India

  • മോഷ്ടിക്കാന്‍ കയറിയ റസ്റ്ററന്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഉടമ; 450 ഡോളറും ഐ ഫോണും കവര്‍ന്നശേഷം മുങ്ങി

    ന്യൂയോര്‍ക്ക്: മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍. യു.എസിലെ അരിസോണയില്‍ മൂണ്‍ ചെറി എന്ന റെസ്റ്റോറന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ദൃശ്യങ്ങള്‍ റെസ്റ്റോറന്റിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. മോഷണത്തിന് മുന്‍പാണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പുരുഷനും സ്ത്രീയും റെസ്റ്റോറന്റിലേക്ക് കടന്നുവരുന്നതും റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച ചുവരിനടുത്തുവച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇതിന് ശേഷം റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. 450 ഡോളര്‍ പണമായും ഐഫോണുമാണ് നഷ്ടമായതെന്ന് റെസ്റ്റോറന്റ് ജീവനക്കാര്‍ പറഞ്ഞു. മദ്യകുപ്പിയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ക്യാഷ് കൗണ്ടര്‍ തുറക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാതിലുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. അകത്തേക്ക് കയറുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അധികൃതര്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിചിത്രമായ സംഭവം എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ലെക്‌സി കാലിസ്‌കാന്‍ പറഞ്ഞത്. അവര്‍ ആ നിമിഷത്തില്‍ കുടുങ്ങിപ്പോയതാണ്. അവിടെയെല്ലാം റോസാപ്പൂക്കള്‍ ഉണ്ടായിരുന്നു, ഒരുപക്ഷേ അതൊരുതരം റൊമാന്റിക് ആയിരിക്കാം എന്നും…

    Read More »
  • ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. Former Indian cricket captain Mohammad Azharuddin sworn in as minister in Telangana cabinet. pic.twitter.com/OkXkgoyBcI — The Siasat Daily (@TheSiasatDaily) October 31, 2025   തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ…

    Read More »
  • ‘കളിയില്‍ തോറ്റെങ്കിലും ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ അവര്‍ക്കായി കൈയടിച്ചു’; ഇന്ത്യയുമായുള്ള തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി; ‘എല്ലാ ക്രെഡിറ്റും അവര്‍ക്ക്, ഞങ്ങള്‍ എന്തു ചെയ്തു എന്നതില്‍ പ്രസക്തിയില്ല’

    മുംബൈ: കടുത്ത സമ്മര്‍ദത്തിനിടയിലും ഇന്ത്യ വനിതാ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ ഡ്രെസിംഗ് റൂമില്‍ കൈടയി ലഭിച്ചെന്നു തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ചയാണ് കിരീട പോരാട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (89) ജെമീമയുടെയും (127 നോട്ടൗട്ട്) ശ്രമങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ ഡ്രെസിംഗ് റൂമില്‍ വലിയ പ്രശംസ ലഭിച്ചെന്ന് പെറി പറഞ്ഞു. കളി കഴിഞ്ഞശേഷം തിരിഞ്ഞു നോക്കുകയും ചര്‍ച്ച ചെയ്യുന്നതും എളുപ്പമാണ്. അതുപോലെയല്ല ഇന്ത്യ കളിച്ചത്. ഹര്‍മനെയും ജെമിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പവര്‍ പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ പോയിട്ടും അവര്‍ ചേസിംഗില്‍ മുന്നേറി. ഞങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ എന്തു ചെയ്തു എന്നതിന് ഈ അവസരത്തില്‍ പ്രസക്തിയില്ല. Unforgettable dressing room moments Right after playing a of a knock…

    Read More »
  • റോഡ് നിര്‍മ്മാണത്തിന് ഭൂമിവിറ്റു് കിട്ടിയത് 6 ലക്ഷം ; മകളുടെ വിവാഹത്തിനായി പിതാവ് നീക്കിവെച്ചു ; സഹോദരന്‍ സഹോദരിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ; പോലീസ് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറഞ്ഞു

    ഗോരഖ്പൂര്‍: പണത്തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി. 32 കാരനായ റാം ആശിഷ് നിഷാദാണ് കൊലപാതകം നടത്തിയത്. സഹോദരി നീലത്തെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിലാക്കി ഇയാള്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറയുകയും ചെയ്തു. റോഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പിതാവ് ചിങ്കു നിഷാദിന് ലഭിച്ച 6 ലക്ഷം രൂപയെ ചൊല്ലി റാം ആശിഷ് നിഷാദും 19 വയസ്സുള്ള സഹോദരി നീലവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹത്തിന് പണം ഉപയോഗിക്കുന്നതില്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച, റാം നീലത്തെ ഒരു തുണികൊണ്ട് കഴുത്തില്‍ മുറുക്കി് കൊലപ്പെടുത്തി. കൈ കാലുകള്‍ ഒടിച്ചു, മൃതദേഹം ഒരു ചാക്കില്‍ കുത്തിനിറച്ച ശേഷം ബൈക്കില്‍ കെട്ടി, ഗോരഖ്പൂരില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗറിലെ ഒരു കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്നു. യാത്രാമധ്യേ, പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി,…

    Read More »
  • അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി

    അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി. തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്. ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്.…

    Read More »
  • ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും

    വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…

    Read More »
  • എഐ വിപ്ലവത്തിനായി കൈകോര്‍ത്ത് റിലയന്‍സും ഗൂഗിളും; ജിയോ ഉപയോക്താക്കള്‍ക്ക് 35,100 രൂപയുടെ സൗജന്യ ഗൂഗിൾ പ്രോ സേവനങ്ങള്‍

    കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു റിലയന്‍സിന്റെ ‘എഐ എല്ലാവര്‍ക്കും’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും. ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook…

    Read More »
  • കുട്ടികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകന്‍ അടിച്ചു നൂലായി ; ഓടിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ; ഇരുചക്രവാഹന യാത്രക്കാരനെ തള്ളിക്കൊണ്ടു പോയത് നാലു കിലോമീറ്റര്‍

    അഹമ്മദാബാദ്: ഗുജറാത്തില്‍ മദ്യപിച്ച അധ്യാപകന്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ഹൈവേയില്‍ വലിച്ചിഴച്ചത് നാലു കിലോമീറ്റര്‍. ഈ ഭയാനകമായ സംഭവം വീഡിയോയില്‍ പകര്‍ത്തിയതോടെ പോലീസ് നടപടിയും വ്യാപകമായ പൊതുജന രോഷവും ഉണ്ടായി. മഹിസാഗര്‍ ജില്ലയിലെ ഹാലോള്‍-ഷംലാജി സംസ്ഥാന പാതയിലായിരുന്നു അസ്വസ്ഥത ഉളവാക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി മൂന്നോ നാലോ കിലോമീറ്റര്‍ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവസമയത്ത് മദ്യപിച്ചിരുന്ന പ്രതികളായ കാര്‍ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിച്ചിരുന്നയാളെയും ചേര്‍ത്ത് ഇരുചക്ര വാഹനം കാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അപകടത്തിന്റെ ആഘാതം വളരെ ഗുരുതരമായതിനാല്‍ അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദാഹോദ് ജില്ലയില്‍ നിന്നുള്ള ബൈക്ക് യാത്രികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാളെ ലുനാവാഡ സിവില്‍ ആശുപത്രിയിലും മറ്റൊരാളെ വഡോദര സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ബക്കോര്‍ പോലീസ് സ്ഥലത്തെത്തി മദ്യപിച്ച ഡ്രൈവറെ…

    Read More »
  • ബീഹാറിലെ ജവാനിയയില്‍ നാല്, അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴില്ല ; കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിലംപൊത്തി റോഡുകള്‍ ഗര്‍ത്തങ്ങളായി ; 1500 പേര്‍ ജീവിച്ചിരുന്ന ഗ്രാമത്തിന് മുകളിലൂടെ ഇപ്പോള്‍ ഒഴുകുന്നത് നദി

    ജവാനിയ: നദി സമൃദ്ധി കൊണ്ടുവരുമെന്നാണ് പറയാറ്. എന്നാല്‍ ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ നദീതട നിവാസികളെ സംബന്ധിച്ച് ദയയില്ലാതെ നദി എല്ലാം എടുത്തുകൊണ്ടു പോകുകയാണ്. ഭൂമി തട്ടിയെടുക്കുക, ജീവിതസാഹചര്യങ്ങള്‍ തട്ടിയെടുക്കുക, വീട് തകര്‍ക്കുക, മനുഷ്യരുടെ സ്വപ്നവും പ്രതീക്ഷയും ഇല്ലാതാക്കുക തുടങ്ങി ഈ ജൂലൈ മുതല്‍ ഗംഗാനദിക്കെതിരേ നാട്ടുകാരുടെ പരാതി ഏറെയാണ്. ജവാനിയ ഇപ്പോള്‍ ചന്ദ്രനിലെ ഒരു മൈതാനം പോലെയായിട്ടുണ്ട്. വീടുകള്‍ പാതി മുറിച്ച കേക്ക് പോലെയായി. മുളങ്കാടുകള്‍ ഇല്ലാതായി. റോഡുകളില്‍ പോലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഉയര്‍ന്നുവന്ന ജലനിരപ്പ് 200 വീടുകളും രണ്ടു വാട്ടര്‍ടാങ്കുകളും രണ്ടു സ്‌കൂളുകളും മൂന്ന് ക്ഷേത്രങ്ങളും വിഴുങ്ങി. 300 ഏക്കറോളം ഭൂമിയാണ് നദി കയ്യേറിയത്. ഇവിടുത്തെ നാല്, സഞ്ച് വാര്‍ഡുകള്‍ ഇനിയില്ല. ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളും സുരക്ഷിതമല്ലെന്ന നിലയിലായിട്ടുണ്ട്. ജവാനിയ ഇപ്പോള്‍ മരവിച്ച ഇടമായി മാറി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനേകം വെള്ളപ്പൊക്കങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമാണെന്നും ഇത്രയും വെള്ളം കണ്ടിട്ടില്ലെന്നും 81 കാരനായ…

    Read More »
  • മൂന്ന് ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ക്ക് വേര്‍പിരിയാന്‍ കഴിയുന്നില്ല ; ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു ; രണ്ടു യുവതികളെയും ഒരേ വേദിയില്‍ യുവാവ് വിവാഹം കഴിച്ചു ; ഒരു കുഴപ്പുവമില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍

    ബംഗലുരു: ഉറ്റസുഹൃത്തുക്കളായ രണ്ടു യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് വിവാഹം ചെയ്തിരിക്കുകയാണ് യുവാവ്. ഒക്‌ടോബര്‍ 16 ന് നടന്ന അസാധാരണ ചടങ്ങില്‍ 25 കാരനായ വസീം ഷെയ്ഖ് എന്ന യുവാവാണ് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എം.കെ. പാലസില്‍ നടന്ന ചടങ്ങില്‍ വിവാഹം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദര്‍ എന്നീ യുവതികളെയാണ് വസീം ഒരേ വേദിയില്‍ വിവാഹം കഴിച്ചത്്. വിവാഹത്തില്‍ ഒരേ തരം വേഷം ധരിച്ചെത്തിയ യുവതികള്‍ വരനോടൊപ്പം സന്തോഷത്തോടെ കൈപിടിച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. മൂന്ന് കുടുംബങ്ങളും പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹചടങ്ങുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ചടങ്ങില ഉടനീളം സന്തോഷത്തോടെയാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആ ദിവസത്തെ സന്തോഷപൂര്‍ണ്ണമാക്കിയതും. മൂന്നുപേരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നും ആഴത്തിലുള്ള വൈകാരികബന്ധം അവര്‍ തമ്മിലുണ്ടെന്നും തമ്മില്‍ പിരിയുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

    Read More »
Back to top button
error: