India
-
ഐടി തൊഴില്‍ മേഖലയ്ക്ക് ഭീഷണിയായി നിര്‍മ്മിത ബുദ്ധിയുടെ കടന്നു കയറ്റം: അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന് പഠനം
ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം. ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്‍ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും. 2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ…
Read More » -
രാഹുല്‍ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ആദിത്യ ശ്രീവാസ്തവ എവിടെ? ലക്‌നൗവിലെ വീട്ടില്‍ ആളില്ല; അന്വേഷണവുമായി മാധ്യമ പ്രവര്‍ത്തകര്‍; 2024ലെ ക്രമക്കേടിനുശേഷം വോട്ടര്‍ പട്ടിക തിരുത്തി?
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്് രാഹുല്‍ ഗാന്ധി പുറത്തുവിട്ട തെളിവുകള്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ലക്‌നൗവില്‍നിന്നുള്ള ആദിത്യ ശ്രീവാസ്തവ ആണ്. ആദിത്യയുടെ ചിത്രമടക്കമുള്ള ഇപിഐസി (ഇലക്‌ടേഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന് കര്‍ണാടകയിലും യുപിയിലും മഹാരാഷ്ട്രയിലും വോട്ടുണ്ടെന്നു രാഹുല്‍ തെളിയിച്ചു. വോട്ടര്‍ പട്ടികയിലെ തട്ടിപ്പിന്റെ ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ആദിത്യയുടെ ഫോട്ടോയും ഇപിഐസി നമ്പര്‍ എന്നിവയും രാഹുല്‍ പുറത്തുവിട്ടു. എന്നാല്‍, കര്‍ണാടകയിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഇയാളുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന് ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ആദിത്യയുടെ ഇപിഐസി നമ്പര്‍ നല്‍കിയാണ് പരിശോധിച്ചത്. കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരു പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ലക്‌നൗ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ ഈ പേരില്ല. ‘നോ റിസള്‍ട്ട് ഫൗണ്ട്’ എന്നു കാണിക്കുകയാണ് ഉണ്ടായത്. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ…
Read More » -
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, ഓപ്പറേഷന്‍ അഖാല്‍ തുടരുന്നു
ശ്രീനഗര്‍: കുല്‍ഗാമില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ശനിയാഴ്ച ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ അഖാല്‍ തുടരുകയാണ്. ഇതുവരെ 10 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കാശ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ അഖാല്‍. ശനിയാഴ്ച മൂന്ന് ഭീകരവാദികള്‍ കൂടി അഖാലിലെ വനമേഖലയ്ക്കുള്ളിലുണ്ട് എന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാസേന പറയുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഭികരവാദികളെ പിടികൂടുക അത്ര എളുപ്പമല്ല. ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പാരാകമാന്‍ഡോകളും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസും…
Read More » -
ഡല്‍ഹിയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും: നിരവധിയിടങ്ങളില്‍ വെള്ളക്കെട്ട്; 90 വിമാനങ്ങള്‍ വൈകി, നാല് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ഡല്‍ഹി-എന്‍സിആറിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഫ്‌ളൈറ്റ് റഡാറില്‍ നിന്നുള്ള ഡാറ്റ പ്രകാരം ഏകദേശം 90 വിമാനങ്ങള്‍ വൈകിയി. നാലെണ്ണം റദ്ദാക്കിയതോടെ വിമാന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ഐഎംഡിയുടെ പ്രവചനം അനുസരിച്ച് ഡല്‍ഹിയില്‍ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും എല്ലാ വിമാന പ്രവര്‍ത്തനങ്ങളും നിലവില്‍ സാധാരണമാണെന്ന് ഡല്‍ഹിയിലെ ഐജിഐ വിമാനത്താവളത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Read More » -
ഇന്ത്യന്‍ തനിമയുള്ള വസ്ത്രം അണിഞ്ഞെത്തി; ദമ്പതികള്‍ക്ക് ഡല്‍ഹിയിലെ റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി, വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ഇന്ത്യന്‍ തനിമയുള്ള വസ്ത്രം അണിഞ്ഞെത്തിയ ദമ്പതികള്‍ക്ക് ഡല്‍ഹിയിലെ ഒരു റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യന്‍ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതികള്‍ ആരോപിച്ചു. മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും മാനേജര്‍ തങ്ങളോട് മോശമായി പെരുമാറി. ചുരിദാര്‍ ധരിച്ചാണ് സ്ത്രീ റസ്റ്ററന്റിലെത്തിയത്. ടീഷര്‍ട്ടും പാന്റുമായിരുന്നു ഭര്‍ത്താവിന്റെ വേഷം. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. റസ്റ്ററന്റെ അടച്ചുപൂട്ടണമെന്ന് പലരും പ്രതികരിച്ചു. എന്നാല്‍ ആരോപണം റസ്റ്ററന്റ് ഉടമ നീരജ് അഗര്‍വാള്‍ നിഷേധിച്ചു. ദമ്പതികള്‍ ടേബിള്‍ ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല റസ്റ്ററന്റിന് യാതൊരു വിധ വസ്ത്ര നയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. How can a restaurant in India stop entry in India for wearing an Indian wear… Dear @KapilMishra_IND ji, Please…
Read More » -
വിസ കിട്ടാന്‍ മാര്‍ഗമില്ല; അമേരിക്കയില്‍ ഒന്നരലക്ഷം വിദേശ വിദ്യാര്‍ഥികള്‍ കുറയും; ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഏറ്റവും കുറവ് ഇന്ത്യയില്‍നിന്ന്; ചൈനയ്ക്കും തിരിച്ചടി; മറ്റു മാര്‍ഗങ്ങള്‍ നോക്കി വിദ്യാര്‍ഥികള്‍; ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും ഇളവുകള്‍
ന്യൂയോര്‍ക്ക്: വിസ നിയന്ത്രണങ്ങളിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് ഈ വര്‍ഷം യുഎസിലേക്ക് ഒന്നരലക്ഷം രാജ്യാന്തര വിദ്യാര്‍ഥികളുടെ കുറവുണ്ടാകുമെന്നും ഏഴു ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇതിനു പുറമേ, തൊഴില്‍ വിപണിയിലേക്ക് 60,000 പേരുടെ കുറവുണ്ടാകുമെന്നും രാജ്യാന്തര വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ എന്‍എഎഫ്എസ്എ ചൂണ്ടിക്കാട്ടുന്നു. സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എസ്ഇവിഐസ്) കണക്കുകളെ ആസ്പദമാക്കി ഇക്കുറി 40 ശതമാനംവരെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളുടെ കുറവ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകും. രാജ്യാന്തര വിസയില്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് അമേരിക്കന്‍ വിസയ്ക്കുവേണ്ടി കോണ്‍സുലേറ്റുകളില്‍ വളരെക്കുറച്ച് അപ്പോയിന്റ്‌മെന്റുകളാണുണ്ടായത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. നൈജീരിയ ഈ കണക്കില്‍ ഏഴാം സ്ഥാനത്തും ജപ്പാന്‍ 13-ാം സ്ഥാനത്തുമാണ്. 2023-24 അക്കാദമിക് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്ന് യുഎസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 3,31,602 വിദ്യാര്‍ഥികളാണ് എത്തിയത്. അമേരിക്കയില്‍ ആകെയുള്ള 11,26,690 വിദ്യാര്‍ഥികളുടെ 29.4 ശതമാനത്തോളം വരും…
Read More » -
ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍
ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു. ALSO READ ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ് ബന്ദികളുടെ…
Read More » -
ആദ്യം ഒരു റിക്വസ്റ്റ്; പിന്നാലെ ഹായ്! തുടര്‍ന്നു രണ്ടുവര്‍ഷം സെക്‌സ് ചാറ്റ്: വയോധികന് നഷ്ടമായത് ഒമ്പതുകോടി രൂപ; തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത് മകന്‍ പരിശോധിച്ചപ്പോള്‍
മുംബൈ: ആദ്യം ഒരു റിക്വസ്റ്റ്. പിന്നാലെ ഹായ്! രണ്ടുവര്‍ഷത്തെ സെക്‌സ് ചാറ്റിലൂടെ എണ്‍പതുകാരന് നഷ്ടമായത് ഒമ്പതുകോടി രൂപ. മുംബൈ സ്വദേശിയായ വയോധികനാണു താന്‍ വീണുപോയ വലയുടെ ആഴമഴിയാതെ വര്‍ഷങ്ങള്‍ തട്ടിപ്പിന് ഇരയായത്. 734 ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴിയാണ് വയോധികന് പണം നഷ്ടമായത്. നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി…
Read More » -
വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ എവിടെ? വോട്ട് മോഷണത്തില്‍ തെളിവു ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടിയെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷനോട് വീണ്ടും ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം…
Read More » -
‘എന്റെ സുഹൃത്തുമായി ദീര്‍ഘ നേരം സംഭാഷണം നടത്തി, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും’: തീരുവ ഭീഷണിയ്ക്ക് പിന്നാലെ നരേന്ദ്ര മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഏറെനേരം സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചത്. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് റഷ്യന്‍ പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ മികച്ചതും വിശദസുദീര്‍ഘവുമായ ഒരു സംഭാഷണം നടത്തി. ഉക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഞങ്ങളുടെ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഞങ്ങള്‍ അവലോകനം ചെയ്തു, ഇന്ത്യ-റഷ്യ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം…
Read More »