Movie

  • ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ ഷൂട്ടിംഗ് ആരംഭിച്ചു

    ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് ഇന്ന് തൃപ്രയാറില്‍ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍,ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആഭ്യന്തര കുറ്റവാളിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ബിജിബാല്‍, ആര്‍ട്ട് ഡയറക്ടര്‍: സാബു…

    Read More »
  • വീണ്ടും റീമേക്കുമായി അക്ഷയ് കുമാര്‍; ജീത്തു ജോസഫ്, മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാഗ്യപരീക്ഷണം

    മുംബൈ:  ഭാഗ്യം പരീക്ഷിക്കാന്‍ വീണ്ടും റീമേക്കുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. 2016ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ചിത്രം ‘പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്സ്’ ആണ് ഹിന്ദിയില്‍ ഇറങ്ങുന്നത്. ‘ഖേല്‍ ഖേല്‍ മേം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുദാസര്‍ അസീസ് ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനിലും സമാന കഥയായിരുന്നു. തപ്സി പന്നു, വാണി കപൂര്‍, അമ്മി വിര്‍ക്, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്വാള്‍, ആദിത്യ സീല്‍ എന്നിവരാണ് ഖേല്‍ ഖേല്‍ മേമില്‍ അക്ഷയ് കുമാറിന് പുറമെയുള്ള പ്രധാന താരങ്ങള്‍. ‘ദൃശ്യം2’നുശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംബോയില്‍ എത്തിയ ട്വല്‍ത്ത് മാന്‍ 2022ലാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനെക്കൂടാതെ അനുശ്രീ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ.…

    Read More »
  • ”കുട്ടികളുടെ ആയമാര്‍ക്കും നിര്‍മാതാക്കള്‍ ചെലവ് നല്‍കണം; ഇതില്‍ എന്തെങ്കിലും ന്യായമുണ്ടോ?”

    തമിഴ് സിനിമാ ലോകത്ത് ആഗസ്റ്റ് ഒന്ന് മുതല്‍ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വര്‍ക്കുക്കളെല്ലാം തടയാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍. പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളില്‍ കുടങ്ങിക്കിടക്കുന്ന സിനിമകള്‍ നേരിടുന്ന തടസം ഇല്ലാതാക്കാനും ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയര്‍ന്ന് വരുന്ന നിര്‍മാണച്ചെലവ് പരിശോധിക്കാനുമാണ് ഈ തീരുമാനം. നടന്‍ ധനുഷിനെതിരെയാണ് പ്രധാന ആരോപണം വന്നിരിക്കുന്നത്. സിനിമകള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനന്‍. ധനുഷ് ചെയ്യുന്നത് തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പൊതുവേദിയില്‍ താന്‍ പോയസ് ഗാര്‍ഡനില്‍ വീട് വെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ല. എന്നാല്‍, വാങ്ങിയ അഡ്വാന്‍സിനോട് ഉത്തരവാദിത്വം കാണിക്കണ്ടേയെന്നും അന്തനന്‍ പറയുന്നു. വിഷ്ണു വിശാല്‍ ലാല്‍ സലാം എന്ന സിനിമയുടെ സെറ്റില്‍ 18 സ്റ്റാഫുകള്‍ക്കൊപ്പം ഇറങ്ങി. അവിടെ നോക്കുമ്പോള്‍ രജിനികാന്ത് രണ്ട് പേരുടെ കൂടെയാണ് വന്നത്. ഇതറിഞ്ഞ വിഷ്ണു വിശാല്‍ പതിനാറ്…

    Read More »
  • ”അന്ന് പ്രേമത്തിലെ ആ സീനാണ് ഞാന്‍ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല”

    മലയാളത്തില്‍ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിന്‍ പോളി ചിത്രമാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനായി താനും ഓഡിഷന് പോയിരുന്നുവെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. താന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമാണെന്നും ഗായത്രി പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം. ‘പ്രേമത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തത്. ഞാന്‍ അന്ന് മിസ് കേരള കഴിഞ്ഞിരിക്കുന്ന സമയമായി അപ്പോള്‍ പ്രേമത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചേട്ടന്‍ എന്നെ വിളിച്ചു. ആലുവയില്‍ വെച്ച് ഇങ്ങനെയൊരു റോളിന് വേണ്ടിയുള്ള ഓഡിഷന്‍ നടക്കുന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രനൊക്കെയാണ് ഉള്ളതെന്നും എന്നോട് വെറുതെയൊന്ന് വന്ന് കാണണമെന്ന് പറഞ്ഞു. അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടെ ഓഡിഷന് പോയി. ജോര്‍ജിന് മറ്റേ ജോര്‍ജിനെ…

    Read More »
  • മഞ്ജുവിന്റെ ‘എ’പ്പടം ഓഗസ്റ്റ് രണ്ടിന്

    മഞ്ജു വാരിയരെ കേന്ദ്ര കഥാപത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘സെന്‍സേഡ് വിത്ത്’ എന്ന തലക്കെട്ടൊടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ താരം പങ്കുവച്ചു. ഏറെ കലാപരമായിട്ടാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് വിവരം പോസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു സുപരിചിതനായ സൈജു ശ്രീധറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഫൂട്ടേജ്. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ വ്യത്യസ്തമാര്‍ന്ന അനുഭവമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഏറെ…

    Read More »
  • ആ തെറ്റിദ്ധാരണ കാരണം അവസാന നിമിഷം സുരേഷ് ഗോപി പിന്മാറി; ഫ്രണ്ട്‌സിലേക്ക് ജയറാം എത്തിയതിങ്ങനെ

    മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ സുരേഷ് ഗോപി ഇന്ന് സിനിമയേക്കാളും രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ നല്‍കുന്നത്. സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം താരമൂല്യമുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ പലപ്പോഴും കരിയറില്‍ ചില വീഴ്ചകള്‍ ഇദ്ദേഹത്തിന് സംഭവിച്ചു. പൊലീസ് വേഷങ്ങളില്‍ സുരേഷ് ഗോപി തളയ്ക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വലിയ ഇടവേളയും കരിയറില്‍ വന്നു. പല ഹിറ്റ് സിനിമകളും സുരേഷ് ഗോപിക്ക് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നാണ് സിദ്ദിഖ്-ലാല്‍ ചിത്രം ഫ്രണ്ട്‌സ്. ജയറാം ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാല്‍ നടന്‍ ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ല. ആദ്യം സമ്മതം പറഞ്ഞെങ്കിലും പിന്നീട് താരം പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമ വിഷുവിന് റിലീസ് ചെയ്യുമെന്ന് കാര്‍ഡ് അടിക്കണം. മുകേഷും ശ്രീനിവാസനും സുരേഷ് ഗോപിയും കൂടെ ഫോട്ടോ എടുക്കണം. സുരേഷ്…

    Read More »
  • മമ്മൂക്ക ഇല്ലായിരുന്നുവെങ്കില്‍ ആടുജീവിതം ഉണ്ടാകുമായിരുന്നില്ല; മനസുതുറന്ന് സംവിധായകന്‍ ബ്ലെസി

    ഇക്കൊല്ലം തിയേറ്ററുകളിലെത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ മുന്നിലുള്ള ചിത്രമാണ് ബ്‌ളെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും ഗംഭീര പ്രകടനമായി വിലയിരുത്തപ്പെടുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ്ഓഫീസില്‍ 160 കോടിയിലേറെ സിനിമ കളക്ഷന്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയില്ലായിരുന്നുവെങ്കില്‍ ആടുജീവിതം സംഭവിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്‌ളെസി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ മനസുതുറന്നത്. ‘മമ്മൂക്ക ഇല്ലെങ്കില്‍ ആടുജീവിതം ഉണ്ടാവുമായിരുന്നില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ. തന്മാത്രയും ഭ്രമരവും എഴുതാന്‍ കഴിയണമല്ലോ? കാഴ്ച എഴുതാന്‍ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാന്‍ ആത്മവിശ്വാസമായത്. നിനക്ക് എഴുതാന്‍ പറ്റുമെന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായി വഴങ്ങിത്തരികയും ചെയ്തു. ഒരു അഞ്ച് ദിവസം കൊണ്ട് ഫസ്റ്ര് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കിയെഴുതാന്‍ പറയുകയും ചെയ്തു. അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ വായിച്ചപ്പോള്‍ തന്നെ പുള്ളി…

    Read More »
  • ‘കല്‍ക്കി’ കലക്കി, കിടുക്കി, തിമിര്‍ത്തു! ഔദ്യോഗിക കളക്ഷന്‍ പുറത്ത്

    പ്രേക്ഷകപ്രീതിയും പ്രശംസയും ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ഔദ്യോ?ഗിക കളക്ഷന്‍ പുറത്തുവിട്ടു. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്. 1000 കോടി ക്ലബ്ബ് എന്ന മാന്ത്രിക സംഖ്യ ചിത്രം പിന്നിട്ടുകഴിഞ്ഞു. ആ?ഗോളതലത്തില്‍ ചിത്രം ഇതുവരെ 1100 കോടിരൂപ സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. അധികം വൈകാതെ ഷാരൂഖ് ചിത്രം ജവാനെ കളക്ഷനില്‍ കല്‍ക്കി പിന്നിടുമെന്നാണ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1148 കോടി രൂപയാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാന്‍’ സ്വന്തമാക്കിയത്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ അമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗല്‍’ ആണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം ചൈനയിലെ റിലീസിന് പിന്നാലെ ആ?ഗോളതലത്തില്‍…

    Read More »
  • ഇന്ന് തിയറ്ററുകളിൽ: എസ്.എൻ സ്വാമിയുടെ ‘സീക്രട്ട്,’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻ ലാലിൻ്റെ ‘ദേവദൂതൻ’

    ത്രില്ലർ- ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലെത്തിച്ച തിരക്കഥാകൃത്താണ് എസ്.എൻ സ്വാമി. താരസമ്പന്നമായ നിരവധി സിനിമകൾക്കു രചന നിർവ്വഹിച്ച എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ ഇന്ന് പ്രദർശനത്തിനെത്തുന്നു. ഒപ്പം മോഹൻലാലിൻ്റെ ‘ദേവദൂതൻ’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫോർ കെ വെർഷനോടെ ഇന്ന് തിയറ്ററുകളിൽ എത്തുന്നു. കാൽ നൂറ്റാണ്ടിനു ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിട്ടുണ്ട്. ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ‘സീക്രട്ട്’ നിർമ്മിക്കുന്നത്. വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവും കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന സങ്കീർണമായ ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ‘സീക്രട്ട്’ അനാവരണം ചെയ്യുന്നത്. യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ്…

    Read More »
  • കാർത്തിയുടെ ‘മെയ്യഴകൻ’ സെപ്റ്റംബർ 27 ന് തിയേറ്ററുകളിൽ !

      സിനിമ സി. കെ അജയ് കുമാർ, പി.ആർ.ഒ നടൻ കാർത്തിയുടെ 27-ാമത് സിനിമ ‘മെയ്യഴക’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 നു ‘മെയ്യഴകൻ’ ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ് സാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത സംവിധാനം ഗോവിന്ദ് വസന്ത. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി, ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Read More »
Back to top button
error: