Movie

ബേസിലാണ് താരം,‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്; സിംഗപ്പൂരിൽ നടന്ന പുരസ്കാരനിശയിൽ ബേസിലിന് അവാർഡ് സമ്മാനിച്ചു

ബേസിൽ ജോസഫ് എന്ന യുവാവ് മലയാള സിനിമയിൽ ഒരു താരമായും തരംഗമായും മാറിയത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്. ‘മിന്നൽ മുരളി’യുടെ മിന്നും വിജയത്തോടെ സംവിധായകൻ എന്ന നിലയിൽ ബേസിൽ ഏവരുടെയും അംഗീകാരം നേടി. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡാണ് ബേസിൽ ജോസഫിനെ തേടിയെത്തിയത്.

16 രാജ്യങ്ങളിൽ‌നിന്നുള്ള എൻട്രികളാണ് ഉണ്ടായിരുന്നത്. സിംഗപ്പൂരിൽ നടന്ന പുരസ്കാരനിശയിൽ ബേസിൽ അവാർഡ് ഏറ്റുവാങ്ങി.

അന്താരാഷ്ട്രവേദിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനായതിൽ സന്തോഷമുണ്ടെന്നും മലയാള സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും ബേസിൽ പ്രതികരിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങിയ ‘മിന്നൽ മുരളി’ കഴിഞ്ഞ ഡിസംബറിലാണ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ്പ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യൻ സിനിമകൂടിയാണ് ‘മിന്നൽ മുരളി.’

Back to top button
error: