Crime

  • പോക്‌സോ അതിജീവിതയുടെ പിതാവ് തൂങ്ങിമരിച്ചു, അമ്മ ചികിത്സയില്‍; പ്രതിയായ പഞ്ചായത്തംഗം റിമാന്‍ഡില്‍

    കൊല്ലം: പോക്‌സോ കേസ് അതിജീവിതയുടെ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൈത്തണ്ട മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, പോക്‌സോ കേസില്‍ പ്രതിയായ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണന്‍ റിമാന്‍ഡിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്തതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഒരാഴ്ച മുന്‍പാണ് മണിവര്‍ണനെ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മണിവര്‍ണനെ റിമാന്‍ഡും ചെയ്തു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണു പിതാവ് തൂങ്ങിമരിച്ചത്. ആത്മഹത്യാശ്രമത്തിനിടെ കയര്‍പൊട്ടി താഴെ വീണ പെണ്‍കുട്ടിയുടെ അമ്മ പിന്നീട് കൈഞരമ്പ് മുറിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യാശ്രമത്തിനു കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗമാണ് കേസില്‍ പ്രതിയായ ടി.എസ്.…

    Read More »
  • ഭാര്യ വിമാനത്താവളത്തിലെത്താന്‍ വൈകി; വിമാനം വൈകിപ്പിക്കാന്‍ ഭര്‍ത്താവിന്റെ വ്യാജ ബോംബ് സന്ദേശം

    മുംബൈ: ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ വിമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റില്‍. വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയാണ് ഇയാള്‍ മുംബൈയില്‍ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുന്‍പായാണ് സംഭവം. ആകാശ് എയര്‍ലൈന്‍സില്‍ വിളിച്ചാണ് ഇയാള്‍ വ്യാജ സന്ദേശം നല്‍കിയത്. വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ ഉടന്‍ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു. ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സംഭവസ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോണ്‍ കോള്‍ വ്യാജമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. ഏറെ വൈകി അര്‍ധരാത്രിയോടെയാണ് വിമാനം മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താന്‍ ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ…

    Read More »
  • അട്ടപ്പാടിയില്‍ നായാട്ടുസംഘം പിടിയില്‍; നൂറുകിലോ മാനിറച്ചിയും രണ്ടുകിലോ ചന്ദനവും പിടിച്ചെടുത്തു

    പാലക്കാട്: അഗളി സാമ്പാര്‍ക്കോട് വനമേഖലയില്‍ പുള്ളിമാനുകളെ വേട്ടയാടിയ സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. നൂറുകിലോ മാനിറച്ചിയും രണ്ടുകിലോ ചന്ദനവും കണ്ടെടുത്തു. സംഘം ഉപയോഗിച്ച രണ്ടുവാഹനങ്ങളും നാടന്‍തോക്കും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം പിലാപ്പെറ്റ പരമത്തൊടി മുഹമ്മദ് മുസ്തഫ (23), മഞ്ചേരി കൂരിമണ്ണില്‍ തലപ്പില്‍ മുഹമ്മദ് റാഫി (24), പെരിന്തല്‍മണ്ണ തൊടങ്ങല്‍ ഷമീര്‍ (35), അട്ടപ്പാടി പുലിയറ സ്വദേശി സോബിന്‍ (42), അഗളി സ്വദേശി സിജോ (42) എന്നിവരെയാണ് പിടികൂടിയത്. രക്ഷപ്പെട്ടത് മലപ്പുറം സ്വദേശി റിഷാദാണെന്നും നായാട്ടിന് ഉപയോഗിച്ച നാടന്‍തോക്കും വാഹനങ്ങളും ഇയാളുടേതാണെന്നും മറ്റുള്ളവര്‍ മൊഴിനല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ആറംഗസംഘം വനത്തിനുള്ളില്‍ രണ്ട് പുള്ളിമാനുകളെയാണ് വേട്ടയാടിയത്. ഇതില്‍ ആണ്‍മാനിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് മാനുകളുടെ തോല് വേര്‍പ്പെടുത്തി ഇറച്ചി കഷ്ണങ്ങളാക്കി. ഇത് പ്ലാസ്റ്റിക് ചാക്കിലാക്കി കൈവശം സൂക്ഷിച്ചിരുന്നു. മാന്‍തോലും ഇറച്ചിയും വില്‍ക്കാനായിരുന്നു പദ്ധതി. സംഘം സഞ്ചരിച്ച കാറില്‍നിന്നാണ് രണ്ടുകിലോ ചന്ദനം കണ്ടെത്തിയത്. അഗളി റേഞ്ചോഫീസര്‍ സി. സുമേഷിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന്…

    Read More »
  • എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് ഒരുമിച്ച്; രണ്ട് അധ്യാപകര്‍ പോക്സോ കേസില്‍ അറസ്റ്റില്‍

    ചെന്നൈ: ചെങ്കല്‍പ്പെട്ടില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് അധ്യാപകരെ അറസ്റ്റു ചെയ്തു. ഗുഡുവാഞ്ചേരിക്കടുത്തുളള സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഒറത്തൂര്‍ സ്വദേശി ജഗേഷ് കുമാര്‍ (40), തിരുനെല്‍വേലി സ്വദേശി റാസയ്യ (29) എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. രണ്ട് അധ്യാപകരും ഒരുമിച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ അസ്വസ്ഥത കണ്ട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ഗുഡുവാഞ്ചേരി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
  • ഭാര്യയുമായി  അവിഹിതബന്ധമെന്ന് സംശയം: അയൽക്കാരനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

       കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പൊലീസ് പിടിയിൽ. തൊടിയൂർ മുഴങ്ങാടി സുധീർ മൻസിൽ സുധീർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സുധീറിൻ്റെ ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൻ്റെ പേരിലാണ്  അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇരുമ്പ് കമ്പി കൊണ്ട് പരാതിക്കാതെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ  പരിക്ക് ഏറ്റ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.

    Read More »
  • മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം; യുവതി മരിച്ചു, കുട്ടികള്‍ ആശുപത്രിയില്‍

    കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി ‘സാഫല്യ’ത്തില്‍ അര്‍ച്ചന(34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി ജീവനൊടുക്കാന്‍ശ്രമിച്ചതാണെന്നാണ് വിവരം. പൊള്ളലേറ്റ രണ്ടുകുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. അതിനിടെ, സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സ്‌കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു.

    Read More »
  • ലോക്കറില്‍നിന്ന് 3 കോടിയുടെ സ്വര്‍ണം കവര്‍ന്നു; എസ്.ബി.ഐ മാനേജര്‍ അറസ്റ്റില്‍

    മുംബൈ: ബാങ്ക് ലോക്കറില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മുംബൈയിലെ മുളുന്ദ് വെസ്റ്റിലെ എസ്.ബി.ഐ ശാഖയിലാണ് വന്‍ മോഷണം നടന്നത്. സംഭവത്തില്‍ ഇതേ ബാങ്കില്‍ സര്‍വീസ് മാനേജറായ മനോജ് മാരുതി(33) ആണു പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ബാങ്കിലെ മോഷണവിവരം പുറത്തറിയുന്നത്. മനോജിന്റെയും കാഷ് ഇന്‍ ചാര്‍ജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്ട്രേറ്ററായ അമിത് കുമാര്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ ചെന്നപ്പോഴാണ് ലോക്കറില്‍ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ബാങ്കിലെ രേഖകള്‍ പരിശോധിച്ചതില്‍ 63 ഗോള്‍ഡ് ലോണുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ നാല് പാക്കറ്റുകള്‍ മാത്രമാണു ലോക്കറില്‍ അവശേഷിച്ചിരുന്നത്. ബാക്കി 59 പാക്കുകളും കാണാനില്ലായിരുന്നു. തുടര്‍ന്ന് മനോജ് മാരുതിയെ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മൂന്നു കോടി രൂപ വിലമതിക്കുന്ന നാലു കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ലോക്കറില്‍നിന്നു കവര്‍ന്നിരുന്നത്. വ്യക്തിപരമായ…

    Read More »
  • കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആസ്പത്രിയില്‍ മരിച്ചു. മഞ്ചേശ്വരം മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് തിങ്കളാഴ്ച രാവിലെ ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്. പരേതനായ അബ്ദുള്‍ഖാദറിന്റെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാക്കിറ, ഹാജിറ, മിസ്രിയ, റാസിയ.

    Read More »
  • സ്റ്റേജ് കലാകാരിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം; രണ്ടുപേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

    റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്‌റ്റേജ് കലാകരിയെ മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പലാമു ജില്ലയിലാണ് സംഭവം. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. രക്ഷപ്പെട്ട 21 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. താന്‍ ഛത്തീസ്ഗഢ് സ്വദേശിയാണെന്നും ഒരു ഓര്‍ക്കസ്ട്ര പരിപാടിയില്‍ പങ്കെടുക്കാന്‍ പലാമുവില്‍ എത്തിയതാണെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ ഗോലു പലാമുവില്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തുന്നുണ്ട്. ശനിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ അതിജീവിതയെയും സഹോദരിയെയും വിളിച്ചിരുന്നു. പലാമുവിലെത്തിയപ്പോള്‍ പരിപാടി റദ്ദാക്കിയെന്നു പറഞ്ഞ ഗോലു തന്റെ വീട്ടിലേക്ക് അതിജീവിതയേയും സഹോദരിയേയും കൂട്ടിക്കൊണ്ടുപോയി. രണ്ട് സഹോദരിമാര്‍ക്കും പ്രത്യേക മുറികളാണ് നല്‍കിയത്. ഇരുവര്‍ക്കും ശീതളം പാനീയം നല്‍കിയ ഗോലു അതിജീവിതയുടെ പാനിയത്തില്‍ ലഹരി കലര്‍ത്തുകയായിരുന്നു. മദ്യലഹരിയിലായ യുവതിയെ ഗോലുവും മറ്റു രണ്ടുപേരും ചേര്‍ന്ന് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ ഭര്‍ത്താവിനു മുന്നില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്റെ ചൂടാറും മുമ്പാണ്…

    Read More »
  • വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു

    ബംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെഗളൂരുവിലാണ് സംഭവം. ഫെബ്രുവരി 27 ന് പുലര്‍ച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹ വാര്‍ഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. കൈക്ക് കുത്തുകൊണ്ട ഉടന്‍ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുത്തച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് സമ്മാനം വാങ്ങി നല്‍കാതിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് ഭര്‍ത്താവ് വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാതിരുന്നത്. ഇത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പൊലീസ് പറയുന്നു. ഭാര്യ ചില വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അസ്വസ്ഥനാണെന്നും അവളെ കൗണ്‍സിലിംഗിന് വിധേയയാക്കണമെന്നും ഭര്‍ത്താവ് തങ്ങളോട്…

    Read More »
Back to top button
error: