India
-
ഇറാനെതിരേ സംയുക്ത ആക്രമണം തുടങ്ങി ഇസ്രയേലും അമേരിക്കയും; മാസങ്ങളുടെ പദ്ധതിയെന്ന് ഇസ്രയേല്‍; ഖമേനിയുടെ വസതിക്കു സമീപം മിസൈലുകള്‍ പതിച്ചു; പരമോന്നത നേതാവിനെ ഭൂമിക്കടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി
ടെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലാക്കി ഇറാനില്‍ യു.എസ്. ഇസ്രയേല്‍ സംയുക്ത ആക്രമണം. ഒട്ടേറെ മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇസ്രയേല്‍അമേരിക്ക സംയുക്ത ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേല്‍ വ്യോമപാതയും അടച്ചു. തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വ്യോമപാതയും അടച്ചു. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്ക ഖത്തറിലെ എംബസിയില്‍ സുരക്ഷാജാഗ്രത കൂട്ടി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ കടുത്ത തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ടെഹ്റാനിലില്ലെന്നും സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ നീക്കം ചെയ്യുന്നതിനാണ് ഇറാനെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തിയ’തെന്ന് ഇസ്രയേല്‍ പറയുന്നു.…
Read More » -
നടിയുമായി വിവാഹേതരബന്ധം, 2021-ൽ ഈ ബന്ധംകണ്ടുപിടിച്ചതോടെ അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നു എന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സംഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം
ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നടനോട് ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നു. 2021-ൽ ഈ ബന്ധം സംഗീത കണ്ടുപിടിച്ചു. പിന്നീട് ആ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അദ്ദേഹം അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും…
Read More » -
കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്‌രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’
ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും. ‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല. കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ്…
Read More » -
മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…
Read More » -
സമ്പൂര്‍ണ യുദ്ധം? തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ആരോപണത്തില്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്താന്‍; 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു; 55 പാക് സൈനികരെ വധിച്ചെന്നു താലിബാന്‍
അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ പാകിസ്താന്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍, താലിബാന്‍ ഉദ്യോഗസ്ഥര്‍. ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കും ചെറിയ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ അതിര്‍ത്തി കടന്നുള്ള പോരാട്ടം കനത്തു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പ്രവേശിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. അതിര്‍ത്തിയിലെ വിവിധ മേഖലകളിലുള്ള താലിബാന്‍ പോസ്റ്റുകള്‍, ആസ്ഥാനങ്ങള്‍, വെടിക്കോപ്പ് ഡിപ്പോകള്‍ എന്നിവയ്ക്ക് നേരെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും നടന്നതായി പാകിസ്താനിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണിത്. 2,600 കിലോമീറ്റര്‍ (1,615 മൈല്‍) ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനാണ് അവസാനമായത്. അഫ്ഗാനിസ്ഥാന്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു. Pakistan’s Information Minister CONFIRMS STRIKES ON KABUL AND OTHER AREAS. Afghanistan claims of shooting down atleast one Jet that…
Read More » -
റഫാല്‍ അഴിമതി ഇന്ത്യക്കാര്‍ മറന്നു, ഫ്രാന്‍സ് മറന്നില്ല; മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തത് മൂന്നു ദിവസം; ജൂലി ഗായറ്റിന് സിനിമ പിടിക്കാന്‍ നല്‍കിയത് 1.65 ദശലക്ഷം യൂറോ; 114 പോര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കരിനിഴലായി അനില്‍ അംബാനി ബന്ധം
പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കേ, മുമ്പ് 36 വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം സജീവമാക്കി പാരീസ് ആസ്ഥാനമായുള്ള പ്രോസിക്യൂട്ടര്‍ വിര്‍ജിനി ടില്‍മോണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ മുന്‍ ഫ്രണ്ട് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാണ്ടിന്റെ ഭാര്യ ജൂലി ഗായറ്റിനെ നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം ചോദ്യം ചെയ്തു. മോദിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കരാറില്‍നിന്ന് ഉപകരാര്‍ ലഭിച്ച ഇന്ത്യന്‍ വ്യവസായിയും ഇഡി അന്വേഷണത്തിലുമുള്ള അനില്‍ അംബാനി ഗായറ്റ് വഴി ഫ്രഞ്ച് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നാണ് മുഖ്യമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗായറ്റിന്റെ സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ ‘കരാറിനായി റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ ഓഫ് സൈറ്റ് പാര്‍ട്ട്ണറായി അനില്‍ അംബാനിയെ നിശ്ചയിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന്’ വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യന്‍…
Read More » -
ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ…
Read More »


