Movie

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ടി’ൽ ഭാവനയും അതിഥിരവിയും കേന്ദ്ര കഥാപാത്രങ്ങൾ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന’ ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കും. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക,,വിൻ്റർ, എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്.

മെഡിക്കൽ കാംപസിൻ്റ പശ്ചാലത്തിൽ ഒരുക്കുന്നഹൊറർ സസ് പെൻസ് ത്രില്ലറാണ് ‘ഹണ്ട്’.
ഭാവനയും, അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങളിലെത്തുന്നു.
നിഖിൽ ആനന്ദിൻ്റേതാന്നു തിരക്കഥ.
സംഗീതം- കൈലാസ് മേനോൻ.
പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായി ജാക്സൺ ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു.
എഡിറ്റിംഗ്- അജാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്- മനു സുധാകർ
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പ്രതാപൻ കല്ലിയൂർ ,
പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം.

വാർത്ത: വാഴൂർ ജോസ്.

Back to top button
error: