India
-
പതിനായിരത്തിലേറെ പൊലീസുകാര്‍, അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം; ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് നിരോധനം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും കൂടാതെ അര്‍ധസൈനിക വിഭാഗങ്ങളെയും കമാന്‍ഡോകളെയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിന്യസിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷാ പരിശോധനകള്‍, ബാരിക്കേഡുകള്‍, തിരിച്ചറിയല്‍ പരിശോധനകള്‍ എന്നിവ നടത്തും. ഓഗസ്റ്റ് രണ്ട് മുതല്‍ ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. മാര്‍ക്കറ്റുകള്‍,…
Read More » -
‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’: ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പുനപരിശോധനയെ (എസ്ഐആര്‍) തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ്…
Read More » -
സവര്‍ക്കറിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും രാഹുലിന് വധഭീഷണി ഉണ്ടായെന്ന് അഭിഭാഷകന്‍ ; മുത്തശ്ശിഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി
ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ചില എംപിമാര്‍ ഭീഷണിപ്പെടുത്തിയതെന്നും പറഞ്ഞു. 2022 ലെ ‘ഭാരത് ജോഡോ യാത്ര’ യില്‍ വെച്ചായിരുന്നെന്നും പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ജൂലൈ 24 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രാഹുലിന്റെ അഭിഭാഷകന്‍ മിലിന്ദ് വോറയും ഇക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മുഴുവന്‍ രാഷ്ട്രീയവും ചരിത്രപരവുമായ സന്ദര്‍ഭവും മൊത്തത്തില്‍ കാണാന്‍ കഴിയുന്ന തരത്തില്‍ ചില പ്രധാന സംഭവവികാസങ്ങള്‍ ജുഡീഷ്യല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചതായി ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. ‘കഴിഞ്ഞ 15 ദിവസമായി, ഞങ്ങളുടെ ക്ലയന്റ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടത്തിവരികയാണ്. പാര്‍ലമെന്റ്…
Read More » -
ഇന്ത്യയ്ക്ക് ബ്രഹ്‌മോസ് മാത്രം മതിയെന്ന് പാകിസ്താന്‍ ഓര്‍ക്കണം ; തുടര്‍ച്ചയായി ആണവഭീഷണി ഉയര്‍ത്തുന്ന പാകിസ്താന് മറുപടിയുമായി അസസുദ്ദീന്‍ ഒവൈസി ; പാക്പ്രധാനമന്ത്രി വിവരക്കേട് പറയരുതെന്നും ഉപദേശം
ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടിയെച്ചൊല്ലി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരായ ഭീഷണിപ്പെടുത്തുമ്പോള്‍ അതിന് മറുപടി നല്‍കിക്കൊണ്ട്, ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസസുദ്ദീന്‍ ഒവൈസി. പാകിസ്ഥാന്‍ നേതാവ് ഈ രീതിയില്‍ വിഡ്ഢിത്തം പറയരുതെന്നും തങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈലുണ്ടെന്നും പറഞ്ഞു. ഒമ്പത് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ലഭിക്കുമ്പോള്‍ താന്‍ നീന്തല്‍ വേഷത്തിലായിരുന്നുവെന്ന് പറഞ്ഞയാളാണ് പാക് പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ പറയരുതെന്നും അത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ലെന്നും പറഞ്ഞു. സിന്ധു നദീജല കരാര്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികള്‍ ശരിയാക്കുന്നതിനുപകരം നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഒവൈസി പറഞ്ഞു. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ ‘ഭീകരതയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനാവാത്തവിധം ഉപേക്ഷിക്കുന്നതുവരെ 1960 ലെ ജല പങ്കിടല്‍ കരാര്‍ നിര്‍ത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞു. ഇസ്ലാമാബാദില്‍ ഒരു…
Read More » -
കുട്ടികളുടെ സംരക്ഷണയാണ് പ്രധാനം ; 2800 തെരുവ് നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്ന് കര്‍ണാടകാ എംഎല്‍എ ; ഇക്കാര്യത്തില്‍ മവണ്ടി വന്നാല്‍ ജയിലില്‍ പോകാന്‍ വരെ തയ്യാറാണെന്ന് ഭോജഗൗഡ
ബംഗലുരു: വീട്ടിലെ കുട്ടികളെ വിചാരിച്ച് 2,800 നായ്ക്കളെ കൊലപ്പെടുത്തിയെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് കര്‍ണാടകാ നേതാവ്. സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യണമെന്നും നായ്ക്കള്‍ക്കെതിരേ നടപടിയെടുക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറട്ടെയെന്നും പറഞ്ഞു. എച്ച്ഡി കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലറിലെ എസ്എല്‍ ഭോജഗൗഡയാണ് രംഗത്ത് വന്നത്. കൊച്ചുകുട്ടികള്‍ തെരുവ് നായ്ക്കള്‍ കാരണം കഷ്ടപ്പെടുകയാണ്. ഇതിനെക്കുറിച്ച് ദിവസവും പത്രങ്ങളിലും ടിവിയിലും വാര്‍ത്തകള്‍ വരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരുവിലെ നഗരസഭാധ്യക്ഷനായിരുന്നപ്പോള്‍ ‘ഒരിക്കല്‍’ മാംസത്തില്‍ വിഷം കലര്‍ത്തി ഏകദേശം 2800 നായ്ക്കളെ തീറ്റിച്ച് തെങ്ങുകള്‍ക്കടിയില്‍ കുഴിച്ചിട്ടതായും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കില്‍ നമുക്ക് ജയിലിലും പോകാന്‍ വരെ തയ്യാറാണെന്നും പറഞ്ഞു. ഭോജഗൗഡയുടെ വെളിപ്പെടുത്തല്‍ മൃഗസ്‌നേഹികള്‍ക്കിടയില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തേ ഡല്‍ഹിയില്‍ നിന്നും എന്‍സിആറില്‍ നിന്നും എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്ത് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തന്നെ മൃഗസംരക്ഷകരുടെ അതൃപ്തിയ്ക്ക് കാരണമായിരുന്നു. അതേസമയം ബെംഗളൂരു നഗരസഭയായ…
Read More » -
‘നാലു വീതം പേരുകള്‍ തരൂ, സെര്‍ച്ച് കമ്മിറ്റിയെ ഞങ്ങള്‍ നിയമിക്കാം’; സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം തങ്ങള്‍ നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയിലേക്കായി നാല് വീതം പേരുകള്‍ നിര്‍ദേശിക്കാനും കോടതി കേരള സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കി. സാങ്കേതിക സര്‍വകാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വി.സി നിയമനം തര്‍ക്ക വിഷയമാക്കി മുന്നോട്ട് കൊണ്ടുപോകരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം. തര്‍ക്കം പരിധി കടന്നുപോകരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയെ തങ്ങള്‍ അഭിപ്രായം തേടി നിയമിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നിര്‍ദേശത്തോട്…
Read More » -
എന്റെ മുഖംപതിച്ച ടിഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാന്‍ പ്രിയങ്ക ആരാണ്? വിമര്‍ശിച്ച് ‘124 ഫെയിം’ മിന്റാ ദേവി
പട്ന: തന്റെ പേരും ചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാര്‍ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷര്‍ട്ടില്‍ പതിപ്പിച്ച് ധരിച്ച് എന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്? രാവിലെ മുതല്‍ ഞാന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 124 വയസ്സുള്ള മിന്റ ദേവിയെന്ന സ്ത്രീയെ കന്നിവോട്ടറായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാര്‍ലമെന്റിലെത്തിയത്. സമ്മേളനം ആരംഭിക്കുന്നതിനുമുന്‍പ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷര്‍ട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവര്‍ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് കഴിഞ്ഞദിവസം സഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് മിന്റയുടെ പ്രതികരണം. വോട്ടര്‍…
Read More » -
ഡിആര്‍ഡിഒയില്‍ വീണ്ടും ചാരപ്പണി; ഗസ്റ്റ് ഹൗസ് മാനേജര്‍ പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറി, ഒടുവില്‍ അറസ്റ്റ്
ജയ്പുര്‍: പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ജയ്‌സല്‍മേര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസിന്റെ കരാര്‍ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു പാക്ക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങള്‍ കൈമാറിയെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകള്‍ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാക്ക് ചാരനുമായി ഇയാള്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദനിലെ ഡിആര്‍ഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നത്. തന്ത്രപ്രധാന ആയുധങ്ങള്‍ പരീക്ഷിക്കുന്ന കേന്ദ്രമാണ് ജയ്‌സല്‍മേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു.
Read More » -
വകതിരിവില്ലാത്ത വിവരക്കേട്! ബന്ദിപ്പുരില്‍ കാട്ടാനയുടെ മുന്‍പില്‍ സെല്‍ഫി; ചവിട്ടേറ്റയാള്‍ക്ക് 25,000 രൂപ പിഴ
ബെംഗളൂരു: അപകടകരമായ രീതിയില്‍ കാട്ടാനയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആള്‍ക്ക് 25,000 രൂപ പിഴ. ബന്ദിപ്പുര്‍ കടുവ സങ്കേതത്തിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു ബസവരാജു (50) റോഡിലേക്കിറങ്ങാന്‍ ഒരുങ്ങുന്ന ആനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ആന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസവരാജു റോഡില്‍ വീണു. ഓടിയെത്തിയ ആന ഇയാളുടെ അടുത്ത് എത്തിയതിനുശേഷം പെട്ടെന്ന് തിരിഞ്ഞുപോയതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് കേസെടുക്കുകയും പിഴയീടാക്കാന്‍ ഉത്തരവിടുകയും ചെയ്തത്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്തായിരുന്നു സംഭവം. വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേര്‍ റോഡില്‍ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാള്‍ക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുകയും പിന്നാലെയെത്തിയ ആന…
Read More » -
മോഡി അടുത്ത മാസം അമേരിക്കയിലേക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം 26 ന് യുഎന്‍ പൊതുസഭയില്‍ മോഡി സംസാരിക്കുമെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ അവസാനം ബന്ധത്തില്‍ വിള്ളലുണ്ടായത്. കാര്‍ഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനം. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്ക സന്ദര്‍ശിച്ചത്.
Read More »