Breaking NewsCrimeLead NewsNEWS

ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയില്‍; വിവാഹം 6 മാസം മുന്‍പ്

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത് ആണ് ഭര്‍ത്താവ്.

ആറുമാസം മുന്‍പായിരുന്നു നേഹയുടെയും രഞ്ജിത്തിന്റെയും വിവാഹം. ഞായറാഴ്ച നേഹയും ഭര്‍ത്താവും ആലപ്പാട്ടെ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. ശേഷം രഞ്ജിത് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി: വൈഗ.

Back to top button
error: