Movie
-
കാളിദാസനെ വേട്ടയാടുന്നത് ആരാണ് ? നിഗൂഢത നിറഞ്ഞ ആ ഫ്ലാറ്റിൽ എന്താണ് ? ‘എലോൺ’ 26ന് തിയറ്ററുകളിൽ
മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയിൽ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ഹെറർ ത്രില്ലർ ആണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകൾ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് എലോണിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അതേസമയം, എലോൺ ഡയറക്ട് ഒടിടി റിലീസ് ആയി…
Read More » -
വിജയ് രാജേന്ദ്രന്റെ കുടുംബത്തിന്റെ പോസ്റ്റർ പുറത്ത്; ‘വാരിസി’നായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ്; ആവേശത്തോടെ ആരാധകർ
കോളിവുഡ് മുഴുവൻ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ്…
Read More » -
തലയുടെ തുനിവിൽ കൺമണിയായി മഞ്ജു വാര്യർ, കൗണ്ട് ഡൗൺ തുടങ്ങി; ഇനി മൂന്ന് നാൾ
തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് നാളാണ് തുനിവ് റിലീസിനായുള്ളത്. ഇക്കാര്യം രേഖപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം. ഫൈറ്റ് സീനിനിടെ ഉള്ള രംഗമാണ് ഇതെന്നാണ് സൂചന. മഞ്ജു വാര്യരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് തുനിവിന് ആശംസകളുമായി രംഗത്തെത്തിയത്. കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി,…
Read More » -
നന്മയുടെ സന്ദേശവുമായി പ്രേമദാസ് ഇരുവള്ളൂരിൻ്റെ ‘ഇവൻ അഗ്നി’ എത്തുന്നു
ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന കാലികപ്രസക്തിയുള്ള ‘ഇവൻ അഗ്നി’ എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരം, കോവളം എന്നിവിടങ്ങളിലായി പൂർത്തിയായി. വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ മുൻകരുതൽ പാലിക്കാനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അനുഭവിച്ച ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും നേർചിത്രമാണ് ‘ഇവൻ അഗ്നി.’ ഒപ്പം സമൂഹത്തിന്റെ പ്രതികരണവും ഇതിലൂടെ വരച്ചുകാട്ടുന്നു. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ.പി സത്യകുമാർ ആണ്. ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര, സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വർഗ്ഗീസ്, റസിയ. ബി,…
Read More » -
ഫാസിൽ- കമൽ ടീം അണിയിച്ചൊരുക്കിയ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ വേർപാടിന്റെയും പുനർസമാഗമത്തിന്റെയും കരളലിയിക്കുന്ന കഥ പറഞ്ഞ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 35 വർഷം. 1988 ജനുവരി 8നായിരുന്നു ഫാസിൽ തിരക്കഥയെഴുതി നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ റിലീസ്. കഥ മധു മുട്ടം. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ നിർമ്മിച്ച അവുസേപ്പച്ചനും സഹനിർമ്മാതാവായി ഉണ്ടായിരുന്നു ഈ സംരംഭത്തിൽ. ബിച്ചു തിരുമല- ഔസേപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ, രേവതിയുടെ കാക്കോത്തിയായുള്ള പെർഫോമൻസ് ഇവയൊക്കെ ചിത്രത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ഇനീഷ്യൽ കളക്ഷൻ കുറവായിരുന്നെങ്കിലും മെല്ലെ മെല്ലെ ജനം ഈ ചിത്രത്തെ വരവേറ്റു തുടങ്ങുകയായിരുന്നു. ചെറുപ്പത്തിൽ ഭിക്ഷാടനക്കാർ തട്ടിക്കൊണ്ടു പോയ അനുജത്തിയെ വർഷങ്ങൾക്ക് ശേഷം ആകസ്മികമായി കണ്ടുമുട്ടുന്ന ചേച്ചിയായി അംബികയും സ്വയംരക്ഷയ്ക്കും ചങ്ങാതിയെ രക്ഷിക്കാനുമായി തട്ടിക്കൊണ്ടുപോയവനെ കൊലപ്പെടുത്തിയ അനിയത്തിയായി രേവതിയും മലയാളി മനസ്സുകളെ കീഴടക്കി. നാടകകൃത്തും നടനുമായ സുരാസുവിനെ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി എന്നതിന്റെ ക്രെഡിറ്റും ‘കാക്കോത്തിക്കാവി’ന് അവകാശപ്പെട്ടതാണ്. വില്ലൻ വേഷത്തിലൂടെ വി.കെ ശ്രീരാമനും ബ്രെയ്ക്ക്…
Read More » -
വൈദികൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമ; പേരുപോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ് ‘ഋ’
പേരുപോലെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഋ തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു വൈദീകൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ഋ. ഒരൊറ്റ അക്ഷരം മാത്രം പേരുള്ള ആദ്യത്തെ മലയാളം സിനിമ എന്നീ കൗതുകങ്ങൾക്ക് അപ്പുറമായി ഈ വർഷത്തെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ജെ.സി. ഡാനിയേൽ ഫൗണ്ടെഷന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം എന്നീ ബഹുമതികൾ കൂടി കരസ്ഥമാക്കിയാണ് ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രം തിയറുകളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ച ഡോ.ജോസ് കെ.മാനുവലിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ് ശിവ ആദ്യമായി ക്യാമറ നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്പിയർ രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്…
Read More » -
‘തെന്നിന്ത്യയുടെ ലേഡി മമ്മൂട്ടി’ക്ക് ഇന്ന് ജന്മദിനം; ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രായം അറിയുമോ?
സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്‌നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നിരവധി നടീനടന്‍മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ജനിച്ചത്. അർജുൻ ഏക സഹോദരനാണ്. തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു…
Read More » -
കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോടു ചേർത്ത് ജീവിച്ച സഖാവ് നെട്ടൂരാന്റെ കഥ, ‘ലാൽ സലാം’ അഭ്രപാളികളിലെത്തിയിട്ട് 33 വർഷം
സിനിമ ഓർമ്മ ‘ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടിയെടുക്കാൻ’ കേരളക്കരയാകെ അലയടിച്ചിട്ട് 33 വർഷം. 1990 ജനുവരി ഏഴിനായിരുന്നു സഖാവ് നെട്ടൂരാന്റെ കഥ ‘ലാൽ സലാം’ അഭ്രപാളികളെത്തിയത്. വേണു നാഗവള്ളി സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ അഭൂതപൂർവമായ വിജയം നേടിയ ‘ലാൽ സലാ’മിൻ്റെ കഥ ചെറിയാൻ കൽപ്പകവാടിയുടേതാണ്. വേണു നാഗവള്ളി തിരക്കഥയെഴുതി. കെആർജി നിർമ്മാണം. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന വർഗീസ് വൈദ്യൻ, ടിവി തോമസ്, ഗൗരിയമ്മ (യഥാക്രമം മോഹൻലാൽ, മുരളി, ഗീത) എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ. ആദർശവും പ്രായോഗികതയും തമ്മിലും വ്യക്തിജീവിതവും സാമൂഹ്യ ജീവിതവും തമ്മിലും ഉള്ള സംഘർഷങ്ങൾ ആണ് പ്രമേയം. ഗർഭിണിയായ ഭാര്യയെ ചികിൽസിക്കാൻ പണമില്ലാതെ വരുമ്പോൾ സഖാവിന് സഹായ ഹസ്‌തം നീട്ടുന്നത് പുരോഹിതൻ, ആദർശ ധീരനായ നേതാവിന് അവിഹിതബന്ധത്തിൽ കുട്ടി, ഇമേജ് നഷ്ടപ്പെടുമെന്ന സന്ദേഹത്തിൽ പരസ്യമായി അത് നിഷേധിക്കുന്നു, തുടങ്ങിയ തീവ്രമായ കഥാസന്ദർഭങ്ങൾ നിറഞ്ഞതായിരുന്നു ചിത്രം. ഒപ്പം, കാൾ മാർക്സിന്റെ ഫോട്ടോ സാക്ഷിയാക്കിയുള്ള കല്യാണം, പള്ളിയിൽ വിളിച്ചു ചൊല്ലാതെയുള്ള വിവാഹം തുടങ്ങി വിപ്ലവ നിലപാടുകളും…
Read More » -
തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ ആരവം ഉയർത്തി ‘എന്നാലും ന്റെ അളിയാ’ മുന്നേറുന്നു, ‘അളിയൻസ്’ സീരിയലിലൂടെ മലയാളിയെ ചിരിപ്പിച്ച ശ്രീകുമാര്‍ അറയ്ക്കലും ബാഷ് മൊഹമ്മദും ചേർന്നൊരുക്കിയ ചിത്രം
സിനിമ ജയൻ മൺറോ ശ്രീകുമാര്‍ അറയ്ക്കലിന്റെ തിരക്കഥയിൽ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ‘എന്നാലും ന്റെ അളിയാ’ തീയേറ്ററുകളിൽ ചിരിയുടെ ആരവമുയർത്തി മുന്നേറുകയാണ്. അളിയൻസ് 240 എപ്പിസോഡുകളിലൂടെ കുടുംബ പ്രേക്ഷകരിൽ ചിരിയുടെ പൂത്തിരി നിറച്ച ശ്രീകുമാറിന്റെ ആദ്യ തിരക്കഥയാണ് ‘എന്നാലും ന്റെ അളിയാ’. സിനിമ കണ്ടിറങ്ങിയപ്പോൾ പ്രിയ സുഹൃത്ത് ശ്രീകുമാറിന്റെ കഴിവിൽ ഏറെ അഭിമാനം തോന്നി. ഇതുപോലൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ട് നാളേറെയായി. കഥയുടെ പശ്ചാത്തലം ദുബായ് ആണ്. പക്ഷേ പതിവ് പ്രവാസ സിനിമകളുടെ പാതകളിലൂടെയോ സംഭവങ്ങളിലൂടെയോ സഞ്ചരിക്കുന്ന ചിത്രമേയല്ല ‘എന്നാലും ന്റെ അളിയാ’. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലിന്റെ കഥയാണിത്. ജോലിത്തിരക്കുകളില്‍ വലയുന്ന ബാലു (സുരാജ് വെഞ്ഞാറമ്മൂട്). പക്ഷേ ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ) അയാളെ മനസ്സിലാക്കി കൂടെ തന്നെയുണ്ട്. നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ അളിയന്‍ വിവേകും (ജോസ് കുട്ടി) ബാലുവിനോടൊപ്പമാണ് താമസം. ഉഴപ്പനായ വിവേക് ബാലുവിന് ഒരു ഭാരം തന്നെയാണ്. ഇതിനിടയില്‍ അവിചാരിതമായി ബാലു കോണ്‍ട്രാക്ടറും…
Read More » -
“ആണുങ്ങള്‍ക്ക് ഇതെല്ലാം ആവാം പെണ്ണുങ്ങള്‍ക്ക് പാടില്ല”, സല്‍മാന്‍റെ സെക്സിസ്റ്റ് മനോഭാവവും അന്ന് ഞാൻ വേണ്ടുവോളം അനുഭവിച്ചു; ബോളിവുഡിലെ നിറസാനിധ്യവും വിവാദങ്ങളുടെ തോഴനുമായ സല്‍മാൻ ഖാനെതിരെ മുൻ കാമുകി
ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്‍റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിൻവലിക്കാൻ കാരണമായിട്ടുള്ളതെന്ന് ഇവര്‍…
Read More »