Crime

  • ഫ്ളാറ്റില്‍ പുഴുവരിച്ച് ബംഗാള്‍ യുവതിയുടെ നഗ്ന മൃതദേഹം; യുവതി പീഡനത്തിനിരയായതായി സംശയം, പരിചയപ്പെടുത്തിയ ആളും ‘അച്ഛനും’ മുങ്ങി?

    ബംഗളൂരു: ഫ്ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുന്‍പു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റര്‍ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ളാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടര്‍ന്നു വീട്ടുടമ ഫ്ളാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗര്‍ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ളാറ്റ്. ഇവര്‍ താഴെയാണു താമസം. ബാക്കി ഫ്ളാറ്റുകള്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഒരു മാസം മുന്‍പു ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോള്‍…

    Read More »
  • ‘കാശി’നായി സ്വന്തം കിഡ്നി വില്‍ക്കാന്‍ ഓണ്‍ലൈനില്‍ ആളെ തേടി; സി.എക്കാരന് ലക്ഷങ്ങള്‍ നഷ്ടമായി

    ബംഗളൂരു: സ്വന്തം കിഡ്നി വില്‍ക്കാനായി ഓണ്‍ലൈനില്‍ ആളെ തേടിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ആറു ലക്ഷം രൂപ നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം കിഡ്നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്നി വില്‍ക്കാമെന്നും കിഡ്നി നീക്കം ചെയ്യുന്നതിന് മുമ്പ് പാതി തുക കിട്ടുകയുള്ളുവെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു. 8000 രൂപ രജിസ്ട്രേഷന്‍ ഫീസായും ടാക്സ് ആവശ്യങ്ങള്‍ക്കായി 5 ലക്ഷം രൂപയും അടയ്ക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ഈ തുക യുവാവ് അക്കൗണ്ടിലേക്ക് അയച്ചു. പിന്നെയും പല കാര്യങ്ങള്‍ക്കായി തുക തട്ടിപ്പുകാരന്‍ ആവശ്യപ്പെടുകയും യുവാവ് അത് നല്‍കുകയും ചെയ്തു. എന്നാല്‍…

    Read More »
  • അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി

    കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കേസിലെ രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.2018-ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് കൊല്ലപ്പെടുന്നത്. ആ വര്‍ഷം തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു. സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായ വിവരം ജഡ്ജിയാണ് ഹൈക്കോടതിയെ അറിയിച്ചത്. കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്.

    Read More »
  • വീടുകള്‍ക്ക് സമീപം കള്ള് ഷാപ്പ്; ജനകീയ സമരം നടത്തിയതിന് കാല്‍ തല്ലി ഒടിച്ചു

    മലപ്പുറം: തുവ്വൂരില്‍ കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിന് മര്‍ദ്ദനം. കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി ചെയര്‍മാര്‍ പി.പി. വില്‍സന്റെ കാല്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 45 ദിവസമായി. കഴിഞ്ഞ ദിവസം രാത്രിയാണ് പി.പി വില്‍സന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. കള്ള്ഷാപ്പ് തുടങ്ങുന്നതിന് തടസം നിന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തയാണ് മര്‍ദ്ദിച്ചത്. വില്‍സനും ഭാര്യ സുധയ്ക്കും പരിക്കേറ്റു. ആട് ഫാം തുടങ്ങാനാണെന്ന് പറഞ്ഞാണ് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങിയതെന്നും കള്ള് ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍പോലും വിവരം അറിഞ്ഞതെന്നും തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു തുവ്വൂര്‍ തേക്കുംപുറത്ത് ജനവാസ മേഖലയില്‍ കള്ള് ഷാപ്പ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി.  

    Read More »
  • മട്ടാഞ്ചേരിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍

    കൊച്ചി: മട്ടാഞ്ചേരിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാംവര്‍ഷ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ (21) യെയാണ് കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്. മട്ടാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

    Read More »
  • ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

    പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. കേസില്‍ ഒന്നാം പ്രതി കൂടിയായ ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സണ്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു ജയ്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ 20നാണ് നിയമ വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുന്‍പു പൊലീസില്‍ കീഴടങ്ങാന്‍ ജയ്‌സനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോളജില്‍നിന്നു പുറത്താക്കി.

    Read More »
  • നൈജീരിയയില്‍ ഭീകരര്‍ 300 കുട്ടികളെ തട്ടിക്കൊണ്ടുപോയി

    ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞു. കഡൂനയിലെ കുരിഗയില്‍നിന്നാണ് 3 തവണയായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തട്ടിയെടുത്തത്. പൊലീസും സൈന്യവും സമീപത്തെ കാടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 2021 ജൂലൈയില്‍ തട്ടിക്കൊണ്ടുപോയ നൂറ്റന്‍പതോളം കുട്ടികളെ രക്ഷിതാക്കള്‍ പണം നല്‍കി മോചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികളടക്കം 3500 പേരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇങ്ങനെ പിടികൂടുന്നവരെ മനുഷ്യകവചമായും ഉപയോഗിക്കാറുണ്ട്. 2014ല്‍ ചിബോകില്‍ നിന്ന് ഇരുന്നൂറിലേറെ കുട്ടികളെ കുട്ടികളെ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവം ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

    Read More »
  • ഇന്ത്യന്‍യുവതി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റംസമ്മതിച്ചു

    ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് സംഭവം. തെലങ്കാന ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ, കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു. സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • കട്ടപ്പന ഇരട്ടകൊലപാതകം, വിജയൻ്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തി, കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഉടൻ തുടങ്ങും 

      കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് വിജയന്റെ മൃതദേഹം കണ്ടെത്തി..  ആറടിയോളം ആഴത്തിൽ കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒടിച്ചു മടക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി അസ്ഥികൂടമായ നിലയിലായിരുന്നു മൃതദേഹം. വിജയനെ മറവ് ചെയ്യാൻ വേണ്ടി പ്രതികൾ കുഴിയെടുത്തത് ഒന്നര ദിവസം കൊണ്ടാണ്. അഞ്ചടി താഴ്ച്ചയിൽ മണ്ണ് നീക്കിയപ്പോൾ  കുഴിയിൽ നിന്ന് വസ്ത്രം കണ്ടെത്തി. ഇത്ര താഴ്ച്ചയിൽ കുഴിയെടുത്തിട്ടും മൃതുദേഹം കാണാൻ കഴിയാതിരുന്നതിനാൽ നിധീഷിൻ്റെ മൊഴി തെറ്റൊണോ എന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. ഒടുവിൽ വീണ്ടും കുഴിച്ച് മൃതദ്ദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടപ്പന സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന നെല്ലിപ്പള്ളിൽ വിജയനും ഭാര്യ സുമയും പെട്ടന്നാണ് ഇവരിൽ നിന്നെല്ലാം അകന്നത്. പുറംലോകവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച് വീട്ടില്‍തന്നെ ഇവർ കഴിച്ചുകൂട്ടി. കുടുംബത്തില്‍ കയറിക്കൂടിയ നിധീഷാണ് എല്ലാവരില്‍ നിന്നും ഇവരെ…

    Read More »
  • കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍

    കൊല്ലം: കൊട്ടിയത്ത് ബാര്‍ കൗണ്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതികള്‍ പിടിയില്‍. തഴുത്തല സ്വദേശികളായ വിപിന്‍, വിശാഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ കൊട്ടിയത്തെ ബാറില്‍ വിപിനും വിശാഖും എത്തിയിരുന്നു. ഇരുവരും മദ്യപിച്ച് ബഹളം വെച്ചു. ബാറിലെ ഗ്ലാസ്സുകള്‍ പൊട്ടിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ അക്രമികളെ ബാറില്‍ നിന്ന് പുറത്താക്കി. മടങ്ങിപ്പോയ പ്രതികള്‍ 8 മണിയോടെ തിരികെ വന്നു. പെട്രോള്‍ നിറച്ച കുപ്പിയുമായാണ് ബാറിലെത്തിയത്. കൗണ്ടറില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന നന്ദുവിന്റെയും ലിബിന്റെയും നേര്‍ക്ക് ഇവര്‍ പെട്രോള്‍ ഒഴിച്ച് തീ വെക്കുകയായിരുന്നു. ജീവനക്കാര്‍ ഓടി മാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കൗണ്ടറില്‍ ഉണ്ടായിരുന്ന കമ്പ്യൂട്ടറും പ്രിന്ററുകളും പണവും മറ്റു ഉപകരണങ്ങളും അടക്കം രണ്ട് ലക്ഷത്തിന് മുകളില്‍ നാശനഷ്ടം ഉണ്ടായെന്ന് ബാര്‍ നടത്തിപ്പുകാര്‍ പരാതി നല്‍കി.  

    Read More »
Back to top button
error: