Crime
-
ഭര്‍ത്താവിനെ കെട്ടിയിട്ട് നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി വ്യക്തമാക്കി. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം…
Read More » -
ഹോസ്റ്റല്‍ ശൗചാലയത്തിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാന്‍ തയാറായി കുഞ്ഞിന്റെ പിതാവ്
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഞായര്‍ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു…
Read More » -
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39 കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ അയല്‍വാസിയായ ബന്ധു വീടിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിക്ക് പുറത്തുകൂടി ചോര ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്ത് കടന്നപ്പോഴാണ് നാലുപേരെയും കണ്ടെത്തിയത്. അച്ഛന്റെയും മകന്റെയും ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.…
Read More » -
ഒലവക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കടയിലെത്തിയ കാജാ ഹുസൈനുമായി തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുയായിരുന്നു. ബര്‍ഷിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Read More » -
ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം പോസ്റ്റിട്ടു; പിന്നാലെ തേടിയെത്തിയ അക്രമികള്‍ മോഡലിനെ വെടിവെച്ച് കൊന്നു
കീറ്റോ: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമായ യുവതി ഇക്വഡോറില്‍ വെടിയേറ്റ് മരിച്ചു. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്ന ലാന്‍ഡി പരാഗ ഗ്വൊയ്ബുരോ(23)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ഒരു റസ്റ്ററന്റില്‍വെച്ചാണ് യുവതിയെ അക്രമികള്‍ വെടിവെച്ച് കൊന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി മറ്റൊരാള്‍ക്കൊപ്പം റസ്റ്ററന്റില്‍ സംസാരിച്ചുനില്‍ക്കവെയാണ് തോക്കുധാരികളായ രണ്ടുപേര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് ഇരുവരും യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം യുവതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. റസ്റ്ററന്റില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതിലൂടെ യുവതി എവിടെയാണെന്ന് മനസിലാക്കിയ അക്രമികള്‍ റസ്റ്ററന്റിലെത്തി കൃത്യം നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.76 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് കൊല്ലപ്പെട്ട ലാന്‍ഡി പരാഗ. അതേസമയം, കൊലപാതകത്തിന് കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാല്‍, ഒരു ക്രിമിനല്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്റെ വിധവയായ ഭാര്യയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Read More » -
200 സ്ത്രീകള്‍, 3000 അശ്ലീല ക്ലിപ്പുകള്‍, പ്രജ്വലിന്റെ പീഡനപരമ്പര: കലങ്ങിമറഞ്ഞ് ജെഡിഎസും ബിജെപിയും
ബംഗളൂരു: കര്‍ണാടകയിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായ ജനതാദള്‍ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. രണ്ടാം ഘട്ടത്തിലെ 14 മണ്ഡലങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന സഖ്യകക്ഷിയായ ബിജെപിയെയും വിവാദങ്ങള്‍ വേട്ടയാടുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഹാസനിലെ ബിജെപി നേതാവ് ദേവരാജ ഗൗഡയാണെന്ന വെളിപ്പെടുത്തലും ഗൗഡ ഇതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും പ്രജ്വലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാത്തതും ബിജെപിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രജ്വലിനായി പ്രചാരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ഹാസനിലെ പെന്‍ഡ്രൈവുകള്‍ തുറന്നു വിട്ട അശ്ലീല വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനും പാര്‍ട്ടിയുടെ ഏക എംപിയുമായ പ്രജ്വല്‍ രേവണ്ണ, മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെ നാടുവിട്ടു. പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു 2 സ്ത്രീകളുടെ പരാതിയില്‍ കേസ് വന്നത്. അശ്ലീല വിഡിയോയില്‍…
Read More » -
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യു.കെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08,000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതിയുമായി വന്നത്. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു…
Read More » -
കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
കോഴിക്കോട്: എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.
Read More » -
മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയില്‍ മൃതദേഹം; അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ്
കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ വിമുക്തഭടന്‍ ജിറ്റി ജോസഫിന്റെ വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായാണ് വിവരം. അനിലയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇത് അടിയേറ്റതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദര്‍ശന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും വിവാഹിതരാണ്. സുദര്‍ശന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചതിനുശേഷമാണ് ജിറ്റിയും കുടുംബവും വിനോദയാത്രയ്ക്ക് പോയിരുന്നത്. സുദര്‍ശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടില്‍ ചെന്നുനോക്കാന്‍ പറയുകയായിരുന്നു. സുഹൃത്തെത്തി ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് അനിലയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
Read More » -
എഎസ്‌ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു
ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്‌ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്‌ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധന നടത്താനായി രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവര്‍ രക്ഷപ്പെട്ടു. ഷെഹ്‌ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
Read More »