Movie
-
‘ആവേശം’ ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി
അടുത്തകാലത്ത് വമ്പന്‍ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. എന്നാല്‍, അധികം വൈകാതെ ആവേശം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകന്‍ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്. എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷന്‍ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന ഒന്നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു,…
Read More » -
‘മായമ്മ’ ഉടന്‍ പ്രദര്‍ശനത്തിന്; പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി
പുണര്‍തം ആര്‍ട്‌സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ‘മായമ്മ’യുടെ പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്‍ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിര്‍വ്വഹിച്ചത്. പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മായമ്മ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീന്‍ എന്നീ വനിതാ വ്യക്തിത്ത്വങ്ങള്‍ ചേര്‍ന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കര്‍ക്കു പുറമെ രാജശേഖരന്‍ നായര്‍, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണന്‍, അഖില ആനന്ദ്, സംഗീത സംവിധായകന്‍ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണന്‍ പോറ്റി,…
Read More » -
‘സുകൃത സ്മൃതികൾ’: സംവിധായകൻ ഹരികുമാറിന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ എ. ചന്ദ്രശേഖറിൻ്റെ അക്ഷരാഞ്ജലി
എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ എ. ചന്ദ്രശേഖർ സംവിധായകൻ ഹരികുമാറിനെക്കുറിച്ചുള്ള ദീപ്തസ്മരണകൾ പങ്കിടുന്നു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി പരിചയപ്പെടും മുമ്പേ, സംവിധായകന്‍ ഹരികുമാറിനെ അടുത്തറിയുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. പ്രധാനമായും ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രണ്ടു ചിത്രങ്ങളിലൂടെ. ഒന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌ക്രിപ്റ്റില്‍ അശോകനും പാര്‍വതിയും അഭിനയിച്ച ജാലകം. രണ്ടാമത്തേത്, എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയും ഗൗതമിയും മനോജ് കെ ജയനും അഭിനയിച്ച സുകൃതം. മലയാളത്തിന്റെ മുഖ്യധാരയില്‍ നല്ല സിനിമയുടെ വഴിയില്‍ സഞ്ചരിച്ച ഹരികുമാറിന്റെ പേരില്‍ വേറെയും നല്ല സിനിമകള്‍ ചിലതുണ്ടെങ്കിലും എനിക്കു പ്രിയപ്പെട്ടവ ഇവ രണ്ടുമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായ ശേഷം, വെബ് ലോകം ഡോട്ട് കോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002ല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നീട് പലവിധത്തില്‍ അദ്ദേഹവുമായി അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്. കോട്ടയത്ത് മംഗളത്തിലെ ‘കന്യക’യുടെ പത്രാധിപരായിരിക്കെയാണ് അന്തരിച്ച എം.സി.വര്‍ഗീസ് സാറിന്റെ ജീവചരിത്രം ഒരു ഡോക്യുമെന്ററിയായി ചെയ്യാന്‍ അജന്താലയം അജിത്കുമാറും ഹരികുമാര്‍സാറും തീരുമാനിക്കുന്നത്. സണ്ണി ജോസഫായിരുന്നു ക്യാമറാമാന്‍. അതിന്റെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോള്‍…
Read More » -
ടൈറ്റാനിക്കിലെ ദുരന്ത നായകനായ ക്യാപ്റ്റന്‍; നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു
ലണ്ടന്‍: ലോക പ്രശസ്ത ചലച്ചിത്രം ടൈറ്റാനിക്കിലെ ക്യാപ്റ്റന്റെ വേഷം ചെയ്ത നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായാറാഴ്ച രാവിലെയാണ് നടന്റെ മരണം സംഭവിച്ചത് എന്ന് ഇദ്ദേഹത്തിന്റെ ഏജന്റ് ലൂ കോള്‍സണ്‍ അറിയിച്ചു. ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയും പ്രശസ്തനാണ് ഇദ്ദേഹം. ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും അഭിനയിച്ച 1997 ലെ പ്രണയ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്നു എഡ്വേര്‍ഡ് സ്മിത്തിനെയാണ് ഹില്‍ അവതരിപ്പിച്ചത്. 11 അക്കാദമി അവാര്‍ഡുകളും ഈ ചിത്രം നേടിയിരുന്നു. ഒസ്‌കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്‌സ് പരമ്പരയിലെ 2002-ലെ ‘ദ ടൂ ടവേഴ്സ്’ എന്ന രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം, 11 ഓസ്‌കറുകള്‍ നേടിയ ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന സിനിമയിലും അദ്ദേഹം ഈ വേഷം…
Read More » -
‘രംഗണ്ണ’നെ തൂക്കി ‘ആല്‍പറമ്പില്‍ ഗോപി’; വിജയ്, ഹോളിവുഡ് സിനിമകളെയും മലര്‍ത്തിയടിച്ച് മോളിവുഡ്
2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍ എത്തിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വന്‍ മുന്നേറ്റം മലയാള സിനിമകള്‍ നടത്തുന്നുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ് പോയ സിനിമ മലയാളി ഫ്രം ഇന്ത്യയുടേത് ആണ്. അറുപത്തിയെട്ടായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് രണ്ടരക്കോടിയിലേറെ രൂപയാണ്. രണ്ടാം സ്ഥാനത്ത് വിഷു…
Read More » -
‘മഞ്ഞുമ്മല്‍ ബോയ്സി’ക്കും മേലേ; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് 15 കോടി
ചെന്നൈ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍…
Read More » -
ഹണി റോസിന്റെ ‘റേച്ചല്‍’; സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചല്‍. പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധേ നേടിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സഹ നിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംഴിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്റെ ബാനറില്‍ ബാദുഷ എന്‍.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് എഡിറ്റര്‍ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍,സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ…
Read More » -
അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍; ഗംഭീര ഗെറ്റപ്പില്‍ ‘കല്‍ക്കി 2898 എഡി’യില്‍ ബിഗ് ബി
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പുത്തന്‍ ടീസര്‍ പുറത്തിറക്കി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെ കുറിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. മഹാഭാരതത്തിലെ പ്രശസ്തമായ ദ്രോണാചാര്യ പുത്രനായ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബിഗ് ബി അവതരിപ്പിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ച് തയ്യാറാക്കിയ ചെറുപ്പകാലത്തെ വേഷമാണ് ഒരുമിനിട്ട് ഒന്‍പത് സെക്കന്റ് നീളുന്ന ടീസറില്‍ ഉള്ളത്. പ്രഭാസ് ‘ഭൈരവ’ എന്ന നായക കഥാപാത്രമാകുന്ന കല്‍ക്കി 2898 എഡി മേയ് 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. സാന്‍ ഡീഗോ കോമിക്കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി…
Read More » -
പുതുചരിത്രം കുറിച്ച അതിജീവനം; ആടുജീവിതം 150 കോടി ക്ലബില്‍
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ചിത്രം ആടുജീവിതം 150 കോടി ക്ലബില്‍. 25 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബില്‍ ഇടം നേടിയത്. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു! ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!,’ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്ത സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ്…
Read More » -
ശോഭന പറയുന്നു: ‘മോഹൻലാലിനൊപ്പം 55 സിനിമകൾ.’ അതു തെറ്റന്നും ഒന്നിച്ചെത്തിയത് 25 ൽ മാത്രമെന്നും ആരാധകർ
രജപുത്ര രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്ന് ശോഭന പറയുന്നു. എന്നാൽ മോഹൻലാലും ശോഭനയും 55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടില്ലെന്നും കേവലം 25 സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളതെന്നും സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് തെളിവുകൾ നിരത്തി സഫീർ സമർത്ഥിക്കുന്നു. സഫീറിന്റെ കുറിപ്പ്: ‘‘മോഹൻലാലും ശോഭനയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അത്…
Read More »