India
-
ഡല്‍ഹി ആക്രമണത്തിന്റെ പ്ലാനില്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയതിന് സമാനമായ ഡ്രോണ്‍ ആക്രമണവും ; വിവരമറിഞ്ഞത് സാങ്കേതികവിദഗ്ദ്ധന്‍ ഡാനിഷിനെ ഇന്നലെ പൊക്കിയപ്പോള്‍ ; ഭീകരരുടെ വൈറ്റ്‌കോളര്‍ മൊഡ്യൂള്‍ ഇട്ടത് വന്‍ പദ്ധതി
ഡല്‍ഹി: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരണമടഞ്ഞ തോടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണം 15 ആയി. ലുക്മാന്‍, വിനയ് പഥക് എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തിന് മുമ്പ്, ഡ്രോണുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രായേലില്‍ നടത്തി യതിന് സമാനമായ ആക്രമണം ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നു. ഡ്രോണുകള്‍ ആയുധ മാക്കുന്നതിനും ഉപയോഗിക്കുന്നതിനായി റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനും പദ്ധതിയി ട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാവേര്‍ ബോംബറായ ഉമര്‍ ഉന്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ ആയുധധാരികളായ ഡ്രോണ്‍ ഭീഷണി കണ്ടെത്തിയത്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് സമാനമായ ഒരു ശ്രമം ഉണ്ടായേക്കാമായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു. ചാവേര്‍ ബോംബറായ ഉമര്‍ ഉന്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച രണ്ടാമത്തെ ഭീകരവാദിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി ഈ ഭീഷണി കണ്ടെത്തിയത്. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ ആദ്യ പ്രതിയായ അമീര്‍ റാഷിദ് അലി എന്ന…
Read More » -
ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.
Read More » -
ഡല്‍ഹിയിലേത് ചാവേര്‍ ആക്രമണം തന്നെ ; ആത്മഹത്യ ഇസ്ലാമില്‍ നിഷിദ്ധമായത്, തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയം, ഡല്‍ഹിയിലെ ചാവേര്‍ ആക്രമണത്തെ രക്തസാക്ഷിത്വമെന്ന വിശേഷിപ്പിച്ച് ഡല്‍ഹി ചാവേറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണം ആണെന്നു സൂചന നല്‍കി ഡല്‍ഹി ബോംബറുടെ ഞെട്ടിക്കുന്ന വീഡിയോ. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയ തായിരിക്കാമെന്ന നിഗമനത്തെ തള്ളുന്നതാണ് വീഡിയോ. ഡല്‍ഹി സ്‌ഫോടനത്തിന് ദിവസ ങ്ങള്‍ക്ക് മുമ്പ് തീവ്രവാദി നബി സ്വയം റെക്കോഡ് ചെയ്തതായിരിക്കാം വീഡിയോയെ ന്നുമാണ് കിട്ടുന്ന സൂചന. ആത്മഹത്യയെക്കുറിച്ചുള്ള ഇസ്‌ളാമിക സങ്കല്‍പ്പവും ചാവേര്‍ ആക്രമണ ത്തെ ന്യായീകരിച്ച് രക്തസാക്ഷിത്വമാണെന്നും പറയുന്ന വീഡിയോയാണ് പുറത്തുവന്നി ട്ടുള്ളത്. ആത്മഹത്യ ഇസ്‌ളാമില്‍ നിഷിദ്ധമായി കണക്കാക്കപ്പെടുമ്പോള്‍ ചാവേര്‍ ആക്രമണത്തെ ‘രക്തസാക്ഷിത്വം’ എന്നാണ് ന്യായീകരണം.”ചാവേര്‍ ആക്രമണം എന്നത് വളരെ തെറ്റിദ്ധരി ക്കപ്പെട്ട ആശയങ്ങളിലൊന്നാണ്. ഇത് ചാവേര്‍ ആക്രമണമല്ല ഒരു രക്തസാക്ഷിത്വം എന്നാണ് ഇസ്‌ളാമില്‍ അറിയപ്പെടുന്നത്. ഇതിനെതിരേ നിരവധി വൈരുദ്ധ്യ വാദങ്ങള്‍ ഉന്നയിക്കപ്പെ ട്ടിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തും സമയത്തും താന്‍ മരിക്കുമെന്ന് ഒരാള്‍ അനുമാനിക്കുന്ന തിനെയാണ് ‘രക്തസാക്ഷിത്വം’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരാള്‍ എപ്പോള്‍ എവിടെ മരിക്കു മെന്ന് ആര്‍ക്കും…
Read More » -
മരക്കരിപ്പുക ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു ; ദുരന്തം തണുപ്പകറ്റാന്‍ മരക്കരി കത്തിച്ചപ്പോള്‍ ; ഒരാള്‍ ആശുപത്രിയില്‍
കര്‍ണാടക: മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍നിന്ന് രക്ഷനേടാനാണ് ഇവര്‍ മുറിയില്‍ മരക്കരി കത്തിച്ചത്. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
കാരാട്ട് ഫൈസല്‍ കളത്തിലിറങ്ങി ; ഇടത് സ്വതന്ത്രനായി മത്സരിക്കും ; പോരാട്ടം കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡില്‍
കോഴിക്കോട്: കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. കഴിഞ്ഞ തവണ സ്വര്‍ണക്കടത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട ഇടതു സീറ്റ് ഇത്തവണ കാരാട്ടിന് കിട്ടി. ഇടതു സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും കൊടുക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല. 2020 ല്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ഒരു വോട്ടുപോലും എല്‍ഡിഎഫ്…
Read More » -
ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ ; സ്‌കൂളുകള്‍ ജനുവരി അഞ്ചിന് തുറക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്‍കേണ്ടതിനാല്‍ പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
Read More » -
കടുവകള്‍ക്കുമുണ്ട് അവകാശങ്ങള്‍ ; കടുവ സഫാരികള്‍ക്ക് സുപ്രീം കോടതയുടെ മാര്‍ഗരേഖ ; കടുവകളുടെ ആവാസ സ്ഥലങ്ങളില്‍ കടുവ സഫാരികള്‍ പാടില്ല
ന്യൂഡല്‍ഹി: കടുവ സഫാരികള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി സുപ്രീംകോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളില്‍ കടുവ സഫാരികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോര്‍ മേഖലകളില്‍ സഫാരികള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങള്‍ നശിച്ച ഭാഗത്തോ മാത്രമേ സഫാരികള്‍ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.
Read More » -
രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട ; ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ആറു പേര്‍ ;പിടിയിലായവരില്‍ മാവോയിസ്റ്റ് നേതാവ് ദേവ്ജിയും ; ഓപ്പറേഷന്‍ ടീമിനെ അഭിനന്ദിച്ച് അമിത് ഷാ
ഹൈദരാബാദ് : രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട. ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍. പിടിയിലായവരില്‍ മാവോയിസ്റ്റ്് നേതാവ് ദേവ്ജിയും. സിപിഐ മാവോയിസ്റ്റിന്റെ പിബി അംഗമാണ് ദേവ്ജി. വിജയവാഡ, കൃഷ്ണ, ഏലൂരു, എന്‍ടിആര്‍ ജില്ലകളില്‍ നിന്നാണ് 31 മാവോയിസ്റ്റുകളെയും പിടികൂടിയിരിക്കുന്നത്. തിപ്പിരി തിരുപ്പതി എന്നാണ് ദേവ്ജി അറിയപ്പെടുന്നത്. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവ്ജി സിപിഐ മാവോയിസ്റ്റിന്റെ അവശേഷിക്കുന്ന രണ്ട് പിബി അംഗങ്ങളില്‍ ഒരാളാണ്. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഛത്തീസ്ഗഢ്-ആന്ധ്ര അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാന്‍ഡറായ മാദ്വി ഹിഡ്മ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാനിയുമാണ്…
Read More » -
ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം ; ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും ; പദ്ധതി ആവിഷ്‌കരിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കി . എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത്. 15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.
Read More »
