Breaking NewsCrimeKeralaLead News

ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയ സംഭവം : കൊലപാതകവും തെളിവുനശിപ്പിക്കലും എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ; സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോട്ടയം: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ഇടുക്കിയില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവര ങ്ങള്‍. കൃത്യം നടത്തേണ്ട രീതി, തെളിവ് എങ്ങിനെ നശിപ്പിക്കണം, മൃതദേഹം തള്ളേണ്ട സ്ഥ ലം എന്നിവയെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ശേഷമാണ് സാം ഭാര്യ ജെസിയെ വകവരുത്തിയത്.

കൊലപാതകം ചെയ്യുന്ന വിധം ഇയാള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്താന്‍ ഇയാള്‍ ആരോടെങ്കിലും വിവരം പങ്കുവെച്ചിരുന്നോ എവിടെ നിന്നെങ്കിലൂം ഏതെങ്കിലും തരത്തിലുള്ള സഹായം കിട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ദിവസം ഇയാള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കുളത്തില്‍ എറിഞ്ഞ ജെസ്സിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. സാമിന്റെ ഫോണും ജെസ്സിയുടെ ഫോണും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോണുകളില്‍ നിന്നും എന്തെങ്കിലും ഡേറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നോ എന്നറിയുകയാണ് ലക്ഷ്യം. സാമിന്റെ ടെലിഫോണ്‍ ഇടപാടുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

Signature-ad

ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തേണ്ട രീതി, തെളിവ് നശിപ്പിക്കല്‍, കേസില്‍ വരാവു ന്ന ഭവിഷ്യത്തുക്കള്‍ എന്നിവയെക്കുറിച്ചെല്ലാം നല്ല ധാരണയുണ്ടെന്നാണ് പോലീസ് കരുതുന്ന ത്. വിദേശത്തേക്ക് കടക്കാന്‍ സാഹചര്യം ഉണ്ടായിരുന്നിട്ടും സാം എന്തുകൊണ്ടാണ് ചെയ്യാതി രുന്നതെന്നും ചോദിക്കും. തന്റെ സുഖജീവിതത്തിന് തടസ്സം നിന്നതാണ് ജെസ്സിയെ കൊല്ലാന്‍ സാമിനെ പ്രേരിപ്പിച്ചത്. അത്യധികം ക്രൂരമായ കൃത്യങ്ങളില്‍ ഒന്ന് നടത്തിയിട്ടും സാമിന് ഒരു കുലുക്കവുമില്ലെന്നും ഭാര്യ മരണപ്പെടേണ്ടവളാണെന്ന നിലപാടാണ് സാമിനുള്ള തെന്നുമാണ് പോലീസ് പറയുന്നത്. മാറിമാറി ചോദിച്ചിട്ടും സാം ഉത്തരങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

Back to top button
error: