Movie

  • നഷ്ടക്കച്ചോടം! ഒന്നരക്കോടി മുടക്കിയ മലയാള സിനിമയ്ക്ക് കിട്ടിയത് 10,000 രൂപ; ഫെബ്രുവരിയിലെ കണക്കുമായി നിര്‍മാതാക്കള്‍

    ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയേറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്. ജനുവരിയില്‍ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു. സിനിമകളുടെ പേരും ബജറ്റും തിയറ്റര്‍ ഷെയറും (ഫെബ്രുവരി മാസം) 1. ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 45,000 2. ലവ് ഡെയ്ല്‍, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയേറ്റര്‍ ഷെയര്‍: 10,000 3. നാരായണീന്റെ മൂന്നാണ്‍മക്കള്‍, ബജറ്റ്: 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം),…

    Read More »
  • അമ്മയെ നോക്കാനെത്തുന്ന മകന്‍ ഒടുവില്‍ ശത്രുവാകുന്നു… വൈകാരികതയുടെ മദര്‍ മേരി പൂര്‍ത്തിയായി

    പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ‘മദര്‍ മേരി’ വയനാട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോള്‍ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി തുടര്‍ന്ന് മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ലാലി പി.എമ്മാണ്. കൂടാതെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍ എന്നിവര്‍ക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രം രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആര്‍ വാടിക്കലാണ്. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്ത ഗള്‍ഫ് റിട്ടേണ്‍സ്, ഒരു നാടന്‍ മുല്ലപ്പു വിപ്‌ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആര്‍ വാടിക്കല്‍. ഓര്‍മ്മക്കുറവും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന അമ്മ ഒറ്റപ്പെട്ടതോടെ, സ്വന്തം ഭാര്യ ഉപേക്ഷിക്കപ്പെട്ട മകന്‍…

    Read More »
  • ”ക്ലൈമാക്സ് അപ്രതീക്ഷിതമായി മാറ്റേണ്ടി വന്നു; ദുബായില്‍ നിന്നും റഷ്യയിലേക്ക്… പെട്ടെന്ന് വിസ ലഭിക്കാന്‍ സഹായിച്ചത് എംഎ ബേബി”

    ഇതൊരു ചെറിയ സിനിമയാണ്, എന്നായിരുന്നു ‘ലൂസിഫര്‍’ റിലീസിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞത്. എന്നാല്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് തന്നെയായിരുന്നു പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് നല്‍കിത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍. എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തും മുമ്പ് ലൂസിഫര്‍ റീ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 20ന് ലൂസിഫര്‍ തിയേറ്ററിലെത്തും. ഇതിനിടെ ലൂസിഫറിന്റെ ക്ലൈമാക്സ് ലൊക്കേഷന്‍ അവസാനം നിമിഷം മാറ്റേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ദുബായില്‍ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാര്‍ട്ടേഡ് ടെര്‍മിനലില്‍ ആയിരുന്നു ലൂസിഫറിന്റെ ക്ലൈമാക്‌സ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ലൊക്കേഷന്‍ മാറ്റിയത് എന്നാണ് പൃഥ്വിരാജ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ വാക്കുകള്‍: ലൂസിഫറിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായില്‍ ജെബല്‍ അലി എന്ന സ്ഥലത്തുള്ള…

    Read More »
  • ‘മഴയത്ത് ചുംബന രംഗം ചിത്രീകരിക്കാന്‍ മൂന്ന് ദിവസമെടുത്തു, അമീര്‍ ഖാന്റെ നായിക എത്തിയത് അമ്മയുമായി’

    അടുത്തിടെ ഇന്ത്യന്‍ സിനിമകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചുംബനരംഗങ്ങളിലും മോശം പരാമര്‍ശങ്ങളിലും സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കഴിഞ്ഞ ജനുവരിയില്‍ തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂറും പൂജ ഹെഗ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ സിബിഎഫ്‌സി ഇടപെട്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ ചുംബന രംഗങ്ങളുടെ ദൈര്‍ഘ്യം കുറച്ചതായിരുന്നു സിബിഎഫ്‌സി വരുത്തിയ പ്രധാന മാറ്റം. ഇത്തരം മാറ്റങ്ങള്‍ നടത്തിയതിന് പിന്നാലെ സിനിമാലോകത്ത് അമീര്‍ ഖാനും കരിഷ്മ കപൂറും നായികാ നായകന്‍മാരായി എത്തിയ ‘രാജാ ഹിന്ദുസ്ഥാനി’ എന്ന ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ സിനിമയിലെ ഒരു ചുംബന രംഗം 72 മണിക്കൂര്‍ കൊണ്ടാണ് ചിത്രീകരിച്ചത്. ബോക്സോഫീസില്‍ വന്‍വിജയം കൊയ്ത ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍ പറഞ്ഞ കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘നായികയും നായകനും മഴയത്ത് ചുംബിക്കുന്ന രംഗം സിനിമയില്‍ ആവശ്യമായിരുന്നു. ആ സമയത്ത് കരിഷ്മയ്ക്ക് ചെറിയ പ്രായമായിരുന്നു. സിനിമാ ലൊക്കേഷനില്‍ കരിഷ്മയോടൊപ്പം…

    Read More »
  • ‘മാര്‍ക്കോ’ കാണാന്‍ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി

    ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ കാണാന്‍ പോയ തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാരവും ഗര്‍ഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുന്‍പേ തിയറ്ററില്‍ നിന്നും മടങ്ങി. തീവ്രമായ വയലന്‍സിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാര്‍ക്കോ കണ്ടിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അബ്ബവാരം വെളിപ്പെടുത്തി. ”ഞാന്‍ മാര്‍ക്കോ കണ്ടു, പക്ഷേ പൂര്‍ത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുറത്തേക്ക് പോയി. അക്രമം അല്‍പ്പം കൂടുതലായി തോന്നി. ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവള്‍ ഗര്‍ഭിണിയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പുറത്തേക്കു പോയി. അവള്‍ക്കും സിനിമ സുഖകരമായി തോന്നിയില്ല.”ഗലാട്ട തെലുങ്കിനു നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ വെളിപ്പെടുത്തി. ”സിനിമകള്‍ സ്വാധീനം ചെലുത്താറുണ്ട്. നമ്മള്‍ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മില്‍ നിലനില്‍ക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതില്‍…

    Read More »
  • മാളികപ്പുറം 100 കോടി കളക്ഷന്‍ നേടിയിട്ടില്ല, യഥാര്‍ത്ഥ കളക്ഷന്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്

    ഉണ്ണി മുകുന്ദന്‍ നായകനായി സൂപ്പര്‍ഹിറ്റായ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം ഉണ്ണി മുകുന്ദന്റെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രം എന്ന നിലയിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ മാളികപ്പുറം 100 കോചി രൂപ കളക്ഷന്‍ നേടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. തന്റെ ആദ്യചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തല്‍. മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാല്‍, 2018 ചിത്രത്തിന്റെ 200 കോടി പോസ്റ്റര്‍ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററില്‍ നിന്നും 170 കോടിയോളം കളക്ട് ചെയ്തിരുന്നു. ബാക്കി ഒ.ടി.ടി, സാറ്റ്ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.’- വേണു കുന്നപ്പിള്ളി പറഞ്ഞു. മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ…

    Read More »
  • രജനികാന്തിനൊപ്പം വീണ്ടും മോഹന്‍ലാലും ശിവരാജ്കുമാറും,? വില്ലനായി മറ്റൊരു മലയാളി താരം

    രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2 അടുത്ത ആഴ്ച ചെന്നൈയില്‍ ആരംഭിക്കും. 14 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആദ്യ ഷെഡ്യൂള്‍. തുടര്‍ന്ന് കോഴിക്കോട്ടേക്ക് ഷിഫ്ട് ചെയ്യും. തേനി, ഗോവ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ആദ്യഭാഗത്തില്‍ അതിഥിവേഷത്തില്‍ എത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ വില്ലന്‍ വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഇതാദ്യമായാണ് രജനി ചിത്രത്തില്‍ ചെമ്പന്‍ എത്തുന്നത്. ബോളിവുഡില്‍ നിന്ന് ഒരു സര്‍പ്രൈസ് താരം ജയിലര്‍ 2ന്റെ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ രജനികാന്ത് ജയിലര്‍ 2ല്‍ ജോയിന്‍ ചെയ്യും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. 2023ല്‍ റിലീസ് ചെയ്ത ജയിലര്‍ രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ നെല്‍സന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു ജയിലര്‍.…

    Read More »
  • ‘തല’യുടെ മാസ് അവതാരം; സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘ഗുഡ് ബാഡ് അഗ്ലി’ ടീസര്‍

    തമിഴ് സൂപ്പര്‍ താരം തല അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാല്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് അജിത് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പക്കാ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തുന്ന അജിത്തിനെ ടീസറില്‍ കാണാന്‍ സാധിക്കും. തൃഷ നായികയായി എത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗുഡ് ബാഡ് അഗ്ലി ഉറപ്പായും തിയേറ്ററില്‍ വലിയ തരംഗം തീര്‍ക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക സിനിമ നല്‍കുമെന്നാണ് പ്രതീക്ഷ. മൂന്ന് ലുക്കിലാണ്…

    Read More »
  • എല്ലാം കോംപ്ലിമെന്റ്‌സാക്കി! സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

    കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം. നിര്‍മാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമ പേജില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. സിനിമകളുടെ നിര്‍മാണച്ചെലവ് വന്‍തോതില്‍ കൂടിയെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സിനിമാമേഖലയില്‍ ജൂണില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിനു മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ…

    Read More »
  • ‘എമ്പുരാനെ’ ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം നിര്‍മാതാക്കളുടെ സൂചനാ പണിമുടക്ക്?

    കൊച്ചി: എമ്പുരാന്‍ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ നിര്‍മാതാക്കളുടെ നീക്കം. മാര്‍ച്ച് 27നാണ് സൂചന പണിമുടക്ക് നടത്താന്‍ നീക്കം നടക്കുന്നത്. ജൂണ്‍ ഒന്നുമുതലുള്ള സിനിമ സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക്. ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന. മാര്‍ച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചേംബറിന്റെ നടപടി. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് നിര്‍ദേശിച്ച് ഫിയോക്ക് ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ കത്തയച്ചു. ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്ക് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് നിര്‍മാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

    Read More »
Back to top button
error: