Movie

  • നവ്യയും സൗബിനും പോലീസ് വേഷത്തിൽ”പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ !

    കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
  • കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വേഷത്തില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

    സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞ് നടി മോഹിനി. 1994-ല്‍ പുറത്തിറങ്ങിയ, സംവിധായകന്‍ ആര്‍ കെ സെല്‍വമണിയുടെ തമിഴ് ചിത്രമായ ‘കണ്‍മണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിര്‍ബന്ധിച്ചതായി മോഹിനി വെളിപ്പെടുത്തി. ‘അവള്‍ വികടന്‍’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ നിര്‍മാണം മുടങ്ങാതിരിക്കാന്‍ ഒടുവില്‍ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി പറഞ്ഞു. ‘സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് ഈ നീന്തല്‍ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാന്‍ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാന്‍ എങ്ങനെ നീന്തല്‍ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അത്…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോൻ്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂലൈയിൽ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ തുടങ്ങിയത്. അധികം ഇടവേളകൾ…

    Read More »
  • ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

    അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻ ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ്‌ ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു. പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ…

    Read More »
  • ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി തമിഴ് സംവിധായകന്‍ പ്രേംകുമാര്‍ ; 96, മെയ്യഴകന്‍ സിനിമയ്ക്ക് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ത്രില്ലര്‍, നായകന്‍ നമ്മുടെ ഫഹദ്ഫാസില്‍

    മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും വന്‍ ഹിറ്റുകളുടെ ഭാഗമായ പാന്‍ ഇന്ത്യന്‍ നടന്‍ ഫഹദ്ഫാസില്‍ ഇനി ഒന്നിക്കാന്‍ പോകുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വന്‍ഹിറ്റുകളായ രണ്ടു സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകന്റെ ടീമിനൊപ്പം. ’96’, ‘മെയ്യഴകന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രേം കുമാര്‍, നടന്‍ ഫഹദ് ഫാസിലുമായി ഒരു പുതിയ ആക്ഷന്‍ ത്രില്ലറിനായി കൈകോര്‍ക്കുന്നതായിട്ടാണ് ഏറ്റുവം പുതിയ വിവരം. പ്രഖ്യാപനം ഇരുവരുടെയും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന വിവരം ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രേം കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ”എന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണ്. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും, എങ്കിലും എന്റെ സിനിമകളിലെ വൈകാരികമായ സ്പര്‍ശം ഇതിനുമുണ്ടാകും. കഥയുടെ 45 മിനിറ്റ് ഭാഗം ഞാന്‍ ഫഹദിനോട് വിവരിച്ചു, അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെട്ടു.” ചിത്രത്തിന്റെ കഥയെക്കുറിച്ചോ മറ്റ് അഭിനേതാക്ക ളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ പ്രഖ്യാപനം…

    Read More »
  • ഭക്തിയും ചരിത്രവും കോർത്തിണക്കിയ “വായുപുത്ര”; 3D ആനിമേഷൻ ചിത്രം 2026 ദസറയ്ക്ക്

    ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. നമ്മുടെ ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തിൽ വേരൂന്നിയ “വായുപുത്ര”, കാലത്തിനപ്പുറം ശക്തിയും ഭക്തിയും ഉള്ള ഒരു നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പർവതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന “വായുപുത്ര”, 2026 ൽ തെലുങ്ക്, ദസറ റിലീസായി ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന്…

    Read More »
  • ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലർ ചിത്രം “വരവ്” ചിത്രീകരണം ആരംഭിച്ചു

    മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…

    Read More »
  • ഡബിൾ സെഞ്ചുറിയടിച്ച് ലോക!! 200 കോടി ക്ലബിൽ; ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ്

    കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള…

    Read More »
  • ബിജു മേനോന്റെ ജന്മദിനത്തിൽ”വലതു വശത്തെ കള്ളൻ”ഫസ്റ്റ് ലുക്ക് പോസ്റ്റർ

    കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”വലതു വശത്തെ കള്ളൻ” എന്ന ചിത്രത്തിന്റെ പോസ്റ്റർ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഡിനു തോമസ് ഈലന്റെയാണ് തിരക്കഥ സംഭാഷണം. സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയൻ പങ്കുളം, കോസ്റ്റ്യൂംസ്- ലിൻഡ ജീത്തു, സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-…

    Read More »
  • ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച

    രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…

    Read More »
Back to top button
error: