Crime
-
നടുറോഡില്‍ യുവതിയെ അപമാനിച്ച കേസ്; തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെ പ്രതിചേര്‍ത്തു
തിരുവനന്തപുരം: നടുറോഡില്‍ യുവതിയെ അപമാനിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭവമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി. ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തെ പമ്പില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയോട് അപമര്യാദയായ പെരുമാറ്റമുണ്ടായെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഇരുവരും സംസാരിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. രാധാകൃഷ്ണനെ ചോദ്യം ചെയ്തതോടെ യുവതിയുമായി സംസാരിച്ചെന്നും പക്ഷെ അപമാനിച്ചിട്ടില്ലെന്നും മൊഴി നല്‍കി ഇത് രണ്ടും പരാതി ശരിയാണെന്നതിന്റെ തെളിവാണെന്ന് കാണിച്ചാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന കജഇ 354 അ എന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഉടന്‍ അറസ്റ്റില്ലെന്നും പകരം…
Read More » -
ഹരിയാന മുന്‍ എം.എല്‍.എയുടെ കൊലപാതകം; രണ്ട് പ്രതികള്‍ ഗോവയില്‍നിന്ന് പിടിയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി.) ഹരിയാന അധ്യക്ഷനും മുന്‍ എം.എല്‍.എയുമായ നഫേ സിങ് റാഠിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാന പോലീസും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി ഗോവയില്‍ നടത്തിയ തിരച്ചിലിലാണ് ഷൂട്ടര്‍മാരായ പ്രതികള്‍ പിടിയിലായത്. കുപ്രസിദ്ധ അക്രമിസംഘമായ കപില്‍ സാങ്വാന്‍ ഗ്യാങ്ങിലെ അംഗങ്ങളായ സൗരഭ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികളെ കൂടി തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്ന് ഝാജ്ജര്‍ എസ്.പി. അര്‍പിത് ജയിന്‍ പറഞ്ഞു. അക്രമിസംഘം ഉപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫെബ്രുവരി 25-ന് വൈകുന്നേരമാണ് റാഠി കൊല്ലപ്പെട്ടത്. ഝാജ്ജര്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച എസ്.യു.വിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റാഠിക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാള്‍ കൂടി കൊല്ലപ്പെടുകയും വേറെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബഹദൂര്‍ഗഢില്‍ വച്ചാണ് അക്രമം ഉണ്ടായത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിങ്…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂര്‍ പുലമൂലവീട് അണ്ണന്റെ മകന്‍ സനല്‍കുമാര്‍ (46) ആണ്, മെഡിസിന്‍ വാര്‍ഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളുമുണ്ട്. അതിനിടെ, പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പില്‍ ജയ്സണ്‍ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (28) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കട്ടിലില്‍ വെട്ടേറ്റ്…
Read More » -
ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനിടെ ബലാത്സംഗങ്ങളും നടന്നെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം നടന്നുവെന്ന് ബോധ്യപ്പെടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, യു.എന്‍. സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദികളില്‍ ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവര്‍ക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നു, റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ ഹമാസിന് നേര്‍ക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും യു.എന്‍. നടപടികള്‍ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധര്‍ക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടത്തിയ സംഘടിത ആക്രമണത്തില്‍, വിവിധയിടങ്ങളില്‍ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.…
Read More » -
അടിമാലിയില്‍ ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ വെട്ടി
ഇടുക്കി: അടിമാലിയില്‍ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനാണ് വെട്ടേറ്റത്. പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സ്‌കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു. അക്രമം നടന്ന ഉടനെ പോലീസും അഗ്‌നിരക്ഷാസേനയും സരിതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനുവിനെ രക്ഷാസേനാംഗങ്ങള്‍ കിണറ്റില്‍നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വിധവയായ സരിത സമീപത്തെ സ്വകാര്യ സ്‌കൂളിലെ ആയയാണ്. ഡിഗ്രിക്കു പഠിക്കുന്ന മകളുണ്ട്. വിനുവിന്റെ രണ്ടുമക്കളും ഈ സ്‌കൂളില്‍ പഠിക്കുന്നവരാണ്. ഇയാളുടെ വണ്ടിയില്‍ നിന്ന് മുളകുപൊടി കലര്‍ത്തിയ മണ്ണും വെട്ടുകത്തിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.
Read More » -
ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളില്‍
ന്യൂഡല്‍ഹി: ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴു സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നു. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതില്‍ 17 പ്രദേശങ്ങളും കര്‍ണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞദിവസം എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു. എന്‍ഐഎ കഴിഞ്ഞവര്‍ഷം നടത്തിയ റെയ്ഡില്‍ ഏഴു പേരുടെ കൈയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം…
Read More » -
ആലപ്പുഴയില്‍ കാണാതായ യുവാവിനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴ: യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ 15-ാം വാര്‍ഡ് പുല്ലുകുളങ്ങര കണ്ണമ്പള്ളി ഭാഗം മേട്ടുതറയില്‍ സുരേഷ് കുമാറിന്റെ മകന്‍ അഖില്‍ സുരേഷാ(26)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ആറാട്ടുപുഴ പെരുമ്പളളി ജങ്കാര്‍ ജങ്ഷന് വടക്ക് തീരത്തോട് ചേര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി അഖിലിനെ കാണാതായതിനെത്തുടര്‍ന്ന് കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ അഖില്‍ കുണ്ടറയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പോലീസെത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സിനിമോള്‍ (മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസ്, ഹരിപ്പാട്). സഹോദരന്‍: നിഖില്‍ സുരേഷ്.
Read More » -
കുടയം പടിയിലെ വ്യാപാരി ബിനുവിന്റെ ആത്മഹത്യ: ബാങ്ക് മാനേജരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമമെന്ന് കുടുംബം
കോട്ടയം: കുടയംപടിയിലെ സ്റ്റെപ്സ് ഫുട്വെയര്‍ ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജര്‍ പ്രദീപിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബിനുവിന്റെ മകള്‍ നന്ദന ബിനു. കര്‍ണാടക ബാങ്കില്‍നിന്നും എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ മാനേജര്‍ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയില്‍ മനംനൊന്താണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ വോയ്സ് കോള്‍ റിക്കാര്‍ഡ് അടക്കമുള്ള തെളിവുകള്‍ പോലീസിനു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍, അച്ഛന്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികള്‍ മൂലമാണെന്നും 12 വര്‍ഷം മുന്‍പ് ഞങ്ങളുടെ മുത്തച്ഛന്‍ ആത്മഹത്യ ചെയ്തിട്ടുള്ളതിനാല്‍ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നും വരുത്തി ത്തീര്‍ത്ത് ബാങ്ക് മാനേജരെ സംരക്ഷിക്കാനുതകുന്ന രീതിയില്‍ പോലീസ് അന്വ ഷണറിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചതായി അറിയുന്നു. ബാങ്കില്‍നിന്നും അച്ഛന്‍ എടുത്ത ലോണ്‍ ക്ലോസ് ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ലോണ്‍ ക്ലോസ് ചെയ്തിട്ടില്ലെന്നും 4,11,000 രൂപ അടയ്ക്കാനുണ്ടെന്നുമാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. മറ്റു കട ബാധ്യതകള്‍ മൂലമാണ് അച്ഛന്‍ ആത്മഹത്യ…
Read More » -
ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ് എന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതിനിടെ, തിരുവനന്തപുരത്ത് അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം സ്വദേശിയും ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകനുമായ വി.എസ്. അനിലിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാമനപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അനിലിന്റെ മരണം. ഗ്രൂപ്പില്‍ കുറിപ്പ് കണ്ട സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…
Read More »