Crime

  • വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടി; വിജിലന്‍സ് പിടിയിലായ ‘കുപ്പി’ ജേഴ്സണെതിരെ പരാതിപ്രളയം

    കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്സണെതിരെ പരാതി പ്രളയം. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടിയെന്ന പരാതിയുമായി ഇടപ്പള്ളി സ്വദേശി രംഗത്തുവന്നു. ആര്‍ടിഒ ജേഴ്സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ് അല്‍ അമീന്‍. വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചെന്ന് അല്‍ അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് അല്‍ അമീന്‍. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി…

    Read More »
  • മദ്യലഹരിയില്‍ യുവതിയുമായി വീട്ടിലെത്തി; എതിര്‍ത്ത സഹോദരിയെ വെട്ടി, യുവാവ് അറസ്റ്റില്‍

    കോട്ടയം: മദ്യലഹരിയില്‍ യുവതിയെ വീട്ടിലെത്തിച്ച് താമസിപ്പിക്കാനുള്ള ശ്രമം എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച സഹോദരന്‍ അറസ്റ്റില്‍. മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയര്‍ (27) നെയാണ് തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തുകേസില്‍ പ്രതിയുമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്ക് ലഹരി കടത്തുകേസുകള്‍ നിലവിലുണ്ട്. എട്ടുമാസം മുമ്പ് ചിങ്ങവനത്തുവെച്ച് ഇയാളെ 22 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായിട്ടുണ്ട്. ആറുമാസം റിമാന്‍ഡിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറില്‍നിന്ന് മദ്യപിച്ച് ലക്കുകെട്ട് രാത്രി 11-മണിയോടെ വീട്ടിലെത്തി. ഒപ്പമുള്ള യുവതിയെ രാത്രി വീട്ടില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത സഹോദരിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സംഭവശേഷം പ്രതി സ്ഥലം വിടുകയും വീടിനടുത്തുള്ള ഒരു റബ്ബര്‍ത്തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്. അച്ഛനെയും അമ്മയെയും ഇതിനുമുമ്പും…

    Read More »
  • കാമുകനുമായുള്ള ബന്ധം ചോദ്യംചെയ്തതിന് മാനസിക പീഡനം; യുവാവിന്റെ മരണത്തില്‍ ഭാര്യയ്ക്കെതിരേ കേസെടുക്കും

    ആലപ്പുഴ: പുന്നപ്രയില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിര്‍ദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയില്‍ മരുമകളെയും കാമുകനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റംഷാദിന്റെ പിതാവ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുന്നപ്ര ഷജീന മന്‍സിലില്‍ റംഷാദിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. 2020ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ കാമുകനുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.…

    Read More »
  • മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍; യുവതിയില്‍നിന്ന് 85,000 തട്ടിയ ‘വേന്ദ്രന്‍’ പിടിയില്‍

    കല്‍പ്പറ്റ: മാട്രിമോണി വെബ്‌സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍നിന്നും പണം തട്ടിയയാളെ സൈബര്‍ പൊലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ്. രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പൊലീസ് എറണാകുളത്തു വച്ച് പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85,000 രൂപയാണ് ഇയാള്‍ തട്ടിയത്. ആള്‍മാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സാപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ശേഷം പലതരത്തില്‍ പ്രലോഭിപ്പിച്ച് ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍നിന്നു ഓണ്‍ലൈന്‍ ബാങ്കിങ് വഴി 85,000 രൂപയും കൈക്കലാക്കി. 2023ല്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍നിന്നു പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

    Read More »
  • രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ കൊടുംപീഡനം; മൃതദേഹത്തില്‍ കരുനീലിച്ച പാടുകള്‍; റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

    മലപ്പുറം: പെരിന്തല്‍മണ്ണ റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ഭര്‍ത്താവ് മുസ്തഫ റിംഷാനയെ അതിക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചതെന്ന് റംഷാനയുടെ അമ്മ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് റംഷാനയുടെ കുടുംബം പറഞ്ഞു. ജനുവരി 5നാണ് പെരിന്തല്‍മണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതില്‍ റിംഷാനയെ ഇവര്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത് റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്.…

    Read More »
  • തിരുവനന്തപുരത്ത് 13കാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍, നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    തിരുവനന്തപുരം: നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പല സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അമ്മയുള്‍പ്പടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.    

    Read More »
  • ലോറി കടയിലേക്കിടിച്ചു കയറ്റി; ജ്യേഷ്ഠനെ കൊല്ലാന്‍ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍

    മലപ്പുറം: കോട്ടയ്ക്കല്‍ തോക്കാംപാറയില്‍ മനഃപൂര്‍വം ലോറി കടയിലേക്കിടിച്ചുകയറ്റി ജ്യേഷ്ഠനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്ക് തോക്കാംപാറ മാടക്കന്‍ അബൂബക്കര്‍ (38) ലോറി ഇടിച്ചുകയറ്റുകയായിരുന്നു. കടയില്‍നിന്നു സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിന് ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റു. കടയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ബൈക്കിലും ഇടിച്ചശേഷമാണ് ലോറി യുവാവിനേയും ഇടിച്ചിട്ടത്. കടയിലേക്കു സാധനം വാങ്ങാന്‍ വന്നതായിരുന്നു പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശിയായ മന്‍സൂര്‍ (33). കാലിലെ തുടയെല്ലിനു ഗുരുതര പരിക്കേറ്റ മന്‍സൂറിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയുടെ ഷട്ടര്‍ പൂര്‍ണമായും ചുമര്‍ ഭാഗികമായും തകര്‍ന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നൂവെന്നും ഇതു സംബന്ധിച്ചുള്ള…

    Read More »
  • പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത് ഒന്നാം പ്രതിയുടെ മകളെ പ്രേമിച്ചതിന്; പ്രതികളുടെ മൊഴി

    കോഴിക്കോട്: പേരാമ്പ്രയില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടു പോയത് ഒന്നാം പ്രതിയുടെ മകളെ പ്രണയിച്ചതിനാണെന്ന് പ്രതികളുടെ മൊഴി. പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കുറ്റ്യാടി സ്വദേശികളായ മുനീര്‍, മുഫീദ്, ബഷീര്‍, നാദാപുരം വേളം സ്വദേശി ജുനൈദ് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായത്. ജനുവരി 11 പതിനാറുകാരനെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കുറ്റ്യാടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും, ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. ഒന്നാം പ്രതി മുനീറിന്റെ മകളെ പ്രേമിച്ചതാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് മൊഴി. വളരെ നാടകീയമായിട്ടാണ് കുട്ടിയെ രക്ഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • കുട്ടനാട്ടില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച; കൃത്യം നടത്തിയത് സഹായിയായ യുവതിയുടെ സുഹൃത്തുക്കള്‍, വന്‍ ആസൂത്രണം

    ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ചനടത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് വീട്ടില്‍ത്താമസിച്ച യുവതിതന്നെയെന്നു സൂചന. നാലുമാസംമുന്‍പ് ക്ഷേത്രത്തില്‍വെച്ച് പരിചയപ്പെട്ട യുവതി കൃഷ്ണമ്മ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നു മനസ്സിലാക്കി ഇവരോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട് സ്‌നേഹാന്വേഷണം നടത്തി വിശ്വാസം പിടിച്ചുപറ്റി. കൃഷ്ണമ്മയുടെ ആവശ്യകതയും രോഗാവസ്ഥയും മനസ്സിലാക്കി അനുഭാവപൂര്‍വം സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സഹായത്തിനായി മാമ്പുഴക്കരിയിലെ വീട്ടില്‍ കൃഷ്ണമ്മയോടൊപ്പം താമസമാക്കിയത്. വീട്ടുസാധനങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങാനും മറ്റാവശ്യത്തിനും കൃഷ്ണമ്മയോടൊപ്പം ഇവരും പുറത്തുപോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പകലും ഇവര്‍ ഒന്നിച്ച് പുറത്തുപോയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് രണ്ടുമുറികളിലായാണ് ഇവര്‍ കിടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയ മൂവര്‍ സംഘമാണ് കൃഷ്ണമ്മയെ ആക്രമിച്ചത്. പിന്‍വാതിലിലൂടെയാണ് ഇവര്‍ അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്. വാതില്‍ അകത്തുനിന്നു തുറന്നുകൊടുക്കുകയായിരുന്നു. പുറത്ത്, പൊളിക്കാനായി ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല. വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതാണ്. കഷ്ടിച്ച് ബൈക്ക് മാത്രം കടന്നുവരുന്ന വഴിയില്‍ വീടിനു തൊട്ടുമുന്‍പായി ഒരു നാട്ടുതോടുണ്ട്. ഇവിടെ ചെറിയ ഇരുമ്പുപാലം വീട്ടിലേക്കു കയറാനായിട്ടിട്ടുണ്ട്. ചുറ്റുപാടും വീടുകളുള്ള ഇവിടെ…

    Read More »
  • അമ്മായിയമ്മയെ കൊല്ലാന്‍ മരുന്നു വേണം; ഡോക്ടര്‍ക്ക് സന്ദേശമയച്ച യുവതിക്കെതിരേ കേസ്

    ബെംഗളൂരു: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ മരുന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ക്കു സമൂഹമാധ്യമത്തിലൂടെ നിരന്തരം സന്ദേശം അയച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സഹാനയെന്നു പരിചയപ്പെടുത്തിയ യുവതി ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടര്‍ സുനില്‍ കുമാറിനാണു വിചിത്ര ആവശ്യമുന്നയിച്ചു സമൂഹമാധ്യമത്തിലൂടെ പല തവണ സന്ദേശമയച്ചത്. യുവതിക്കായി പോലിസ് തിരച്ചില്‍ തുടങ്ങി. ഡോക്ടര്‍മാരുടെ ജോലി ജീവന്‍ രക്ഷിക്കുകയാണെന്നും ജീവനെടുക്കുകയല്ലെന്നും സുനില്‍ വ്യക്തമാക്കിയെങ്കിലും ഭര്‍തൃമാതാവ് പതിവായി അപമാനിക്കുകയാണെന്നായിരുന്നു യുവതിയുടെ പ്രതികരണം. അതോടെ, സുനില്‍ ഹെബ്ബി പൊലീസിനെ സമീപിക്കുക ആയിരുന്നു. സന്ദേശം അയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായ സുനില്‍ ആരോഗ്യ, സാമൂഹിക വിഷയങ്ങളില്‍ വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.  

    Read More »
Back to top button
error: