Crime

  • കമ്പമലയില്‍ കാട്ടുതീ പടര്‍ത്തിയ സംഭവം; കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസില്‍ മുങ്ങി നടക്കുന്ന പ്രതി

    വയനാട്: തലപ്പുഴ കമ്പമലയില്‍ കാട്ടുതീ പടര്‍ത്തിയതില്‍ കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസില്‍ മുങ്ങി നടക്കുന്ന പ്രതി. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് കണ്ടെത്തല്‍. സംശയാസ്പദമായ സാഹചര്യത്തില്‍ വനത്തില്‍ കണ്ടതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാട്ടുതീ പടരുകയും അണക്കുകയും ചെയ്ത പ്രദേശത്തിന് തൊട്ടടുത്തായി ഇന്നലെ വീണ്ടും തീ കണ്ടതോടെ, അഗ്‌നിരക്ഷാ സേനയും വനപാലകരും ചേര്‍ന്ന് തീയണച്ചെങ്കിലും പുല്‍മേടുകള്‍ക്ക് ബോധപൂര്‍വം ആരോ തീ വെച്ചതാണോ എന്ന സംശയം വനം വകുപ്പിനുണ്ടായിരുന്നു. സംശയം ശരിവെക്കും വിധം വൈകുന്നേരത്തോടെ വിവിധ കേസുകളില്‍ പ്രതിയായി മുങ്ങി നടക്കുന്ന തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് എന്ന 27കാരനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി…

    Read More »
  • സീരിയല്‍ നടിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിനതടവ്

    കോട്ടയം: സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി എം കെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചാല്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയിലായിരുന്നു സംഭവം. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച്…

    Read More »
  • തളിപ്പറമ്പില്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; പരാതിയുമായി ബന്ധുക്കള്‍, അന്വേഷണം

    കണ്ണൂര്‍: തളിപ്പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിതയെ (20) ആണ് ഭര്‍ത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. സുനില്‍, ഗീത ദമ്പതികളുടെ മകളാണ്. ബന്ധുക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

    മലപ്പുറം: ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു; വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞ് മര്‍ദനം, യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. രണ്ടു ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്. പ്രതി വിദേശത്തുനിന്നു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു നിര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നു. സജില്‍ മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

    Read More »
  • നഗ്‌നതാ പ്രദര്‍ശനം ചോദ്യംചെയ്ത യുവാവിനെ കുത്തി; കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചയാള്‍ അറസ്റ്റില്‍

    മലപ്പുറം: നഗ്‌നതാ പ്രദര്‍ശനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചാണ് കേസ്സിനാസ്പദമായ സംഭവം. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഉമ്മര്‍ പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിച്ചു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കു പറ്റിയ ശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇടുക്കിയിലും മറ്റും ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി…

    Read More »
  • ഫോണില്‍ സംസാരിച്ച ഡ്രൈവറെ പിടിച്ചു, പകരം വന്ന ഡ്രൈവറും കുടുങ്ങി! സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് പോയി

    കൊച്ചി: ഫോണില്‍ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവര്‍ പിടിയിലായപ്പോള്‍ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവര്‍ത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്‌നസ് മോട്ടാര്‍ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂര്‍- ഫോര്‍ട്ട്‌കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പില്‍ കുടുങ്ങിയത്. എറണാകുളം നോര്‍ത്തില്‍ ഗതാഗത പരിശോധന നടത്തുന്നതിനിടെയാണ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കണ്ട് എംവിഐമാര്‍ ബസ് തടഞ്ഞത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നതിനാല്‍ പിറ്റേന്ന് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ ആര്‍ടിഒ ഓഫീസിലേക്കു പോയപ്പോള്‍ പിറ്റേന്ന് പകരം വച്ച ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച് ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ച് പിടിയിലായി. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ വിശദ പരിശോധന നടത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെയാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവര്‍ ഏലൂര്‍ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി.…

    Read More »
  • സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ലാസ്റ്റ് ബസും പോയി; ഫസ്റ്റ് ബസ് എടുത്ത് വീട്ടില്‍ പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

    പത്തനംതിട്ട: നാട്ടിലേക്കുള്ള അവസാന ബസും സ്റ്റാന്‍ഡ് വിട്ടു. ഓട്ടോറിക്ഷയില്‍ വീടുപിടിക്കാന്‍ കീശകാലി. ലഹരി തലയ്ക്കുപിടിച്ച യുവാവ് മറ്റൊന്നും ചിന്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി അത് സ്റ്റാര്‍ട്ടുചെയ്തു. പിന്നോട്ടെടുത്ത് വണ്ടി തിരിച്ചപ്പോഴേക്കും യാത്രക്കാര്‍ തടഞ്ഞു. ഒടുവില്‍ യുവാവ് അഴിക്കുള്ളിലുമായി. തിരുവല്ല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഞായറാഴ്ച രാത്രിയിലാണ് ഓര്‍ഡിനറി ബസ് ഓടിച്ച് കൊണ്ടുപോകാന്‍ യുവാവ് ശ്രമിച്ചത്. ആഞ്ഞിലിത്താനം മാമന്നത്ത് ജെബിന്‍ (34) ആണ് പ്രതി. മല്ലപ്പള്ളി റൂട്ടിലാണ് ഇയാള്‍ക്ക് പോകേണ്ടിയിരുന്നത്. ഡിപ്പോയില്‍നിന്നുള്ള അവസാന ബസ് രാത്രി എട്ടിന് പോയി. ഇതിനുമുമ്പേ ജെബിനും രണ്ട് സുഹൃത്തുക്കളും സ്റ്റേഷനിലെത്തി മല്ലപ്പള്ളി ബസ് എത്രമണിക്കാണെന്ന് തിരക്കിയിരുന്നു. ഇവര്‍ പിന്നീട് പലവട്ടം എത്തി ഇനി ബസുണ്ടോയെന്ന് തിരക്കിയെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ 5.45-ന് മല്ലപ്പള്ളിക്ക് ആദ്യ ട്രിപ്പ് പോകേണ്ട ബസ് രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്നു. താക്കോല്‍ എടുക്കാതെയാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് ഓഫീസിലേക്ക് പോയത്. പത്തേകാലോടെ ജെബിന്‍ ഡ്രൈവറുടെ സീറ്റില്‍ കയറി ബസ് സ്റ്റാര്‍ട്ടുചെയ്യുകയായിരുന്നു. വിവരം…

    Read More »
  • റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാര്‍

    ചെന്നൈ: പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യന്‍ എന്നയാളാണ് പിടിയിലായത്. രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. പീഡനത്തെ ചെറുത്ത പൊലീസ് ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാന്‍ പ്രതി ശ്രമിച്ചു. മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ട് പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിനു കൈമാറി. അതിനിടെ, വടിവാള്‍ കൈവശം വച്ച 6 കോളജ് വിദ്യാര്‍ഥികളെ പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കവേയാണ് വിദ്യാര്‍ഥികള്‍ ബാഗില്‍ വടിവാള്‍ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്.

    Read More »
  • സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു

    പ്രിട്ടോറിയ: സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്സിന്‍ ഹെന്‍ഡ്രിക്സ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഖെബേഹ നഗരത്തില്‍ വെച്ചാണ് മുഹ്സിന് വെടിയേറ്റത്. എല്‍ബിടിക്യു+ വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം വാഗ്ദാനം ചെയ്ത മുഹ്സിന്‍ മറ്റൊരാളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് വെടിവെയ്പ്പ് നടന്നത്. ഇരുവരും യാത്ര ചെയ്യവേ മറ്റൊരു വാഹനം വന്ന് ഇവരെ തടയുകയായിരുന്നു. മുഖം മറച്ച രണ്ട് പേര്‍ കാറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെടിവെച്ചതിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു. പിന്നീടാണ് പുറകിലിരിക്കുന്ന ഇമാമിന് മാരകമായി വെടിയേറ്റെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. എന്തെങ്കിലും വിവരം പൊതു ജനങ്ങള്‍ക്ക് അറിയാമെങ്കില്‍ അറിയിക്കണമെന്നും പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ അന്താരാഷ്ട ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്, ഇന്റര്‍സെക്സ് അസോസിയേഷന്‍ (ഐഎല്‍ജിഎ) ശക്തമായി അപലപിച്ചു.  

    Read More »
Back to top button
error: