Crime
-
പരീക്ഷയില്‍ തോറ്റു; കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു: 19കാരി ജീവനൊടുക്കിയത് കോളേജിലെത്തി പിറന്നാള്‍ മധുരം വിളമ്പിയതിന് പിന്നാലെ
ബംഗളുരു: പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കര്‍ണാടകയിലെ കുടക് ജില്ലയിലെ ഹള്ളിഗട്ടിലെ സിഇടി കോളജിലെ ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ എഐഎംഎല്‍ (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്) വിദ്യാര്‍ഥിനിയായ ജസ്വിനി (19) ആണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ തോറ്റതാണ് കാരണം. വിദ്യാര്‍്ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മൂന്നു ദിവസം മുന്‍പ് ജസ്വിനി സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്ലാസില്‍ എത്തി സുഹൃത്തുക്കള്‍ക്ക് മധുരവും വിതരണം ചെയ്തിരുന്നു. വൈകിട്ട് 4 മണിക്ക് തിരിച്ച് ഹോസ്റ്റലില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോള്‍ വാതില്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നംപേട്ടെ പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പരീക്ഷയില്‍ ആറോളം വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണം…
Read More » -
അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മക്കളെ ക്രൂരമായി മര്‍ദിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കന്യാകുമാരി: അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കരുങ്കല്‍ പുല്ലത്തുവിളയിലെ പാസ്റ്റര്‍ കിങ്‌സ്ലി ഗില്‍ബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ആറ്, മൂന്നു വയസ്സുള്ള 2 ആണ്‍കുട്ടികളാണ് മര്‍ദനത്തിന് ഇരയായ മറ്റു മക്കള്‍. കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്‌സ്ലി മടങ്ങിയെത്തിയപ്പോള്‍ ഇവര്‍ അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയര്‍ (സ്‌കിപ്പിങ് റോപ്) ഉപയോഗിച്ച് കുട്ടികളെ മര്‍ദിക്കുകയായിരുന്നു. രാത്രിയില്‍ കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാര്‍ വീടിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാര്‍ കരുങ്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് കിങ്‌സ്ലി വാതില്‍ തുറന്നത്. പരുക്കേറ്റ നിലയിലായിരുന്നു കുട്ടികള്‍. ഒരു കുട്ടിക്കു ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം കുട്ടികളെ സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു…
Read More » -
ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകൾ, ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർക്ക് ജീവപര്യന്തം
ദെഹ്റാദൂൺ: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരികൊലക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവായിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുൽകിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളിൽ ഒരാളായ വിനോദ് ആര്യയുടെ മകനാണ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ്…
Read More » -
അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍; നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി; ഫ്‌ളാറ്റ് പരിശോധനയില്‍ തുമ്പായത് തുറന്നുകിടന്ന ജനാല!
ഭുവനേശ്വര്‍: അപ്പാര്‍ട്ട്‌മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവര്‍ ഒരു നിമിഷം അമ്പരന്നു. പിന്നാലെ വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ എന്‍ട്രി തൊട്ട് അടുത്ത നിമിഷം പരിസരവാസികള്‍ അറിയുന്നത് വലിയൊരു അഴിമതി കഥ. ഒഡിഷയിലാണ് കോടികളുടെ അഴിമതി നടന്നത്. വിജിലന്‍സിനെ പേടിച്ച് കള്ളപ്പണം അപ്പാര്‍ട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതാണ് സംഭവം. കേസില്‍ ഒഡിഷ ഗ്രാമവികസന വകുപ്പ് ചീഫ് എഞ്ചിനീയറെ കൈയ്യോടെ പൊക്കി. ബൈകുണ്ഠ നാഥ് സാരംഗി എന്ന ഉദ്യോഗസ്ഥനാണ് കണക്കില്‍പ്പെടാത്ത പണം ജനലിലൂടെ പുറത്തേക്ക് എറിഞ്ഞത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ആരോപണ വിധേയനായ ഇദ്ദേഹത്തില്‍ നിന്ന് 2 കോടിയിലധികം രൂപ കണ്ടെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാരംഗിയുടെ അങ്കുളിലെ കര്‍ദാഗാഡിയയിലെ രണ്ടാം നിലയുള്ള താമസസ്ഥലം, ഭുവനേശ്വറിലെ ഫ്‌ലാറ്റ്, പുരിയിലുള്ള മറ്റൊരു ഫ്‌ലാറ്റ്, ശിക്ഷ്യകാപാഡയിലുള്ള ബന്ധുവിന്റെ വീട്, അങ്കുളിലെ കുടുംബ വീട്, അങ്കുളിലെ രണ്ടാം നിലയുള്ള കുടുംബവക കെട്ടിടം, ഓഫീസ് ചേംബര്‍ എന്നിവിടങ്ങളില്‍…
Read More » -
‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കും’, കെഎസ്യു പ്രവര്‍ത്തകന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകനായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ജോയല്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയന്‍ സെക്രട്ടറിയായി ജയിച്ചയാളാണ് മുനീര്‍. എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തുവിട്ടു. അമ്മയാണെ സത്യം, നിന്റെ കാല് തച്ച് പൊട്ടിക്കുമെന്നായിരുന്നു എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനിടെയായിരുന്നു ഭീഷണി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്യു അറിയിച്ചു. നാളെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » -
കടയില്‍പോയ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് അരുണ്‍ സോമനെ(32)യാണ് നൂറനാട് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കടയില്‍ പോയ 15-കാരനെ പരിചയം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് കുട്ടിയെ പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് അറസ്റ്റുചെയ്തുകൊണ്ടുവന്ന പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപ്പെടാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. എസ്സിപിഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നന്‍, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read More » -
അസം സ്വദേശിയുടെ പണം കവര്‍ന്ന മലയാളികള്‍ അറസ്റ്റില്‍; ഫോണ്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരനും അകത്തായി
എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനും അകത്ത്. വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പണം കവര്‍ന്ന സംഭവത്തില്‍ അഞ്ചു പേരാണ് പിടിയിലായത്. വെങ്ങോല പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ കിഴക്കന്‍ വീട്ടില്‍ റിന്‍ഷാദ് (32), ഇലഞ്ഞിക്കല്‍ സലാഹുദ്ദീന്‍ (32), വലിയകുളം ഭാഗത്ത് മുട്ടത്തോടന്‍ വീട്ടില്‍ ബേസില്‍ (27), പട്ടിമറ്റം ചേലക്കുളം കാവുംപറമ്പ് ഭാഗത്ത് പേരക്കാട്ട് വീട്ടില്‍ അനു (34), പോഞ്ഞാശേരി കനാല്‍ ജങ്ഷന്‍ മുച്ചേത്ത് വീട്ടില്‍ മുഹമ്മദ് സലിം (33) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അസം സ്വദേശിയായ മുഹമ്മദ് മുബാറക് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പോക്കറ്റിലുണ്ടായിരുന്ന 37,000 രൂപ കവര്‍ന്നുവെന്നാണ് കേസ്. റിന്‍ഷാദ് മയക്കുമരുന്ന് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മുഹമ്മദ് മുബാറക് ഹുസൈന്‍ പോക്സോ കേസിലാണ് അറസ്റ്റിലായി. ബുധനാഴ്ച വൈകിട്ടാണ് തന്റെ പണം കവര്‍ന്നുവെന്ന പരാതിയുമായി ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.…
Read More » -
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 167 വര്‍ഷം കഠിന തടവ്
കാസര്‍കോട്: മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വര്‍ഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 22 മാസം അധിക കഠിനതടവ് അനുഭവിക്കണം. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാന്‍ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2021 ജൂണ്‍ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും 14 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്(ജഛഇടഛ രമലെ). ഓട്ടോറിക്ഷയില്‍ കയറ്റി ചെര്‍ക്കള ബേവിഞ്ചയിലെ കാട്ടില്‍ കൊണ്ടുപോയി ആയിരുന്നു പീഡനം. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം വിവിധ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്പെക്ടറായിരുന്ന സി ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ പ്രിയ ഹാജരായി.…
Read More » -
സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്
പാലക്കാട്: പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു, പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍. സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോര്‍ഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാര്‍ കണ്ടെടുത്തു. തൃശ്ശൂരില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപ്പത്രങ്ങള്‍…
Read More » -
പാര്‍ക്കിങ് തര്‍ക്കം; അപ്പാര്‍ട്മെന്റ് അസോ. സെക്രട്ടറിയുടെ മൂക്ക് താമസക്കാരന്‍ കടിച്ചുപറിച്ചു
ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ മൂക്ക്, താമസക്കാരില്‍ ഒരാള്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. നാരാമാവുവിലെ രത്തന്‍ പ്ലാനറ്റ് അപ്പാര്‍ട്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. അപ്പാര്‍ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന പരാതിയുമായി ക്ഷിതിജ്, രൂപേന്ദ്ര സിങ്ങിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരന് രൂപേന്ദ്ര സിങ് നിര്‍ദേശം നല്‍കി. എന്നാല്‍, രൂപേന്ദ്ര സിങ് താഴെ വരണമെന്ന് ക്ഷിതിജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അദ്ദേഹം താഴെയെത്തിയപ്പോള്‍ ക്ഷിതിജ് രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു എന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ…
Read More »