India

  • വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതും! യു.എസില്‍ നിന്നുള്ള ആയുധ ഇറക്കുമതി നിര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ മന്ത്രാലയം

    ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തിയുടെ ആദ്യ സൂചനയായി യുഎസില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, യുഎസില്‍ നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണവും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

    Read More »
  • ഫെബ്രുവരിയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 പിന്‍വലിച്ചു; പുതുക്കിയ ബില്‍ ഓഗസ്റ്റ് 11 ന്

    ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ലോക്ഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്‍ 2025 ഔദ്യോഗികമായി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്ല് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നല്‍കിയ മിക്ക ശുപാര്‍ശകളും ഉള്‍പ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകള്‍ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നല്‍കുന്നതിനുമായാണ് ആദായ നികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട് വരുന്നത്. ജൂലൈ 21 ന് സെലക്റ്റ് കമ്മിറ്റി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 4,500ലധികം പേജുകളുള്ള വരാനിരിക്കുന്ന ബില്‍ 1961 ലെ പഴയ നിയമത്തിന് പകരമായി രൂപകല്‍പ്പന ചെയ്ത പുതിയ ആദായനികുതി ബില്‍, 2025-ന്റെ കരട് മെച്ചപ്പെടുത്തുന്നതിനുള്ള 285 നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു. നിരവധി നിര്‍ദ്ദേശങ്ങളില്‍, സാധാരണ നികുതിദായകര്‍ക്ക് നേരിട്ട് പ്രയോജനം…

    Read More »
  • മുഖത്ത് തുടരെ അടിച്ചു; ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ യുവാവ് നേരിട്ടത് ക്രൂരമര്‍ദനം

    റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടത് ക്രൂര മര്‍ദനം. നാരായണ്‍പുര്‍ സ്വദേശിയായ സുഖ്മാന്‍ മണ്ഡാവി (19)യെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചു. യുവാവിന്റെ മുഖത്തും കഴുത്തിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അടിക്കുന്നത് ദൃശ്യത്തിലുണ്ട്. യുവതികളെ കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ജൂണ്‍ 25നായിരുന്നു സംഭവം നടക്കുന്നത്. ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാന്‍സിസിനേയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം. ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്ന സുഖ്മാനെയും പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍വെച്ച് കന്യാസ്ത്രീകളോടും ആദിവാസി യുവാവിനോടും യുവതികളോടും ക്രൂരമായ ഇടപെടലായിരുന്നു ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറുകയും അറസ്റ്റിലായ കന്യാസ്ത്രീകളെ ദുര്‍ഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു.…

    Read More »
  • രാഹുലിനെ പിന്തുണച്ച് ബി.ജെ.പി മുഖ്യമന്ത്രി! ആരോപണങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ശരിവയ്ക്കുന്നതെന്ന് ഹിമന്ദ ബിശ്വ ശര്‍മ

    ഗുവാഹത്തി: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് വരുത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണം ശരിയെന്ന് തെളിയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിലെ ഒരു ഭാഗം ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മയുടെ പ്രതികരണം. രാജ്യത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കേണ്ടതിനെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരുന്ന വോട്ടര്‍പട്ടിക പുനക്രമീകരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇവിടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച ബംഗ്ലാദേശ് പൗരന്‍മാരെ കണ്ടെത്താന്‍ ഇത് സഹായിക്കും എന്നും അദ്ദേഹം പറയുന്നു. എസ്‌ഐആര്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി തന്നെ പറയുകയാണ്. ചില പ്രത്യേക പേരുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ക്രമക്കേട് ആരോപിച്ചത്. അസമിലെ വോട്ടര്‍ പട്ടികയില്‍ ബംഗ്ലാദേശികളുടെ പേരുകള്‍ ഉണ്ട്. ബാര്‍പേട്ട, ഗുവാഹത്തി, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും ഇതേ പേരുകള്‍ ഉണ്ടാകും.…

    Read More »
  • ഇഡിക്ക് സുപ്രീം കോടതിയില്‍ വീണ്ടും പ്രഹരം; കള്ളപ്പണ അന്വേഷണ ഏജന്‍സികള്‍ക്ക് ‘വഞ്ചകരെ’പ്പോലെ പെരുമാറാന്‍ കഴിയില്ല; നിയമത്തിന്റെ ചുമരുകള്‍ക്കുള്ളിലാണ് നിങ്ങളുടെയും പ്രവര്‍ത്തനം; തെളിവു കിട്ടാത്തപ്പോഴും ആളുകളെ ജയിലിലിടുന്നു; ഇഡിയുടെ കേസുകള്‍ കോടതിയില്‍ തെളിയാത്തത് എന്തുകൊണ്ടെ’ന്നും ചോദ്യം

    ന്യൂഡല്‍ഹി: ഇഡിയുടെ നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ജസ്റ്റിസ് സൂര്യകാന്തും. കള്ളപ്പണ ഇടപാടുകള്‍ പിടിക്കുന്നതിനു സ്ഥാപിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടു ബെഞ്ചുകളില്‍നിന്നുള്ള വിമര്‍ശനം. ഭുഷാന്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടു കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ ഒരുപറ്റം വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ റിവ്യൂ പെറ്റീഷനാണ് ബി.ആര്‍. ഗവായ് പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, വിനോദ് ചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അതേസമയം 2022ല്‍ ഇഡിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സാധൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിക്കെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലെത്തിത്തിയത്. ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ത്തപ്പോഴാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പുനഃപരിശോധനയുടെ മറവില്‍ സമര്‍പ്പിച്ചത് അപ്പീലുകളാണെന്നും അവ നിലനില്‍ക്കില്ലെന്നും രാജു വാദിച്ചു. ഹര്‍ജികള്‍…

    Read More »
  • മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം വീണ്ടും ; ഇത്തവണ ഒഡീഷയില്‍ ; മതപരിവര്‍ത്തനത്തിനല്ല വന്നതെന്ന് പറഞ്ഞിട്ടും തല്ലിച്ചതച്ചു ; അടിച്ചത് ഭരിക്കുന്നത് ബിജെപി ആണെന്ന് പറഞ്ഞുകൊണ്ട്

    ഭുവനേശ്വര്‍: മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച ഛത്തീസ് ഗഡില്‍ നടന്ന സംഭവം കേരളത്തില്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ചെറുതായിരുന്നില്ല. ബിജെപിയെ എതിര്‍ത്തും അനുകൂലിച്ചും ക്രൈസ്തവസഭകളെ രണ്ടു തട്ടില്‍ നിര്‍ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌രംഗദള്‍ ആക്രമണം. ഇത്തവണ ഒഡീഷയിലാണ് സംഭവം. ഒഡിഷയിലെ ജലേശ്വറില്‍ നടന്ന സംഭവത്തില്‍ ജലേശ്വര്‍ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെ കൈയ്യേറ്റം ചെയ്തെന്നാണ് പരാതി. കന്യാസ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായെന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് അതിക്രമമുണ്ടായത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് രാത്രി ഒമ്പത് മണിയോടെ ഗ്രാമത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാത്തു നിന്നു തടയുകയായിരുന്നു. മോട്ടോര്‍ബൈക്കില്‍ എത്തിയ വൈദികനെ ക്രൂരമായി മര്‍ദിച്ചു. കാറില്‍ വന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. 70ലേറെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍…

    Read More »
  • 2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും

    മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…

    Read More »
  • ഒറ്റ വിലാസത്തില്‍ പതിനായിരത്തിലേറെ വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി; സര്‍വേയില്‍ തുടങ്ങിയ സംശയം വളര്‍ന്നു; കര്‍ണാടക തെരഞ്ഞെടുത്തു; കമ്മീഷന്‍ നല്‍കിയ വോട്ടര്‍ പട്ടികയ്ക്ക് ഏഴടി നീളം!

    ന്യൂഡല്‍ഹി: 2014 മുതല്‍ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാര്‍ഥ്യം തേടി രാഹുല്‍ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടത്തിയ ആഭ്യന്തര സര്‍വേയും യഥാര്‍ഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകള്‍ അടങ്ങിയ ആറ്റംബോംബ് ഉടന്‍ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴടി ഉയരത്തില്‍ നിരവധി കെട്ടുകള്‍ ആയി പേപ്പറില്‍ പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക നല്‍കി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സര്‍വേ.…

    Read More »
  • അമേരിക്കയുടെ എതിര്‍പ്പിനെ തരിമ്പും വകവയ്ക്കുന്നില്ല ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ; ഈ വര്‍ഷം വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും

    മോസ്‌ക്കോ: താരിഫ് നേരെ പകുതിയാക്കി കൂട്ടി അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴും എണ്ണവാങ്ങുന്ന കാര്യത്തില്‍ റഷ്യയെ കൈവിടാതെ ഇന്ത്യ. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട. പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യാഴാഴ്ച പറഞ്ഞു. മോസ്‌കോയിലുള്ള ഡോവല്‍ തീയതികള്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് മോസ്‌കോയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിലൂടെ ഉക്രെയ്നിനെതിരായ മോസ്‌കോയുടെ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുന്നതായിട്ടാണ് ട്രംപിന്റെ ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പാളം തെറ്റിച്ചതായും യുഎസ് പ്രസിഡന്റ്…

    Read More »
  • വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

    ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി. ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം…

    Read More »
Back to top button
error: