Movie
-
ലാലേട്ടനെ കടത്തിവെട്ടാന്‍ ആരുണ്ട്? റീ-റിലീസിലും റെക്കോഡിട്ട് ഛോട്ടാ മുംബൈ; തെരഞ്ഞെടുത്ത തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടും രണ്ടാം ദിനത്തില്‍ 1.18 കോടി; അര്‍ധരാത്രിയിലും ഹൗസ്ഫുള്‍!
കൊച്ചി: 18 വര്‍ഷം മുന്‍പ് തിയറ്ററിനെ തന്നെ ഇളക്കിമറിച്ച് മോളിവുഡില്‍ പുതുചരിത്രം തീര്‍ത്ത ഛോട്ടാ മുംബൈ ഇപ്പോഴും ആവേശം ഒട്ടും ചോരാതെ നിറഞ്ഞോടുകയാണ്. റീ റിലീസായി എത്തിയ ചിത്രം മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല സിനിമാപ്രേമികളെ ഒന്നാകെ തിയറ്ററുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയറ്ററില്‍ നിറഞ്ഞോടുന്നത്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ തീര്‍ത്ത റെക്കോര്‍ഡ് ഒന്നാം ദിവസം തന്നെ ഛോട്ടാ മുംബൈ തകര്‍ത്തിരുന്നു. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ കരസ്ഥമാക്കിയത് 78 ലക്ഷം രൂപയാണ്. 1.18 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ധരാത്രി പോലും പല പ്രധാന സെന്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ആയിരുന്നു. എറണാകുളം കവിത, ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് റീ റിലീസിന്റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 35- 40 ലക്ഷം രൂപയാണ്. ലിമിറ്റഡ് സ്‌ക്രീന്‍ കൗണ്ട് വച്ച്…
Read More » -
കൂടല്‍ റിലീസ് തീയതി പുറത്ത്; ബിബിന്‍ ജോര്‍ജ് നായകന്‍
മലയാളത്തില്‍ ആദ്യമായി ക്യാമ്പിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ‘കൂടല്‍’ ജൂണ്‍ 20 ന് പ്രദര്‍ശനത്തിനെത്തുന്നു. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചെക്കന്‍ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാടാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ്), കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്യാമറ: ഷജീര്‍ പപ്പ, കോ റൈറ്റേഴ്സ്: റാഫി മങ്കട,…
Read More » -
പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പ്രേമപ്രാന്തിലേക്കു നായികയെ തേടുന്നു; കാസ്റ്റിംഗ് കാൾ പുറത്ത്
കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമപ്രാന്ത്. സംവിധായകൻ എബ്രിഡ് ഷൈന്റെ മകനും, എബ്രിഡ് ഷൈൻ ഒരുക്കിയ നിവിൻ പോളി ചിത്രം 1983 ലൂടെ ബാലതാരമായി അരങ്ങേറ്റവും കുറിച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് ഈ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കാൾ പുറത്തു വന്നിരിക്കുകയാണ്. കലാഭവൻ പ്രജോദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കാൾ റിലീസ് ചെയ്തിരിക്കുന്നത്. 20 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് നായികാ വേഷത്തിലേക്ക് തേടുന്നത്. [email protected] എന്ന ഇമെയിൽ അഡ്രസിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.
Read More » -
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ ചിത്രത്തിലെ ‘ക്രിഞ്ച്’ വീഡിയോ സോങ് പുറത്ത്
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. “ക്രിഞ്ച്” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്. വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവർ ചേർന്ന് വരികൾ രചിച്ച ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ഒരു പക്കാ ഫാമിലി കോമഡി എൻറർടെയ്നർ ആയി ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന…
Read More » -
കാൻസറിനോട് പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ‘ലൈഫ് ഓഫ് മാൻഗ്രോവ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്
കണ്ടൽക്കാടുകളുടെ സംരക്ഷണവും കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെയും കഥപറയുന്ന ചിത്രം ലൈഫ് ഓഫ് മാൻഗ്രോവ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ആകുന്നത്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്. അയ്ഷ്ബിൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എൻഎൻ ബൈജു. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി. അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ. അസോസിയേറ്റ് ഡയറക്ടർ സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർരതീഷ് ഷോർണൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്. അഭിനേതാക്കൾ- രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി…
Read More » -
സ്റ്റൈലിഷ് വില്ലൻ റോളിൽ നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; ‘ബെൻസ്’ ക്യാരക്ടർ വീഡിയോ പുറത്ത്
കൈതിയിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എൽ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലൻ വേഷം നിവിന്റെ കരിയറിലെ വമ്പൻ വഴുതിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’ എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ…
Read More » -
ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ തിരുത്തി കുറിക്കുന്ന ആശയവുമായി പി.ഡബ്ല്യു.ഡി ട്രയിലര്‍…
ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ പി.ഡബ്ല്യു.ഡി (പ്രെപ്പോസല്‍ വെഡിങ് ഡിവോഴ്‌സ് ) യുടെ ട്രയിലര്‍ റിലീസായി. അതില്‍ നായിക കഥാപാത്രം പറയുന്നതാണ് ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം’. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ? എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍, ആട്ടം തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തെ പരാമര്‍ശിച്ച് ചര്‍ച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകള്‍ പ്രേക്ഷകരില്‍ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ അത് ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ്. അതിനെ തീര്‍ത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി.ഡബ്ല്യു.ഡി എത്തുന്നതെന്ന് ട്രയിലര്‍ സൂചിപ്പിക്കുന്നു. തികച്ചും കളര്‍ഫുള്‍ ആയ ഒരു സെറ്റിംഗില്‍ പഴയകാല പ്രിയന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന…
Read More » -
അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം’ ഘാട്ടി’ ജൂലൈ 11 ന് തീയറ്ററുകളിലേക്ക്
അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ജൂലൈ 11 ന് ആഗോള റിലീസായി എത്തുന്നു. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവർ മറ്റു ചിലർക്കൊപ്പം വലിയ ഭാണ്ഡകെട്ടുകളുമായി ഒരു നദി കാൽ നടയായി വെള്ളത്തിൽ കഴുത്തോളം മുങ്ങിയ രീതിയിൽ മുറിച്ചു കടക്കുന്ന ദൃശ്യമാണ് റിലീസ് തീയതി…
Read More »

