Crime
-
ഇടുക്കിയില്‍ തോട്ട പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാള്‍ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രാജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അപകടത്തില്‍ രാജേന്ദ്രന്റെ കൈകള്‍ അറ്റുപോയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അണക്കര സ്വദേശി ജയ്‌മോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ കുഴല്‍ കിണര്‍ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്‌മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടര്‍ന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയാണ് അപകടമുണ്ടായത്.
Read More » -
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്നു തട്ടിയത് 35 ലക്ഷം; മലപ്പുറം സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ യുവതിക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് 6,32,600 രൂപ കൈക്കലാക്കി തട്ടിപ്പുനടത്തിയ സംഘത്തിലെ പ്രധാനപ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുന്ന മലപ്പുറം സ്വദേശി ദില്‍ഷാദ് അലിയെ (32) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ മൂന്നുപേരെ സൈബര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. 35 ലക്ഷം രൂപയോളം പല വീട്ടമ്മമാരില്‍നിന്നു തട്ടിയെടുത്തതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു, എസ്.ഐ. ഡി. സജികുമാര്‍, സീനിയര്‍ സി.പി.ഒ. പി.എ. നവാസ്, സി.പി.ഒ. എ. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
Read More » -
രതിച്ചിത്ര നടി സോഫിയ ലിയോണിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൂന്നു മാസത്തിനിടെ മരിക്കുന്ന നാലാമത്തെ പോണ്‍താരം
മയാമി(യുഎസ്.): രതിച്ചിത്ര നടി സോഫിയ ലിയോണി (26) അന്തരിച്ചു. ഫ്‌ളോറിഡയിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” – സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു. നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 1997 ജൂണ്‍ 10നു മയാമിയില്‍ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു രതിച്ചിത്ര മേഖലയിലേക്കു വരുന്നത്. അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മൂന്നു മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര…
Read More » -
വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍; തീ വച്ചതെന്ന് സംശയം
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂര്‍വം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം വടകര താഴെ അങ്ങാടിയില്‍ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാള്‍ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചാക്കുകടയില്‍ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » -
കട്ടപ്പനയിലെ ഇരട്ട കൊലപാതകം: ഒന്നാം പ്രതി നിധീഷിനൊപ്പം കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമയ്ക്കും മകൻ വിഷ്ണുവിനും പങ്ക്, കാഞ്ചിയാറിലെ വീട്ടിൽ കുഴിച്ചുമൂടിയ മൃതദേഹം ഇന്ന് പുറത്തെടുക്കും
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ രാവിലെ തന്നെ തെളിവെടുപ്പിനായി കാഞ്ചിയാറിൽ എത്തിച്ചു കഴിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ഇന്നലെ പറഞ്ഞിരുന്നു. നിധീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്ണുവിൻ്റെ പിതാവ് വിജയനേയും വിഷ്ണുവിൻ്റെ സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ പറഞ്ഞിട്ടുണ്ട്. വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ കൊലപ്പെടുത്തിയത് 2016 ലാണ്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. പക്ഷേ കുട്ടിയെ ഗന്ധർവന് നൽകണമെന്ന വ്യാജേനയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പഴയ വീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. പിന്നീട് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചപ്പോൾ വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട്…
Read More » -
കട്ടപ്പന ഇരട്ട കൊലപാതകം: നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി എന്ന് പ്രതിയുടെ കുറ്റസമ്മതം, വീടിനുള്ളിൽ കുഴിച്ചു മൂടിയ മൃതദേഹം നാളെ പുറത്തെടുക്കും
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിതീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് എത്തിയപ്പോൾ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരിൽ നിന്ന് പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിലാണ് 2016ൽ കുട്ടി ജനിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടതോടെ പൂജാരിയായ നിതീഷ് കുട്ടിയെ ഗന്ധർവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് പൂജയുടെ ഭാഗമായി കുട്ടിയെ നിതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് വിഷ്ണുവിന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും ലഭിച്ച വിവരം. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ…
Read More » -
സായാഹ്ന സവാരിക്കിറങ്ങിയ ജഡ്ജിക്ക് നേരെ നായ കുരച്ചുചാടി; പത്തനംതിട്ടക്കാരന്‍ കൊച്ചിയില്‍ ‘പെട്ടു’
കൊച്ചി:കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂര്‍ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടത്. മറൈന്‍ഡ്രൈവിലെ അബ്ദുള്‍കലാം മാര്‍ഗില്‍ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളര്‍ത്തുനായയുമായി യുവാവ് സായാഹ്നസവാരിക്കിറങ്ങിയത്. നടക്കുന്നവരുടെ മുന്നിലേക്ക് പലതവണ കുതിച്ചുചാടിയ നായയെ മാറ്റാനാവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അജു ജോസഫിനെതിരെ കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനും നടക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിലിടപെടാന്‍ ജഡ്ജി ഗണ്‍മാനോട് ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.45-നാണ് സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും എതിരേ ആളുകള്‍ നടന്നുവരുമ്പോള്‍ പലവട്ടം കുരച്ചുചാടി. പലരും ഒഴിഞ്ഞുമാറി. ആളുകള്‍ക്ക് ഭീഷണിയാണെന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കി. മറ്റാളുകളും നായയുമായി നടക്കാറുണ്ടെന്നും താന്‍ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു മറുചോദ്യം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശപ്രകാരം യൂണിഫോമിലുള്ള ഗണ്‍മാന്‍ കിഷോര്‍ ആള്‍ത്തിരക്കുള്ളയിടത്ത് നായയുമായി നടക്കുന്നതിലെ പ്രശ്നം പറഞ്ഞു. ഇത് ഗൗനിക്കാതെ തര്‍ക്കം തുടര്‍ന്ന…
Read More » -
ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം; ലക്ഷങ്ങളുടെ പണ്ടവും പണവും കവര്‍ന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. ദന്തല്‍ സര്‍ജന്‍ ഡോ. അരുണ്‍ ശ്രീനിവാസിന്റെ കുന്നിലെ വീടാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. 50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്. ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ അരുണ്‍ രാത്രി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വീടിന് അകത്തെ വാതിലുകളും കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ലോക്കറും തകര്‍ത്തതായി കണ്ടെത്തിയത്. സ്വര്‍ണ്ണവും പണവും ലോക്കറില്‍ ആണ് സൂക്ഷിച്ചിരുന്നത്. ബാങ്ക് ലോണിന് അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് പോയത്. ഉടന്‍ തന്നെ അരുണ്‍ പൊലീസില്‍ വിവരം അറിയിച്ചു. പോലീസ്…
Read More » -
എസ്.എഫ്.ഐയുടെ ‘ഇടിമുറി’ പൊളിക്കും; ഉടമയ്ക്കു പോലീസ് നോട്ടീസ്
കോഴിക്കോട്: വിചാരണയ്ക്കും മര്‍ദനത്തിനും എസ്.എഫ്.ഐ. താവളമാക്കുന്ന കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കോളേജിനുസമീപത്തെ വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി സി.ഐ. മെല്‍വിന്‍ ജോസ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. റോഡുവികസനത്തിനായി ഈ വീടും സ്ഥലവും നേരത്തേ റവന്യു വിഭാഗം ഏറ്റെടുത്തതാണ്. എന്നാല്‍, പൊളിക്കാതിരുന്ന വീടും പരിസരവുമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ എതിരാളികളെ നേരിടാന്‍ ഇടിമുറിയായി ഉപയോഗിച്ചുവരുന്നത്. മാര്‍ച്ച് ഒന്നിന് രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി പയ്യോളി കണ്ണംവെള്ളി സി.ആര്‍. അമലിനെ ക്രൂരമായ മര്‍ദനത്തിനിരയാക്കിയതും ഈ വീട്ടിലായിരുന്നു. ഇതിനിടെ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ അമലിന്റെ പേരില്‍ കേസെടുത്ത വാര്‍ത്തയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കാള്‍ കൊയിലാണ്ടി സി.ഐ.യെ സന്ദര്‍ശിച്ചു. കേസ് പിന്‍വലിക്കണമെന്നതായിരുന്നു ആവശ്യം. പരിശോധിച്ച് വേണ്ടതുചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോളേജില്‍ റാഗിങ് നടന്നിട്ടില്ലെന്ന അന്വേഷണറിപ്പോര്‍ട്ട് ആന്റി റാഗിങ് കമ്മിറ്റി പോലീസിന് കൈമാറി. വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിനെ റാഗുചെയ്തെന്ന് പറഞ്ഞാണ് ഫെബ്രുവരി 21-ന് കോളേജില്‍ അടിയുണ്ടായത്. ഇതിനുപിന്നില്‍ അമലാണെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍…
Read More » -
ഉപദേശിച്ചപ്പോള്‍ തെറിവളിച്ചത് പ്രകോപനമായി; കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മരണം കൊലപാതകം
കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി ആസ്പത്രിയില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. പ്രതിയുടെ ബന്ധു കുഞ്ചത്തൂര്‍ കണ്വതീര്‍ഥയിലെ അബ്ദുള്‍ റഷീദിനെയാണ് (28) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫാണ് (22) തിങ്കളാഴ്ച മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. മര്‍ദനം കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേഷന്‍ജാമ്യം ലഭിച്ച മൊയ്തീനെ ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് അബ്ദുള്‍ റഷീദാണ്. മരണത്തില്‍ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഷീദ് അറസ്റ്റിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു. കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ് മൊയ്തീന്‍ അറസ്റ്റിലായത്. വീട്ടിലെത്തിയ മൊയ്തീനെ ഛര്‍ദിയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍നിന്നുള്ള മടക്കത്തിനിടെയാണ് മൊയ്തീനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. കൊല്ലണമെന്നുള്ള ഉദ്ദേശ്യത്തോടെയല്ല തല്ലിയതെന്നും കഞ്ചാവ് ഉപയോഗം നിര്‍ത്താനുള്ള ഉപദേശത്തിനിടെ മൊയ്തീന്‍ അസഭ്യം…
Read More »