Crime
-
മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് മിസോറാമുകാരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു, സഹപാഠി അറസ്റ്റില്‍
തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മിസോറം സ്വദേശിയായ വാലന്റയിന്‍ വി എല്‍ ചാന (23)യാണ് കൊല്ലപ്പെട്ടത്. രാജധാനി കോളജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍. സംഭവത്തില്‍ കോളജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ ലംസങ് സ്വാലയെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജം?ഗ്ഷനിലായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
സ്വത്തിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു; അനിയന്‍ പിടിയില്‍
ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയിന്‍ ചേട്ടനെ കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിന്റെ കൈയും കാലും ഒടിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി കലഹിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയര്‍ പ്രസന്നന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രസാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
ലഹരി വില്പനയുടെ റാണി: സെയിൽസ് ഗേളായി തുടങ്ങി കഞ്ചാവ്- എംഡിഎംഎ കച്ചവടത്തിലെ വമ്പത്തിയായി മാറിയ ബുള്ളറ്റ് ലേഡി നിഖിലയുടെ കഥ
ഡൽഹിയുടെ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സോയ ഖാനെ(33) മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിടികൂടിയത് ഇന്നലെയാണ്. അധോലോക കുറ്റവാളി ഹാഷിം ബാബയുടെ ഭാര്യയാണ് സോയ. അന്താരാഷ്ട്രവിപണിയിൽ ഒരുകോടി രൂപ വിലവരുന്ന 225 ഗ്രാം ഹെറോയിനുമായാണ് സോയയെ അറസ്റ്റുചെയ്തത്. ഇന്നലെ തന്നെയാണ് നിഖില എന്ന പയ്യന്നൂര്‍ സ്വദേശിനിയെ എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്. സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന ഈ പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും ലഹരിയുടെ ഡോണായി അറിയപ്പെടുന്നു. ഇത് മലയാളി സമൂഹത്തെ ശരിക്കും നടുക്കുന്നതാണ്. ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവിതമാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖിലയുടേത്. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനിയായ നിഖില സെയില്‍സ് ഗേളായി ജോലി ചെയ്തുവരവേ കഞ്ചാവു വില്‍പ്പനയുടെ പേരില്‍ യുവതി പിടിയിലായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഈ 29കാരി എംഡിഎംഎ കേസിലും പിടിക്കപ്പെട്ടത്. ഇവരില്‍ നിന്ന് ലഹരി വസ്തു എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ്…
Read More » -
റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; രണ്ടു പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം. കേസില്‍ നിര്‍ണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയില്‍ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയില്‍ നിന്ന് റെയില്‍വേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പേര്‍ സംഭവത്തിന് പിന്നില്‍ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്‍ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധന…
Read More » -
കുണ്ടറയില്‍ റെയില്‍വേ പാളത്തിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ്, പൊലീസ് മാറ്റിയിട്ടും വീണ്ടും വച്ചു; അട്ടിമറി ശ്രമം?
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ ട്രാക്കിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയില്‍വെ സ്റ്റേഷനിലും എഴുകോണ്‍ പൊലീസിലും അറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 3.30ന് നടത്തിയ അന്വേഷണത്തില്‍ ട്രാക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രണ്ടുതവണ ട്രാക്കില്‍ പോസ്റ്റ് കണ്ടത് ദുരൂഹത പടര്‍ത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയില്‍പെട്ടിരുന്നില്ലെങ്കില്‍ മിനിറ്റുകള്‍ക്കകം കടന്നു പോകുന്ന തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ചു വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. അതേസമയം, സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ടെലിഫോണ്‍ പോസ്റ്റ് വലിച്ചിടുന്നതാണ്…
Read More » -
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം കൈക്കൂലി; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. ഈസമയത്ത് പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈമാറിയ 50,000 രൂപ വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് കൈയോടെ പൊക്കിയത്. വില്ലേജ് ഓഫീസിന് പുറത്തുവെച്ച് തുക കൈമാറുമ്പോഴാണ് വില്ലേജ് അസിസ്റ്റന്റ് പിടിയിലായത്.
Read More » -
കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല; മടങ്ങും വഴി കാണാതായെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍
ആലപ്പുഴ: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്നു പരാതി. മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി.എസ്. ജോജു (42) കാണാതായത്. കുടുംബം പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ അയല്‍ക്കാനായ കുടുംബസുഹൃത്തിനൊപ്പം കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പോയത്. അന്നു രാത്രിയും പിറ്റേന്നും ജോജുവിന്റെ മക്കളും സ ഹോദരിയും പല തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. 12 ന് ജോജു ഒപ്പം പോയ ആളുടെ ഫോണില്‍ നിന്ന് വീട്ടിലേക്കു വിളിച്ചു. തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള അയല്‍ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും പറഞ്ഞു. തങ്ങള്‍ കുംഭമേളയിലെത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചെന്നും 14 നു മടങ്ങിയെത്തുമെന്നും അറിയിച്ചു. 14 ന് അയല്‍വാസി മടങ്ങിയെത്തിയെങ്കിലും ജോജു ഒപ്പമില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തൃ പ്തികരമായ മറുപടി ലഭിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ജോജുവും താനും…
Read More » -
ബാക്കി പണം നല്‍കാന്‍ വൈകി; വയോധികനെ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് യുവാക്കള്‍
ആലപ്പുഴ: ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദനം. ഇന്ധനം നിറച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചത്. സംഭവത്തില്‍ പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേര്‍ അറസ്റ്റിലായി. കോട്ടാങ്ങല്‍ കുളത്തൂര്‍ സ്വദേശി അജു അജയന്‍ (19), ബിനു (19) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 19ന് രാത്രിയാണ് സംഭവം നടന്നത്. പമ്പിലെത്തിയ യുവാക്കള്‍ വാഹനത്തില്‍ 50 രൂപയ്ക്ക് പെട്രോള്‍ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നല്‍കിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോള്‍ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം പമ്പില്‍ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കള്‍ വാഹനം റോഡരികില്‍ നിര്‍ത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ വയോധികനായ ജീവനക്കാരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » -
ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അനീഷിനും ആര്യയ്ക്കും കരിക്കകം പമ്പ് ഹൗസിന് സമീപം 10 സെന്റ് സ്ഥലമുണ്ട്. അതില്‍ 3 സെന്റ് വിട്ടുകൊടുക്കണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു. സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് അനീഷും ആര്യയും ചിന്തിച്ചിരുന്നില്ല. മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും പറഞ്ഞു. ഇത് സ്വീകാര്യമല്ലാതിരുന്ന സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു. തന്റെ ഭൂമിയില്‍ കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തീയതി പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എതിര്‍കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ വീണ്ടും അതിക്രമച്ചു കയറി വിളക്കുവച്ചു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഗേറ്റ് സ്ഥാപിക്കാന്‍ അനീഷും ആര്യയും സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തെളിവിനായി വീഡിയോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതരായ സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും…
Read More » -
വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയില്‍; ശരീരത്തില്‍ പാടുകള്‍, മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍
തിരുവനന്തപുരം: വെങ്ങാനൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലോക്നാഥ് എന്ന കുട്ടിയെയാണ് രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. വീട്ടില്‍ സഹായിക്കാനെത്തുന്ന നഴ്സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്നാഥിന്റെ പിതാവ് ഗര്‍ഫിലാണ്. അമ്മയ്ക്കും യുകെജിയില്‍ പഠിക്കുന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More »