‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ അഭിനയിച്ചതിന് നിർമ്മാതാവ് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചു, സംവിധായകനും ക്യാമറാമാനും പോലും പണം കൊടുത്തില്ല; പ്രതിഫലം നൽകിയത് സ്ത്രീകൾക്ക് മാത്രം: നടൻ ബാല
ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്ന് ബാല. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ ബാലയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നു എന്നും ചിത്രം ബോക്‌സ് ഓഫീസില്‍ വൻ വിജയമായിരുന്നുവെന്നും ബാല പറയുന്നു.
എന്നാല്‍ അഭിനയിച്ച നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് നടന്‍ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കുകയും സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നും ഒരു സമൂഹമാധ്യ ത്തിനു നൽകിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നു.
സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. പക്ഷേ നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കി. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്
ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത തരത്തില്‍ കോമഡി കഥാപാത്രമായിട്ടാണ് സ്വന്തം ശബ്ദത്തില്‍ ബാല സിനിമയിലെത്തിയത്. മാത്രമല്ല ആരാധകരില്‍ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുന്നതിനിടയിലാണ് ബാലയുടെ തുറന്ന് പറച്ചില്‍ സിനിമ മേഖലയെ ഞെട്ടിച്ചിരിക്കുന്നത്.
‘എന്റെ അച്ഛന്‍ 426 സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പ്രേം നസീറിനെ അവതരിപ്പിച്ചത് എന്റെ മുത്തച്ഛനാണ്. ഉണ്ണി മുകുന്ദന്‍ ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല. എല്ലാ ടെക്‌നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ടവന്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഇക്കാര്യങ്ങളെല്ലാം ഇടവേള ബാബുവിനെ വിളിച്ച് പറഞ്ഞു. പരാതി കൊടുക്കാനാണ് പുള്ളി നിർദ്ദേശിച്ചത്.’
ബാലയുടെ ആരോപണത്തോട് ഉണ്ണിമുകുന്ദന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.