Movie
-
ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’
നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ. ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന്…
Read More » -
രാവിലെ പല്ലുതേയ്ക്കുംമുമ്പ് ഉമിനീര്‍ പുരട്ടും; മുഖക്കുരുവിന് ഏറ്റവും മികച്ച മരുന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ; ഡോക്ടര്‍മാര്‍ പറയുന്നത് മറ്റൊന്ന്
മുംബൈ: മേക്കപ്പും പൊടിയും ലൈറ്റിന്റെ വെളിച്ചവുമെല്ലാം ഏറ്റിട്ടും ഇന്നും ഇന്ത്യന്‍ സിനിമയിലെ മില്‍ക്കി ബ്യൂട്ടിയാണു തമന്ന ഭാട്ടിയ. നടിയുടെ മുഖ സൗന്ദര്യവും സിനിമാ സ്‌റ്റൈലിനും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണല്‍ ലൈഫിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏല്‍ക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈയാണെന്ന് പറയുകയാണിപ്പോള്‍ താരം. തമന്ന ഭാട്ടിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീര്‍ എടുത്ത് മുഖക്കുരുവില്‍ പുരട്ടുക എന്നതാണ് നടി വര്‍ഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന പണി. രാവിലെയുള്ള ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുമെന്നാണ് നടി പറയുന്നത്. ‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവര്‍ത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ്…
Read More » -
ക്രിസ്റ്റീന സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സി എസ് ഫിലിംസിന്റെ ബാനറില്‍ ചിത്രാ സുദര്‍ശനന്‍ നിര്‍മ്മിച്ച് സുദര്‍ശനന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ക്രിസ്റ്റീന’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സിനിമയുടെ ഭാഗമായവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഗ്രാമവാസികളായ നാല് ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍… അവരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നുവരുന്നതും തുടര്‍ന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ ഇതിവൃത്തം. സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന്‍ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനര്‍- സി എസ് ഫിലിംസ്, നിര്‍മ്മാണം – ചിത്രാ സുദര്‍ശനന്‍, രചന, സംവിധാനം – സുദര്‍ശനന്‍, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് – അക്ഷയ് സൗദ, ഗാനരചന – ശരണ്‍ ഇന്‍ഡോകേര, സംഗീതം – ശ്രീനാഥ്…
Read More » -
എന്റെ മകളെക്കുറിച്ച് ഇവര്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു; ശ്വേതയ്ക്കും സാന്ദ്രയ്ക്കും പിന്തുണയുമായി മേജര്‍ രവി
നടി ശ്വേതാ മേനോനെതിരായ കേസില്‍ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മേജര്‍ രവി. ‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്‌ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജര്‍ രവി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം. മേജര്‍ രവിയുടെ വാക്കുകള്‍ ‘വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്. ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നാല്‍ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസില്‍ യാതൊരു തെളിവുമില്ലെന്ന്…
Read More » -
‘ശ്വേതയ്‌ക്കെതിരായ കേസിന് പിന്നില്‍ ബാബുരാജോ? എല്ലാവര്‍ക്കും അയാളെ പേടിയാണ്, ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം’
തിരുവനന്തപുരം: അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി. ബാബുരാജ് അമ്മയുടെ മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയില്‍ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കും ഭീഷണിയുണ്ടെന്ന് മാലാ പാര്‍വ്വതി പറഞ്ഞു. ഇന്നലെ ശ്വേതയെയും കുക്കു പരമേശ്വറിനെയും പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് മാലാ പാര്‍വ്വതി പങ്കുവച്ചിരുന്നു. അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം ‘എനിക്കുനേരെയും ഭീഷണിയുണ്ട്. മോഹന്‍ലാല്‍ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ അധികാരം ഉറപ്പിക്കാനാണ് ചിലര്‍ ഇക്കാര്യങ്ങള്‍ ചെയ്തത്. വലിയ ആസ്ഥിയുളള സംഘടനയാണ് അമ്മ. അതിന്റെ സുഖം അറിഞ്ഞുപോയവരാണ് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലുളളത്. അവര്‍ക്ക് അമ്മയെ വിട്ടുകൊടുക്കാന്‍ മടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസിന് പിന്നില്‍ ഗൂഢതന്ത്രം ഉണ്ട്. ഹേമാ കമ്മിറ്റിയില്‍ നശിച്ചുപോയ അമ്മയെ താങ്ങിനിര്‍ത്തിയത് ബാബുരാജാണെന്നാണ് ചിലരുടെ പ്രസ്താവനകള്‍. ശ്വേത അഭിനയിച്ച…
Read More » -
അമ്മയുടെ പ്രസിഡന്റാകാനൊരുങ്ങുന്ന ശ്വേതാമേനോന് എതിരേ കേസ് ; പണമുണ്ടാക്കാന്‍ നടി അശ്‌ളീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്ന് ആരോപണം
അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ കേസ്. അശ്ലീലം തടയല്‍ , ഐടി നിയമം എന്നിവ പ്രകാരം കൊച്ചിയിലെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലാഭം നേടുക എന്ന ലക്ഷ്യത്തോടെ നഗ്‌നതാപ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചെന്നാണ് ആക്ഷേപം. രതിനിര്‍വ്വേദം, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലെ ശ്വേത മേനോന്റെ വേഷങ്ങളും ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലെ ഭാവം എന്നിവ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റാകാന്‍ നടി ഒരുങ്ങുന്നതിനിടയിലാണ് പരാതിയും കേസും വരുന്നത്. അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ച ആറ് പേരില്‍ മുതിര്‍ന്ന നടന്‍ ജഗദീഷ് ഉള്‍പ്പെടെ നാല് പേര്‍ പത്രിക പിന്‍വലിച്ച സാചര്യത്തില്‍ ശ്വേതാമേനോന് സാധ്യത കൂടുതലാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ…
Read More » -
വില്ലനുക്കും വില്ലന്‍, ഇമോഷണലിലും മന്നന്‍! മുരളിയ്ക്ക് പകരം മുരളി മാത്രം; അതുല്യ നടന്റെ ഓര്‍മകള്‍ക്ക് 16 വയസ്
‘കാരിരുമ്പിന്റെ കരുത്തുള്ള’ കഥാപാത്രങ്ങള്‍, കരിയറിലെ ഒരു ചിത്രത്തിന്റെ പോസ്റ്ററില്‍ വന്ന വിശേഷണം എങ്ങനെ താനെന്ന നടനെക്കുറിച്ച് തന്നെയുള്ള വിശേഷണമായി മാറിയെന്ന് മുരളി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രം വഴങ്ങുന്ന അഭിനേതാവായിരുന്നില്ല അദ്ദേഹം. മറിച്ച് കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഏറെ ആഴമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹം സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്. സ്‌ക്രീനിലെ ഈ പരുക്കന്‍ ഇമേജ് പലപ്പോഴും ഇനിയും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തടസം നിന്നിട്ടുണ്ടെന്ന് മാത്രം. ബിഗ് സ്‌ക്രീനില്‍ മലയാളത്തിന്റെ അഭിനയമുദ്രയായി മാറിയ മഹാനടന്റെ വിയോഗത്തിന് ഇന്നേയ്ക്ക് 16 വര്‍ഷങ്ങള്‍. കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയില്‍ എത്തി. പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായപ്പോഴും അഭിനയവേദി തന്നെയായിരുന്നു മനസില്‍. ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി. നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യഗൃഹത്തില്‍ ഏറെ സജീവമായിരുന്ന മുരളിയുടേതായി എണ്ണമറ്റ മികവാര്‍ന്ന പ്രകടനങ്ങള്‍ വേദിയില്‍ ഉണ്ടായിട്ടുണ്ട്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ആയിരുന്നു മുരളിയുടെ സ്റ്റേജ് പെര്‍ഫോമന്‍സുമായി…
Read More » -
‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, തിരിച്ച് ഇത്രമാത്രം ചോദിച്ചു; പിന്നാലെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറി’
കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. ‘എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ചെയ്യാത്തവരുമായ ഒരുപാട് താരങ്ങള്‍ മെസേജ് അയച്ചിട്ടുണ്ട്. പുലിക്കുട്ടിയെന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് കൂടുതലും. സന്തോഷമെന്തെന്നാല്‍ അതില്‍ പുരുഷന്മാരാണ് കൂടുതലും മെസേജ് അയച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് സാന്ദ്ര ചെയ്തതെന്നൊക്കെയാണ് പറഞ്ഞത്. മെയിന്‍സ്ട്രീം നടന്മാരടക്കം മെസേജ് ചെയ്തു. അതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്. മാനസികമായ പിന്തുണ തരുന്നുണ്ടല്ലോ. അതില്‍ സന്തോഷമേയുള്ളൂ. പറയാമോ എന്നറിയില്ല, പക്ഷേ പറയുകയാണ്. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ എന്നാണ് ചോദിച്ചത്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടുപോകരുത്, ഇത് ഭാവിയില്‍…
Read More » -
പുതുമുഖങ്ങളെ അണിനിരത്തി സന്തോഷ് ഇടുക്കി ഒരുക്കുന്ന ‘നിധി കാക്കും ഭൂതം’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന”നിധി കാക്കും ഭൂതം “എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്സിൽ നിന്നും തെരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തൻ്റെ വലിയ ബംഗ്ളാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്, സജി പി. പി , അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ.…
Read More »
