Movie
-
ടെറിട്ടോറിയല്‍ ആര്‍മിയെ വിളിക്കാന്‍ സൈന്യത്തിന് അധികാരം; ലഫ്റ്റനന്റ് കേണല്‍മാരായ മോഹന്‍ലാലിനും ധോണിക്കും സേവനത്തിന് പോകേണ്ടിവരുമോ? ബഹുമാനാര്‍ഥം ആണെങ്കിലും സൈനിക പദവി
ന്യൂഡല്‍ഹി: അവശ്യ സാഹചര്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താന്‍ സൈനിക മേധാവികള്‍ക്കു പൂര്‍ണ അധികാരം നല്‍കിയതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി, മോഹന്‍ലാല്‍, കപില്‍ദേവ്, അഭിനവ് ബിന്ദ്ര എന്നിവര്‍ സൈന്യത്തെ സഹായിക്കാന്‍ പോകേണ്ടിവരുമോ? കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സൈന്യത്തിന് സഹായത്തിനായി ഏതു നിമിഷവം ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ചുവരുത്താം. നിലവില്‍ മുകളില്‍ പറഞ്ഞ പേരുകാരെല്ലാം ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍മാരാണ്. ബഹുമാനാര്‍ഥം നല്‍കിയ പദവിയാണെങ്കിലും ഇവര്‍ക്ക് ഒരു മുഴുനീള യുദ്ധമുണ്ടായാല്‍ പോകേണ്ടിവരും. നിലവിലെ നോട്ടീസ് അനുസരിച്ച് സൈന്യത്തിന്റെ നിര്‍ദേശം എത്തിയാല്‍ ഇവരും പോകുന്നതിനുവേണ്ടി തയാറെടുക്കേണ്ടിവരും. ഇന്ത്യന്‍ സൈന്യത്തിന്റെ റിസര്‍വ് മിലിട്ടറി ഫോഴ്‌സിനെയാണു ടെറിട്ടോറിയല്‍ ആര്‍മിയെന്നു വിളിക്കുന്നത്. ഇവര്‍ക്കു നേരിട്ടു യുദ്ധമുഖത്തു പോകേണ്ടിവരില്ല. പക്ഷേ, ഇവരെയും വിവിധ ആവശ്യങ്ങള്‍ക്കായി നിയോഗിക്കും. യുദ്ധമൊഴിച്ചുള്ള മറ്റു സര്‍വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത് എങ്കിലും വേണ്ടിവന്നാല്‍ യുദ്ധത്തിനും ഇറങ്ങേണ്ടിവരും. ടെറിട്ടോറിയല്‍ ആര്‍മിയിലുള്ളവര്‍ക്ക് സൈന്യംതന്നെയാണു പരിശീലനം നല്‍കുന്നത്. അതിനാല്‍തന്നെ ഇവരെ അവശ്യ സമയത്ത് ഉപയോഗിക്കാന്‍ കഴിയും. ആഭ്യന്തര സുരക്ഷ സൈന്യം…
Read More » -
‘ശാലിനിയുടേതല്ല തീരുമാനം അജിത്തിന്റേത്, ദിലീപ് പറഞ്ഞാല്‍ തെറിവിളി, പ്രശാന്തിന് ഈഗോയും വൈര്യവും’
മലയാളത്തില്‍ നിരവധി ബാലതാരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ബേബി ശാലിനിക്ക് ലഭിച്ച അത്രത്തോളം ആരാധക വൃന്ദം മറ്റേതെങ്കിലും ഒരു ബാലതാരത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അത്ര മനോഹരമായാണ് ഡബിള്‍ റോളുകള്‍ പോലും ചെറിയ പ്രായത്തില്‍ ശാലിനി ചെയ്തിരുന്നത്. കുടുംബപ്രേക്ഷകരെ ഒരു കാലത്ത് തിയേറ്ററിലേക്ക് എത്തിച്ചിരുന്നതും ബേബി ശാലിനി സിനിമകളായിരുന്നു. 1983 മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1991വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ബാലതാരമായി അഭിനയിച്ചു. പിന്നീട് ഇടവേളയെടുത്ത ശാലിനി 1997ല്‍ അനിയത്തിപ്രാവ് എന്ന സിനിമയില്‍ നായിക വേഷം ചെയ്ത് രണ്ടാം വരവ് നടത്തി. ബേബി ശാലിനിക്ക് ലഭിച്ച അതേ സ്‌നേഹവും സ്വീകാര്യതയും നായികയായ ശാലിനിക്കും ലഭിച്ചു. നടി നായികയായ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഫാഷന്‍, സ്‌റ്റൈല്‍ എന്നിവയെല്ലാം കൊണ്ട് ഒരു കാലത്തെ ട്രെന്റ് സെറ്ററായിരുന്നു. വെറും ഏഴ് മലയാള സിനിമകളില്‍ മാത്രമെ ശാലിനി നായികയായി അഭിനയിച്ചിട്ടുള്ളു. പക്ഷെ നൂറ് സിനിമ ചെയ്തതിന്റെ ഇംപാക്ട് സൃഷ്ടിക്കാന്‍ ചുരുങ്ങിയ…
Read More » -
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’ ചിത്രം മെയ് 16ന് തിയേറ്ററിലേക്ക്, ചിത്രത്തിൽ മലയാളി നടൻ ഹരീഷ് പേരടിയും
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഓപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക ശാന്തി റാവു. മറ്റ് അഭിനേതാക്കൾ- ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം,ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല,നൈറ നിഹാർ, അൻവർ ഐമർ, ടി കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ്. ഡ്രീം ബിഗ് ഫിലിംസിൽ മെയ് 16 മുതൽ കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പിവിആർ സിനിമാസും…
Read More » -
കോഹ്‌ലിയും അനുഷ്‌കയും വിവാഹ മോചനത്തിലേക്കോ ? അവ്‌നീത് കൗർ വിഷയത്തിന് പിന്നാലെ കൊഹ്‌ലിയെ അവഗണിച്ച് അനുഷ്ക ശർമ
ബംഗളൂരു: നടി അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
Read More » -
ഏറ്റവും അടുപ്പമുള്ളയാളും കാശിനുവേണ്ടി തന്നെ വഞ്ചിച്ചു… ആരുടെയും പേര് പറയാനില്ല, ആകെ തകർന്ന അവസ്ഥയിൽ, നിറ കണ്ണുകളോടെ ബാല
തിരുവനന്തപുരം: കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് ലഭിച്ചെന്ന് നടൻ ബാല. മനസ്സിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചെന്നും നടന്‍ വെളിപ്പെടുത്തുന്നു. അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല വിഡിയോയിലൂടെ പറഞ്ഞു. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു. മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾ തകര്‍ന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, പക്ഷേ പേരു പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു.പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’’–ബാലയുടെ വാക്കുകൾ.
Read More » -
മാർക്കോയ്ക്ക് ശേഷം വരുന്നു ‘കാട്ടാളൻ’പുതിയ പോസ്റ്റർ പുറത്ത്, ആനയും മനുഷ്യനും മുഖാമുഖം, ആനക്കൊമ്പ് കൈയ്യിലേറി പെപ്പെ!!
മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്. പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലെർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്. ഒരു മനുഷ്യനും ആനയും തമ്മിൽ ഇങ്ങനെ ദൃശ്യവിസ്മയത്തോടെ രൂപംകൊള്ളുന്ന പോരാട്ടം മലയാള സിനിമ ചരിത്രത്തിൽ ഇതാദ്യമായി തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയുടെ…
Read More » -
തിരിച്ചുവരവിൽ ഞെട്ടിക്കാൻ പ്രൊഫ. അമ്പിളിയും കൂട്ടരും! വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിൻറെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നൽകി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഗഗനചാരി’ക്ക് ശേഷം അരുൺ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് അദ്ദേഹം ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. ”നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിൻറെ കാര്യത്തിൽ ഇന്ന് നാം നിൽക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതൽ കരയെ ചേർക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിൻറെ പൂർണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്’, എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. അദ്ദേഹത്തിൻറെ 73-ാം പിറന്നാൾ ദിനത്തിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയിൽ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ ആയി ജഗതി ശ്രീകുമാർ…
Read More » -
ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ മലയാളികളുടെ മല്ലു അർജുനാക്കിയ ‘ആര്യ’ റിലീസായിട്ട് 21 വർഷങ്ങൾ
ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ആര്യ’ റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങള്‍. ‘ആര്യ’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറിയത് ആര്യ റിലീസിന് ശേഷമായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ‘ആര്യ’ സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച…
Read More » -
ട്രംപിന്റെ താരിഫ്: ഇന്ത്യന്‍ സിനിമകളുടെ ഓവര്‍സീസ് വരുമാനം 40 ശതമാനംവരെ ഇടിയും; വന്‍ തിരിച്ചടിയാകുമെന്ന് നിര്‍മാതാക്കള്‍; ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കു സിനിമ മാറ്റേണ്ടി വരും; കൂടുതല്‍ ബാധിക്കുക ബോളിവുഡ് സിനിമകളെ; യുഎസില്‍ നിന്നുള്ള പുറം കരാര്‍ കുറയുന്നത് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തിരിച്ചടി
ബംഗളുരു: സിനിമകള്‍ക്കു താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ സിനിമകളുടെ വരുമാനത്തെയും ബാധിക്കും. ഇന്ത്യന്‍ സിനിമകളുടെ വിദേശ വരുമാനത്തിന്റെ 40 ശതമാനവും അമേരിക്കയില്‍നിന്നാണ്. അമേരിക്കയ്ക്കു പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കു 100 ശതമാനം നികുതിയേര്‍പ്പെടുത്തിയത് വരുമാനത്തില്‍ വന്‍ തിരിച്ചടിയുണ്ടക്കുമെന്ന് നിര്‍മതാക്കള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സിനിമ നിര്‍മാണങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയില്‍ വ്യവസായം ചെലവുയര്‍ന്നതിനെത്തുടര്‍ന്നു പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടിലാണ്. എന്നാല്‍, ട്രംപിന്റെ നികുതി ചുമത്തല്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ‘വിദേശത്തു നിര്‍മിക്കുന്ന’ ചിത്രങ്ങള്‍ എന്ന പ്രയോഗം എങ്ങനെ വിശദീകരിക്കപ്പെടുമെന്നാണ് ആദ്യ ചോദ്യം. അതുവരെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നു നെറ്റ്ഫ്‌ളിക്‌സില്‍ ഹിറ്റായ ഐസി 814, ദി കാണ്ഡഹാര്‍ ഹൈജാക്ക് സീരീസുകളുടെ നിര്‍മാതാവായ അനുഭവ് സിന്‍ഹ പറഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ പോലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സിനിമ മേഖല നിലവില 272,000 ആളുകള്‍ക്കാണു ജോലി നല്‍കുന്നത്. 20 ബില്യണ്‍ ഓവര്‍സീസ് ബിസിനസാണു കഴിഞ്ഞവര്‍ഷം നടന്നത്. ഇത് ആകെ ബിസിനസിന്റെ…
Read More »
