Movie
-
ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? കോടതി, ജാനകി നീതി തേടുന്ന ഇരയെന്ന് നിർമാതാക്കൾ, ഇരയല്ലേ, പ്രതി അല്ലല്ലോയെന്ന് കോടതി
കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദർശനത്തിൽ അനിശ്ചിതത്വം നീളുന്നു. എന്തുകൊണ്ട് ‘ജാനകി’ എന്ന പേരിനെ എതിർക്കുന്നുവെന്നതിന് മറുപടി നൽകാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളിൽ മാറ്റം വരുത്താനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. ജാനകി എന്ന പേരിൽ നിന്ദാപരമായ എന്താണുള്ളത്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? കോടതി ചോദിച്ചു. എന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ‘ജാനകി’ എന്ന കഥാപാത്രമെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന കഥാപാത്രം സിനിമയിൽ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കിൽ എതിർപ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ്…
Read More » -
കർഷകന്റെ മണ്ണും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിന്റെ കഥ പറയുന്ന ചിത്രം ‘ജഗള’ അടുത്ത മാസം തീയറ്ററുകളിലേക്ക്
കൊച്ചി: കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം. എട്ടാം വയസിൽ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു. ഇതിനിടെ ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. ലവ്എഫ്എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മുരളീ റാം, ശ്രീദേവ്…
Read More » -
അപ്പനെ വെല്ലാൻ മകനെത്തുന്നു!! ആക്ഷൻ തരംഗങ്ങൾ തീർത്ത് സൂര്യ സേതുപതി ചിത്രം “ഫീനിക്സ്”, ട്രെയിലറിന് വൻ സ്വീകാര്യത
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രയ്ലർ ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിലീസ് ചെയ്തു. വിജയ് സേതുപതി ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ.കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. ട്രെയിലർ റിലീസായി 24 മണിക്കൂറിനുള്ളിൽ അഞ്ചുലക്ഷത്തിനടുത്താണ് ട്രെയിലറിന്റെ വ്യൂസ്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ,…
Read More » -
നാനി- ശ്രീകാന്ത് ഒഡേല പാൻ ഇന്ത്യൻ ചിത്രം’ദ പാരഡൈസ്’ ചിത്രീകരണത്തിനു തുടക്കം; റിലീസ് 2026 മാർച്ച് 26 ന്
കൊച്ചി: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻറെ ചിത്രീകരണം ആരംഭിച്ചു. 40 ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് ഷെഡ്യൂളിൽ നാനി ശനിയാഴ്ച ജോയിൻ ചെയ്തു. വളരെ വേഗത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂൺ 21 നാണ് ആരംഭിച്ചത്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ജൂൺ 21 ന് നാനി കഥാപാത്രത്തിൻ്റെ കുട്ടിക്കാല രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇപ്പോൾ ഒരാഴ്ചയ്ക്ക് ശേഷം നാനി ചിത്രത്തിൽ…
Read More » -
ഒരു പതിറ്റാണ്ടിന് ശേഷം എസ് ജെ സൂര്യ സംവിധായകന്റെ കുപ്പായമണിയുന്നു, പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’
കൊച്ചി: 10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ…
Read More » -
ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ് മാസ്റ്റേഴ്സ്
കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. അൻപറിവ് മാസ്റ്റേഴ്സ് , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്ക് വഹ് കൊണ്ട് നഹാസ് കുറിച്ചത്, “ഒരു വമ്പൻ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂർത്തിയാക്കി” എന്നാണ്. ‘ ദുൽഖർ…
Read More » -
കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്
കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് കൊണ്ട് ഒരു മാസ്സ് ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ന് രാവിലെ ചിത്രത്തിൻ്റെ സെറ്റിൽ നിന്ന് പുറത്ത് വിട്ട ജന്മദിന സ്പെഷ്യൽ വീഡിയോയും ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. അഭിനയ ആണ് ചിത്രത്തിലെ നായിക. ലാൽ, ഇന്ദ്രജിത് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വലിയ മുതൽമുടക്കിൽ…
Read More » -
3 ദിവസത്തിനു നല്‍കിയത് 5.9 ലക്ഷം, ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍! ജോജുവിനെതിരെ ലിജോ പെല്ലിശ്ശേരി
‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (5,90,000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം. ”പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍. Nb: ഇപ്പോള്‍ സോണി ലിവ്വില്‍ ചിത്രം സ്ട്രീം ചെയ്യുന്നു. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ…
Read More » -
‘ആലി’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു
മന്‍ഹര്‍ സിനിമാസിന്റെയും എമിനന്റ് മീഡിയ (അബുദാബി) യുടെയും ബാനറില്‍ നിര്‍മ്മിച്ച്, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ‘ആലി’ യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്. തമിഴ്‌നാട്ടുകാരി സുന്ദരിയായ പെണ്‍കുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരപകടത്തില്‍, മലയാളിയായ ആയുര്‍വേദ ഡോക്ടര്‍ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കൂടുതല്‍ അടുപ്പിക്കുകയും ക്രമേണ അത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. മുല്ലയുടെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ബന്ധത്തിന് എതിര് നില്ക്കുന്നു. മറ്റു കല്യാണാലോചനകള്‍ കൊണ്ടുവന്ന് ഡോക്ടറുടെ കല്യാണത്തിനു ഡോക്ടറുടെ വീട്ടുകാര്‍ ധ്യതി കൂട്ടുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ അവരിരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ നടക്കുന്ന കഥയുടെ തുടര്‍ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തും സങ്കീര്‍ണ്ണമായി മുന്നോട്ടു പോകുന്നു.…
Read More »
