Movie

  • എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിന് എതിരേ സൈബര്‍ ആക്രമണം; അഭിഭാഷകന്റെ പരാതിയില്‍ ഉടന്‍ നടപടിക്കു ഡിജിപി

    തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിനെതിരേ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നു ഡിജിപി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്റെ നടപടിക്കു പിന്നാലെയാണു ഡിജിപിയുടെ പ്രതികരണം. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടാന്‍ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രം?ഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളില്‍ എത്തുക. ആദ്യ മുപ്പത് മിനിറ്റില്‍ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങള്‍ കുറയ്ക്കും. കേന്ദ്ര സര്‍ക്കാരിന് എതിരായവരെ ദേശീയ ഏജന്‍സി കേസില്‍ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റാന്‍ ആലോചന ഉണ്ടെങ്കിലും സിനിമയില്‍ ഉടനീളം ആവര്‍ത്തിക്കുന്ന ഈ…

    Read More »
  • RSSനു മുന്നിൽ അടിയറവ്: ‘എമ്പുരാ’ൻ്റെ ഹൃദയം മുറിച്ചു മാറ്റും: ബാബ ബജ്റംഗിയും നരോദ പാട്യ കൂട്ടക്കൊലയും ഗുജറാത്ത് കലാപത്തിൻ്റെ ഭീകരതയും ഒഴിവാക്കിയാൽ പിന്നെ എന്ത് ‘എമ്പുരാൻ’

         സമകാലിക രാഷ്ട്രീയ വിഷയങ്ങളിലേക്കും ചരിത്രപരമായ യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ‘എമ്പുരാ’നിലെ വിവാദ രംഗങ്ങൾ  ഒഴിവാക്കുന്നു. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും ചില രംഗങ്ങൾ ഒഴിവാക്കിയുമാണ് ചിത്രം ഇനി  തീയേറ്ററുകളിലെത്തുക. 27 മിനിറ്റോളം സിനിമയിൽ നിന്ന്  മുറിച്ചു മാറ്റുമത്രേ. 17ലേറെ രംഗങ്ങൾ എഡിറ്റു ചെയ്തു നീക്കുമ്പോൾ സിനിമയുടെ ഹൃദയം തന്നെ അറുത്തു മാറ്റുന്നതിനു തുല്യമായിരിക്കും. ഒരു സാധാരണ വാണിജ്യ സിനിമ എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചലച്ചിത്ര ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകയും ചെയ്യുന്നു ‘എമ്പുരാൻ.’ മോഹൻലാലിൻ്റെ അബ്രാം ഖുറേഷിയുടെ വിശ്വസ്തനാണ് പൃഥ്വിരാജ് ജീവൻ പകർന്ന സായിദ് മസൂദി. ഗുജറാത്ത് കലാപത്തിൽ അനാഥനായ സായിദിൻ്റെ കഥ, അഭിമന്യു സിംഗിൻ്റെ ബൽരാജ് എന്ന വില്ലൻ കഥാപാത്രവുമായി ഇഴചേർന്നു  കിടക്കുന്നു. ഹൃദയസ്പർശിയായ വൈകാരികതയിലൂടെയാണ് ഈ ഭാഗം മുന്നോട്ട്  പോകുന്നത്. സിനിമയിലെ പ്രധാന രംഗത്ത്, ബൽരാജിൻ്റെ കൂട്ടാളികൾ ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്ന രംഗം കാണിക്കുന്നു. ഈ ദൃശ്യം, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ…

    Read More »
  • ‘എമ്പുരാൻ’ ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ, മോഹൻലാലിനും പൃഥ്വിരാജിനും നേരെ കടുത്ത സംഘപരിവാർ വിമർശനം

        സുനിൽ കെ ചെറിയാൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ ഹെവി സബ്ജക്ടറ്റാണ്. രാഷ്ട്രീയത്തിനും മതത്തിനും മുകളിൽ നിൽക്കാൻ ശ്രമിക്കുന്ന കഥ. ലോകശക്തിയായ ഒരാൾ സ്വന്തം ഗ്രാമമായ നെടുമ്പള്ളിയിലെ സഹോദരി, പ്രിയദർശിനി രാംദാസിന് (മഞ്ജു വാര്യർ) തിരുത്തൽ ശക്തിയാവാനുള്ള സംരക്ഷണം കൊടുക്കുക; ഉത്തരേന്ത്യയിലെ സാമുദായിക ലഹളയിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട സയ്യദ് മസൂദിനെ (പൃഥ്വിരാജ്) ‘തീവ്രവാദി’യാകാതെ രക്ഷിക്കുക; ലോകശക്തിയായി കളിക്കുന്നതിനൊപ്പം മറ്റ് ആഫ്രിക്കൻ-ഇംഗ്ലീഷ് ശക്തികളുമായി ഏറ്റുമുട്ടി സ്വയം രക്ഷകനാവുക – അതാണ് മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി എബ്രാം എന്ന സ്റ്റീഫൻ നെടുമ്പള്ളി. കൂടാതെ നെടുമ്പള്ളി ഡാം സംരക്ഷണം; രാഷ്ട്രീയ മറുകണ്ടം ചാടുന്ന ജതിൻ രാംദാസ് (ടൊവിനോ); ഉത്തരേന്ത്യൻ രാഷ്ട്രീയ ശക്തികൾക്ക് കേരളത്തിലുള്ള പ്രിയം; കേരളാ നേതാക്കളെ അന്വേഷണത്തിൽ കുടുക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ; മൂന്ന് രാഷ്ട്രീയ കക്ഷികൾക്കെതിരെ വിമർശനങ്ങൾ… അങ്ങനെ അടരുകളൊരുപാട്. ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ. ഇത്രയും സങ്കീർണമായ കഥ, ലളിതമാക്കാൻ മുരളി…

    Read More »
  • 50 കോടി കടന്നോ? എമ്പുരാന്റെ ആദ്യദിന കളക്ഷന്‍ എത്ര? കണക്കുകള്‍ ഇങ്ങനെ…

    ആദ്യദിന കളക്ഷനില്‍ വന്‍ നേട്ടവുമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. വ്യാഴാഴ്ച രാവിലെ ആറിന് റിലീസ് ചെയ്ത ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ കൃതജ്ഞത അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും നേടിയതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മോഹന്‍ലാലിന്റെതന്നെ പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം. 20 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ്…

    Read More »
  • എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍, ലിങ്കുകള്‍ നീക്കംചെയ്ത് പൊലീസ്

    തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രൃഥ്വിരാജ് ചിത്രം ‘എമ്പുരാന്റെ’ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ഏതാനും വെബ്സൈറ്റുകള്‍ പൊലീസ് ബ്ലോക്ക് ചെയ്ത്, ഈ ലിങ്കുകള്‍ നീക്കം ചെയ്തു. തമിഴ് സിനിമാ വെബ്‌സൈറ്റുകളിലൂടെയാണ് വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തു നിന്നുതന്നെ സൈബര്‍ പൊലീസ് നീക്കം ചെയ്യുന്നുണ്ട്. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ എസ്.പി അങ്കിത് അശോകന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരാധകരും ചലച്ചിത്രപ്രേമികളും ഇന്ത്യന്‍ സിനിമാ വ്യവസായവും വന്‍പ്രതീക്ഷയോടെയാണ് എമ്പുരാനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവന്നതോടെ പ്രതീക്ഷകള്‍ വാനോളമായി. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് മോഹന്‍ലാലും പൃഥ്വിരാജും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മേക്കിംഗിലും ടെക്നിക്കല്‍ ക്വാളിറ്റിയിലും മികച്ച അനുഭവമാണ് സിനിമ. കേരള രാഷ്ട്രീയത്തില്‍ നിന്ന് എമ്പുരാനിലേക്കെത്തുമ്പോള്‍ കഥയുടെ കാന്‍വാസ് ആഗോളമാകുന്നു. ലൂസിഫറില്‍ നിറുത്തിയിടത്തു നിന്നുതന്നെ എമ്പുരാന്‍ തുടങ്ങുകയാണ്…

    Read More »
  • ‘എമ്പുരാന്‍’ ഇറങ്ങിയതിന് പിന്നാലെ ആളുകള്‍ വിളിക്കുന്നു, ഇതാണ് അവരുടെ ആവശ്യം; വെളിപ്പെടുത്തലുമായി മന്ത്രി…

    മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്നാണ് സിനിമ റിലീസ് ചെയ്തത്. തീയേറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തിന്റെ വിശേഷങ്ങളും തീയേറ്റര്‍ റെസ്പോണ്‍സുമൊക്കെയാണ്. എമ്പുരാന്‍ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹന്‍ലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹന്‍ലാല്‍ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാന്‍ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ട്.’- മന്ത്രി പറഞ്ഞു. ദേശീയ ഉത്സവമെന്ന് സുരാജ് വെഞ്ഞാറമൂട് എമ്പുരാന്‍ ദേശീയോത്സവമാണെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. ‘ഇത് കേരളത്തിന്റെ അല്ല ദേശീയ ഉത്സവമാണ്. എല്ലാ ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ ഉത്സവം ഇങ്ങനെ വന്നുകൊണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാന്‍ ഉണ്ടാകും. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകതരം റോബോര്‍ട്ടാണ്.’- സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എമ്പുരാന്‍ ഇംഗ്ലീഷ് പടം പോലെയാണ് തോന്നിയതെന്നായിരുന്നു സുചിത്ര മോഹന്‍ലാലിന്റെ പ്രതികരണം. സൂപ്പര്‍ പടമാണെന്ന് പ്രണവ് മോഹന്‍ലാലും…

    Read More »
  • എമ്പുരാനില്‍ ഒന്നല്ല, രണ്ട് സര്‍പ്രൈസ് താരങ്ങള്‍, ഒരു രക്ഷയുമില്ല; സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം

    ‘എമ്പുരാന്‍’ ആദ്യ ഷോ അവസാനിച്ചു. കേരളത്തില്‍ 750ലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും അണിനിരക്കാരും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്. ഇതൊരു മാസ് പടമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ട് സര്‍പ്രൈസ് താരങ്ങള്‍ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാല്‍ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ ആരാണ് ഈ താരങ്ങള്‍ എന്ന് പ്രേക്ഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ടെക്‌നിക്കല്‍ വശത്തെ പുകഴ്ത്തുന്നവരും ഏറെയാണ്. ‘നല്ല പടം. ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും സൂപ്പറാണ്. സര്‍പ്രൈസ് എന്‍ട്രി ഉണ്ട്’, ‘അടിപൊളി, ഒരു രക്ഷയുമില്ല.’, ‘പ്രതീക്ഷകള്‍ക്കും മേലെ, ഹോളിവുഡ് ലെവല്‍, അസാദ്ധ്യ മേക്കിംഗ്’, ‘കിടു, സൂപ്പര്‍ വില്ലന്‍, പൃഥ്വിരാജ് കലക്കി, ലാലേട്ടന്‍ പൊളിച്ചു’- ഇതൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം. പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതൊരു മാസ് പടമായിരിക്കുമെന്ന പ്രതീക്ഷ നിരവധി പേര്‍ പങ്കുവച്ചിരുന്നു. അടുത്ത ഷോയ്ക്കും മിക്ക തീയേറ്ററുകളിലും ഹൗസ്ഫുള്ളാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന…

    Read More »
  • രാജ്യാന്തര ചലച്ചിത്രമേളകളില്‍ നൂറിന്റെ അവാര്‍ഡ് തിളക്കവുമായി ‘റോട്ടന്‍ സൊസൈറ്റി’, ഒരു എസ്.എസ് ജിഷ്ണുദേവ് ചിത്രം

    വരാഹ് പ്രൊഡക്ഷന്‍സിന്റെയും ഇന്റിപെന്‍ഡന്റ് സിനിമ ബോക്‌സിന്റെയും ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രം ‘റോട്ടന്‍ സൊസൈറ്റി’ രാജ്യാന്തര ചലച്ചിത്രമേള അവാര്‍ഡുകളില്‍ സെഞ്ച്വറി തികച്ചു. സമകാലിക പ്രശ്‌നങ്ങള്‍ വരച്ചു കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോര്‍ട്ടറുടെ ക്യാമറ ഒരു ഭ്രാന്തന്റെ കയ്യില്‍ കിട്ടുകയും തന്റെ ചുറ്റുമുള്ള സംഭവങ്ങള്‍ അയാള്‍ ആ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നര്‍മ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടന്‍ സൊസൈറ്റി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനില്‍ പുന്നക്കാടാണ്. മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വേഗാസ് മൂവി അവാര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ പനോരമ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ബാംഗ്‌ളൂര്‍ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാര്‍ഡുകള്‍ ടി സുനില്‍ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ അവതരണം…

    Read More »
  • ”മമ്മൂക്കയോട് ‘ഡാ ഇവിടെ വാ’ എന്ന് പറയാന്‍ സാധിക്കുക അന്നേരമാണ്! ഞാന്‍ വഴക്ക് പറയുമെന്ന് ആന്റോ കരുതി”

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജമാണിക്യം. വേറിട്ട ഗെറ്റപ്പും ഡയലോഗും തുടങ്ങി രാജമാണിക്യം ഹിറ്റാവാന്‍ ഒത്തിരി ഘടകങ്ങളുണ്ടായിരുന്നു. സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ച താരങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് സായി കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ആന്റോ ജോസഫ് വിളിച്ചിട്ട് വഴക്ക് പറയരുതെന്ന് പറഞ്ഞാണ് തന്നോട് ഇതിനെ പറ്റി സൂചിപ്പിച്ചത്. എല്ലാവരും കരുതുന്നത് സൂപ്പര്‍താരങ്ങളുടെ അച്ഛനായിട്ടും മറ്റും അഭിനയിക്കാന്‍ പറയുന്നത് താന്‍ ചെയ്യില്ലെന്നും അതിന്റെ പേരില്‍ വഴക്ക് കേള്‍ക്കുമെന്നുമാണ്. പക്ഷേ താന്‍ ചിന്തിച്ചത് അങ്ങനെയല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തിലൂടെ സായി കുമാര്‍ വ്യക്തമാക്കിയത്. സായി കുമാര്‍ പറയുന്നതിങ്ങനെയാണ്… ‘ഒരു ദിവസം ആന്റോ എന്നെ വിളിച്ചു. എന്നിട്ട് ‘ചേട്ടാ ഞാന്‍ ആന്റോ ജോസഫാണ്. ഒരു കാര്യം പറയാനുണ്ട്. ചേട്ടനത് കേട്ട് വഴക്ക് പറയുമോന്ന്’ ചോദിച്ചു. ഞാനെന്തിനാ വഴക്ക് പറയുന്നത് കാര്യമെന്താണെന്ന് പറയാന്‍ പറഞ്ഞു. രാജമാണിക്യത്തില്‍ ഒരു ക്യാരക്ടര്‍ ചെയ്യാനുണ്ടെന്നാണ് ആന്റോ…

    Read More »
  • ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍ക്കും സിനിമ കാണാനാകില്ല! ടിക്കറ്റുകള്‍ വില്‍പ്പന ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു

    ഈ മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം ‘എമ്പുരാന്‍’ തീയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ ഫാന്‍സോ പൃഥ്വിരാജ് ഫാന്‍സോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീര്‍ന്നു. എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലര്‍ക്കും എമ്പുരാന്‍ കാണാതെ മടങ്ങേണ്ടിവരും 2019 ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം/സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍,…

    Read More »
Back to top button
error: