Crime
-
ലോറി പാര്‍ക്കിംഗ് ഏരിയയില്‍ തിരിഞ്ഞുകളിച്ചു; നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് 17 മോഷണക്കേസുകള്‍
കോഴിക്കോട്: ലോറി പാര്‍ക്കിംഗ് ഏരിയയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി കറുത്തമ്മത്താക്കാനകത്ത് ബദറുദ്ദീനെ(44) ആണ് ഫറോക്ക് പോലീസ് പിടികൂടിയത്. ദേശീയപാത ബൈപ്പാസില്‍ രാമനാട്ടുകരക്ക് സമീപം ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിന് സമീപത്ത് വച്ചാണ് ബദറുദ്ദീന്‍ പിടിയിലായത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ നിരന്തരം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ ജില്ലകളിലായി 17 മോഷണക്കേസുകള്‍ ബദറുദ്ദീന്റെ പേരില്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കൈവശം വച്ചതിനും കേസുകളുണ്ട്. ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ രണ്ട് മൊബൈല്‍ ഫോണുകള്‍ ചങ്ങരംകുളത്തെ അതിഥി തൊഴിലാളികളില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഇയാള്‍…
Read More » -
മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തൂ; വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവ്
കണ്ണൂര്‍: കുട്ടികളുടെ മാസിക വില്‍ക്കാന്‍ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 22-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കോടതി ശിക്ഷിച്ചത്. 10 വര്‍ഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. 2021- ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാസിക വില്പന നടത്തുന്നതിനായി വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന ഹാളില്‍ വിളിച്ചുവരുത്തി ഗൂഗിള്‍ പേ ചെയ്യുകയും, യുപിഎ നമ്പര്‍ എഴുതുന്ന സമയം പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
Read More » -
യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു, മുറിവുകളില്‍ മുളകുപൊടി പ്രയോഗവും; മാര്‍ക്കറ്റിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ പരാതി
കോഴിക്കോട്: കൊടുവളളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഓമശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജരായ ഷബീര്‍ അലി എന്ന യുവാവിനെയാണ് സംഘം കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. വ്യാപാര സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്നും തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഫിറോസ് ഖാനെന്നുമാണ് യുവാവിന്റെ പരാതി. ഷബീര്‍ അലിയെ കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്നനാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും മുറിവുകളില്‍ മുളകുപൊടി പുരട്ടിയതായും പരാതിയിലുണ്ട്. അവശനായ ഷബീര്‍ അലിയെ, ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശേരി ടൗണില്‍ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം നടക്കുന്ന ദിവസത്തിന് മുന്‍പും ഒരു സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ഷബീര്‍ അലിയുടെ ഭാര്യ…
Read More » -
കാമുകിക്ക് കാറും സ്‌കൂട്ടറും ഭര്‍ത്താവിന് ഹൃദയശസ്ത്രക്രിയയ്ക്കുള്ള പണവും! 21 പേരില്‍നിന്ന് 17 ലക്ഷം തട്ടിയ 52കാരന്‍ അറസ്റ്റില്‍
മുംബൈ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന എടിഎം തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനെ പൂനെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പേരുടെ 17.9 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കര്‍ണാടക സ്വദേശിയായ രാജീവ് പ്രഹ്‌ളാദ് കുല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്. മുതിര്‍ന്ന പൗരന്മാരെ കബളിപ്പിച്ച് അവരുടെ എടിഎം കാര്‍ഡ് കൈമാറ്റം ചെയ്ത് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു ചെയ്തിരുന്നത്. കര്‍ണാടക മൈസൂരു സ്വദേശിയായ ഇയാള്‍ തട്ടിയെടുത്ത പണം കാമുകിക്ക് കാറും സ്‌കൂട്ടറും വാങ്ങാനും അവരുടെ ഭര്‍ത്താവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കും ചെലവഴിച്ചതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, സുഹൃത്തിന്റെ ചികിത്സയ്ക്കും ഈ പണം ഉപയോഗിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി രണ്ടിന് നവി പേത്തിലെ ഗഞ്ചാവേ ചൗക്കിലുള്ള ഒരു എടിമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മുതിര്‍ന്ന പൗരനില്‍ നിന്ന് 22,000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്.…
Read More » -
ഹണിട്രാപ്പില്‍ കുടുങ്ങി പാക്കിസ്ഥാനായി ചാരപ്പണി; മലയാളി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
വിശാഖപട്ടണം: പാക്കിസ്ഥാന്‍ ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. കൊച്ചി സ്വദേശി പി.എ.അഭിലാഷ്, ഉത്തര കന്നഡ സ്വദേശികളായ വേതന്‍ ലക്ഷ്മണ്‍ ടണ്ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയാണു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ പണത്തിനായി പങ്കുവച്ചതായും എന്‍ഐഎ പറഞ്ഞു. 2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍…
Read More » -
‘നല്ല കള്ളന്‍’! മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെയെത്തിച്ച് യുവാവ്, അതും ഫുള്‍ടാങ്ക് പെട്രോളും പുത്തന്‍ ടയറും സഹിതം
മലപ്പുറം: മോഷണം പോയ സ്‌കൂട്ടര്‍ മാസങ്ങള്‍ക്ക് ശേഷം ഫുള്‍ടാങ്ക് പെട്രോളോടെ, പുത്തന്‍ ടയറോടെയും കണ്ടുകിട്ടിയതിന്റെ അമ്പരപ്പിലാണ് ഉടമ കെ.പി ഷാഫി. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം. വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷന്‍ ജീവനക്കാരനായ വാഹനഉടമ കെ പി ഷാഫി, മറ്റൊരു ജീവനക്കാരനായ ബാവ എന്നിവര്‍ ഡിസംബര്‍ അവസാന ആഴ്ച നമസ്‌കാര സമയം ടൗണ്‍ മസ്ജിദിലേക്ക് പോയ സമയത്താണ് വാഹനം മോഷണം പോയത്. മോഷണ സമയം കുറച്ച് പെട്രോള്‍ മാത്രമേ ആക്ടീവ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുള്ളു. മോഷണം പോയതറിഞ്ഞ ശേഷം ഷാഫി പൊലീസില്‍ പരാതി നല്‍കി. അടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു യുവാവ് ഒതുക്കുങ്ങല്‍ ഭാഗത്തുകൂടി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് കണ്ടു. എന്നാല്‍ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് സ്‌കൂട്ടര്‍ കടയുടെ മുന്നില്‍ കണ്ടത്. തുടര്‍ന്ന് അടുത്തുള്ള സിസിടിവി പരിശോധിച്ചപ്പോള്‍ തലേന്ന് രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നും സ്‌കൂട്ടര്‍ ഓടിച്ചുവന്ന ഒരു യുവാവ് വാഹനം സ്ഥാപനത്തിന് മുന്നില്‍…
Read More » -
ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് അവകാശവാദം; യുവാവിന്റെ പരാക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്, വാഹനം അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര പോലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരി 16-ാം തീയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയും അഴുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ…
Read More » -
പരസ്ത്രീ ബന്ധത്തെച്ചൊല്ലി തര്‍ക്കം, ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്നു
ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്നാട്ടില്‍ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗര്‍ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവ് അന്‍പരശ(42)ന്റെ തലയില്‍ ആട്ടുകല്ലിട്ടത്. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോള്‍ അന്‍പരശന്‍ ഏതാനും മാസം മുന്‍പ് ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി. എന്നാല്‍, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്‌ക്കൊപ്പം അന്‍പരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കു കഴിഞ്ഞ് അന്‍പരശന്‍ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.
Read More » -
മദ്യപാനത്തിനിടെ തര്‍ക്കം, ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് വെന്റിലേറ്ററില്‍; അമ്മാവന്‍ അറസ്റ്റില്‍
പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ ബിജു വര്‍ഗ്ഗീസിനെ (55) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വര്‍ഗീസ് മാത്യുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ ഇരുവരും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണാണ് വര്‍ഗീസിനു പൊള്ളലേറ്റത്. കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേയും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ…
Read More » -
കാലടിയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു
എറണാകുളം: കാലടിയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചെങ്ങമനാട് സ്വദേശി നീതുവാണ് മരിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തി നീതു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒരാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ എത്തിയ നീതു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹിതയായ നീതുവിന് രണ്ട് കുട്ടികളുണ്ട്.
Read More »