Movie

  • കമ്മാളൻ മൂശാരിമാരുടെ ഇടയിലെ ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷത്തിൻ്റെ കഥ പറഞ്ഞ ‘വെങ്കലം’ റിലീസായിട്ട് ഇന്ന് 30 വർഷം

    സിനിമ ഓർമ്മ       ഭരതൻ- ലോഹിതദാസ് ടീം അണിയിച്ചൊരുക്കിയ ‘വെങ്കല’ത്തിന് 30 വയസ്സ്. 1993 ജനുവരി 22നായിരുന്നു മുരളി, മനോജ് കെ ജയൻ, ഉർവ്വശി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷമായിരുന്നു ചിത്രം പറഞ്ഞത്. ജനപ്രീതി നേടിയ മികച്ച ചിത്രത്തിനും ഗാനരചനയ്ക്കും (പി ഭാസ്‌ക്കരൻ) അവാർഡുകൾ നേടി ‘വെങ്കലം’. ഭരതന്റെ കഥ. ‘തകര’ നിർമ്മിച്ച ബാബുവാണ് നിർമ്മാതാവ്. കുടുംബത്തിലെ ചേട്ടനും അനിയനും ഒരു യുവതിയെ കല്യാണം കഴിക്കുന്നതാണ് കുടുംബം അടിച്ചു പിരിയാതിരിക്കാനുള്ള വഴി എന്ന പാരമ്പര്യമാണ് സിനിമയിൽ പ്രശ്നവിഷയം. അനിയന് വേണ്ടി കണ്ടു വെച്ച പെണ്ണിനെ ചേട്ടൻ സ്വന്തമാക്കുന്നു. തുടർന്ന് അനിയനും ഭാര്യയും തമ്മിലുള്ള ഇടപഴുകുകൾ അയാളെ സംശയാലുവാക്കുന്നു. അനിയൻ കല്യാണം കഴിച്ച വിവരം അറിഞ്ഞപ്പോഴാണ് അയാളുടെ ആശങ്കകൾ അകന്നത്. ഒപ്പം അച്ഛനായതിന്റെ ഉത്തരവാദിത്തവും അയാളിലെ മനുഷ്യത്വത്തെ പുതിയ മൂശയിലാക്കുന്നുണ്ട്. (പച്ചമനുഷ്യന് പരുക്കനായേ പെരുമാറാനാവൂ…

    Read More »
  • “മാളവിക മോഹനൻ സുന്ദരി, ഒപ്പം ജോലി ചെയ്യാൻ കഴിഞ്ഞതില്‍ അനുഗ്രഹീതൻ”; ‘ക്രിസ്റ്റി’യിൽ പ്രവര്‍ത്തിച്ചതിനെ കുറിച്ച് മാത്യു പറയുന്നു… ഹ്രസ്വ വീഡിയോ പങ്കുവച്ച് മാളവിക

    മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ക്രിസ്റ്റി’യില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നതാണ് താരം പങ്കുവെച്ച ഹ്രസ്വ വീഡിയോയുടെ തുടക്കം. മനോഹരം എന്നാണ് മാത്യുവിന്റെ മറുപടി. മാളവിക മോഹനനുമായി ജോലി ചെയ്യാൻ കഴിഞ്ഞതില്‍ അനുഗ്രഹീതനാണ് എന്നും പറയുന്നു. മാളവികയ്‍ക്കൊപ്പം ജോലി ചെയ്‍തത് എങ്ങനെയുണ്ട് എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. രസകരം എന്ന് മാത്യുവിന്റെ മറുപടി. അവര്‍ സുന്ദരിയാണെന്നും മാത്യു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താരങ്ങള്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നതും മാളവിക ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയില്‍ കാണാം. 10 points to Mathew Thomas #ChristyPromotions…

    Read More »
  • ‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷം, എന്നിട്ടും അ‌ഭിനയിച്ചത് വിജയിയോടുള്ള ആരാധനമൂലമെന്ന് രശ്മിക മന്ദാന

    ‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷമാണെങ്കിലും ചിത്രത്തിൽ അ‌ഭിനയിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്‍തുവെന്നത് എന്റെ തീരുമാനമായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാൻ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂർവമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവർത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാൻ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ് എന്ന് ഒരു അഭിമുഖത്തിൽ രശ്‍മിക മന്ദാന പറഞ്ഞു. വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ…

    Read More »
  • എന്തൊരു ആശയം, വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു; സൗദി വെള്ളക്കയെ പ്രശംസിച്ച് ​ഗൗതം വാസുദേവ് മേനോൻ

    കഴിഞ്ഞ വർഷം റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയ ചിത്രമാണ് ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി വീണ്ടും എത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ആയിരുന്നു. ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചില്ല ചിത്രമെന്ന് റിലീസ് ചെയ്ത് ആദ്യദിവസം മുതൽ തന്നെ വ്യക്തമായിരുന്നു. കലാ- സാസ്കാരിക രം​ഗത്തെ നിരവധി പേരാണ് സിനിമയ്ക്ക് പ്രശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൗദി വെള്ളക്ക ഇഷ്ടമായെന്നും വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ​ഗൗതം വാസുദേവ് മേനോൻ പറയുന്നു. സംവിധായകൻ തരുൺ മൂർത്തിയാണ് ​ഗൗതം വാസുദേവിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത്. “എനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്‌ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും ആയിരുന്നിട്ടും പിടിമുറുക്കുന്നതായിരുന്നു. മികച്ച പ്രകടനങ്ങൾ ലഭിച്ചു. ഡയലോഗുകളും എനിക്കിഷ്ടപ്പെട്ടു. കീപ്പ് ഇറ്റ് അപ്പ്”, എന്നായിരുന്നു…

    Read More »
  • ആടുതോമയുടെ രണ്ടാം വരവ് ആന ഇല്ലാത്ത ആറാട്ട് ആവില്ലെന്ന് ഭദ്രൻ

    മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്‍റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ഭദ്രന്‍റെ കുറിപ്പ് പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന…

    Read More »
  • ‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂവെന്ന് ആരാധകൻ; നമ്മൾ ക്രിയേറ്ററാണ്, നിരൂപകരല്ല. സിനിമ നിർമിക്കുന്നതിലെ സന്തോഷമാണ് പ്രധാനമെന്ന് ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ‘പഠാൻ’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാൻ ട്വിറ്ററില്‍ സംവദിക്കവേ ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂ എന്നാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. നമ്മള്‍ ക്രിയേറ്ററാണ്, നിരൂപകരല്ല. വ്യത്യസ്‍ത തൊഴില്‍ വിഭാഗങ്ങളാണ്, സിനിമ നിര്‍മിക്കുന്നതിലെ സന്തോഷമാണ് പ്രധാനം എന്നുമാണ് ഷാരൂഖ് ഖാൻ മറുപടി പറഞ്ഞത്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. We are creators not critics, different job portfolios…the joy of making films is paramount….nothing else https://t.co/pybN6BAZHp — Shah Rukh Khan (@iamsrk) January 21, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി…

    Read More »
  • 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം; ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

    ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു പുതിയ വിശേഷം. മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉണ്ണിയേട്ടന്‍ ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍…

    Read More »
  • ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ‘വീണപൂവ്’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം

    സിനിമ ഓർമ്മ അമ്പിളി സംവിധാനം ചെയ്‌ത ആദ്യചിത്രം ‘വീണപൂവ്’ പ്രദർശനത്തിനെത്തിയിട്ട് 40 വർഷം. 1983 ജനുവരി 21നായിരുന്നു ശങ്കർ മോഹൻ (എം.ടിയുടെ ‘മഞ്ഞി’ൽ അഭിനയിച്ച നടൻ), ഉമാ ഭരണി, നെടുമുടി വേണു എന്നിവർ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ‘വീണപൂവ്’ റിലീസായത്. പ്രശസ്‌ത സാഹിത്യ കൃതികളുടെ പേര് സിനിമയ്ക്കിടുന്നത് വിവാദമാവുന്ന ഇക്കാലത്ത് കുമാരനാശാന്റെ ഖണ്ഡകാവ്യത്തിന്റെ പേര് ചിത്രത്തിനിട്ടതിൽ ആരും മുറവിളി കൂട്ടാത്ത കാലത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. സംവിധായകനാവും മുൻപ് പോസ്റ്റർ ഡിസൈനറും സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്നു അമ്പിളി. എലിപ്പത്തായം, ഒരിടത്ത് എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ‘വീണപൂവ്’. ആശാന്റെ വീണപൂവിലെപ്പോലെ ജീവിതത്തിന്റെ നൈമിഷതകൾ ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ നോക്കിക്കാണുകയാണ് സിനിമ. ദരിദ്രകുടുംബത്തിൽ നിന്നും നമ്പൂതിരി ഇല്ലത്തേയ്ക്ക്, ബുദ്ധിമാന്ദ്യമുള്ള ഒരുവന്റെ ഭാര്യയായി ചെല്ലുന്ന സുമംഗല എന്ന സാധു യുവതിയിലൂടെയാണ് സിനിമ വികസിക്കുന്നത്. ഭർത്താവിന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതോടെ ഇല്ലത്തിന്റെ പടിയിറങ്ങുന്നു അവൾ. ശ്രീകുമാരൻ തമ്പി എഴുതി വിദ്യാധരൻ ഈണം പകർന്ന ‘നഷ്ടസ്വർഗ്ഗങ്ങളേ…

    Read More »
  • താൻ പണത്തിനും പ്രേക്ഷകർക്കും വേണ്ടിയാണ് സിനിമ എടുക്കുന്നത്, അല്ലാതെ വിമർശക പ്രശംസ കിട്ടാൻ അല്ല: എസ്.എസ്. രാജമൗലി

    ഹൈദരാബാദ്: ആര്‍ആര്‍ആര്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. എന്തായാലും അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് എസ്എസ് രാജമൗലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്”- രാജമൌലി പറഞ്ഞു. അതേ സമയം ആര്‍ആര്‍ആര്‍ സിനിമയ്ക്ക് പകരം ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായത്…

    Read More »
  • ‘എങ്കിലും ചന്ദ്രികേ’ റിലീസിന്; സുരാജും ബേസിലും ഒന്നിക്കുന്ന ചിത്രം ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്

    സുരാജും വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രം റിലീസിന് തയ്യാറായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട് ആണ്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ ആണ്. മനു മഞ്‍ജിത്ത്, വിനായക്…

    Read More »
Back to top button
error: