Movie

  • ഭരണിക്കാവ് ശിവകുമാർ വിട പറഞ്ഞിട്ട് 16 വർഷം

    സിനിമ ഓർമ്മ പ്രശസ്‌ത ഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ അന്തരിച്ചിട്ട് 16 വർഷം. 2007 ജനുവരി 24നായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ജനനം 1952ല്‍ കറ്റാനത്ത്. വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത ‘ചെണ്ട’ എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിക്കൊണ്ട് 1973 ലാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. എ.ആർ റഹ്‌മാന്റെ അച്ഛൻ ആർ.കെ ശേഖർ സംഗീതം നൽകിയ ‘മനസ്സ് മനസ്സിന്റെ കാതിൽ’ (ചിത്രം: ചോറ്റാനിക്കര അമ്മ) ആണ് ഭരണിക്കാവിന്റെ ഏറ്റവും പ്രശസ്‌തമായ ഗാനം. ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ’, ‘ആയിരവല്ലി തൻ തിരുനടയിൽ’ (ചിത്രം: ആശീർവ്വാദം; സംഗീതം എം കെ അർജ്ജുനൻ), ശ്യാമിന്റെ സംഗീതത്തിൽ ‘സ്വപ്‌നം കാണും പെണ്ണേ’ (കാമം ക്രോധം മോഹം), രവീന്ദ്രൻ സംഗീതം നൽകിയ ‘രാഗങ്ങളേ മോഹങ്ങളേ’ (താരാട്ട്) തുടങ്ങിയ ഗാനങ്ങൾ ഭരണിക്കാവ് രചിച്ച ഹിറ്റുകളിൽ പെടും. ജീസസ് എന്ന ചിത്രത്തിലെ ‘ഗാഗുൽത്താ മലകളേ, മരങ്ങളേ, മുൾച്ചെടികളേ’ (സംഗീതം: യേശുദാസ്) ആണ് മറ്റൊരു ഹിറ്റ്. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ ‘മൗനം സമ്മതം’ മലയാളത്തിലേയ്ക്ക്…

    Read More »
  • റെക്കോഡിലേക്ക് പഠാന്‍; ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍, അഡ്വാന്‍സ് ബുക്കിംഗില്‍ ബ്രഹ്മാസ്ത്രയെയും കടത്തിവെട്ടി

    മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ​ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പഠാനെ ബാധിച്ചില്ലെന്നാണ് പുതിയ വിവരം. അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രതികരണമാണ പഠാന് ലഭിക്കുന്നത് എന്നാണ് വിവരം. ഷാരൂഖ് ഖാൻ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതുവരെ 20 കോടി കടന്നുവെന്നാണ് വിവരം. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ രണ്‍ബീര്‍ കപൂറിന്‍റെ ബ്രഹ്മാസ്ത്ര സൃഷ്ടിച്ച റെക്കോഡ് പഠാന്‍ മറികടന്നു. 19.66 കോടിയാണ് ബ്രഹ്മാസ്ത്ര അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നത്. അതേ സമയം ഉത്തരേന്ത്യയെക്കാള്‍ പഠാന്‍റെ അഡ്വാന്‍സ് ബുക്കിംഗിന് കൂടുതല്‍ പ്രതികരണം ദക്ഷിണേന്ത്യയില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാൻസ്…

    Read More »
  • അല്‍ഫോണ്‍സ് പുത്ര​ന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രമം! കാരണം വെളിപ്പെടുത്തി അല്‍ഫോണ്‍സ്

    ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമേ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യതയുള്ളൂവെന്ന് അല്‍ഫോണ്‍സ് പുത്രൻ. തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ എഴുതിയ കുറിപ്പിന് വന്ന് കമന്റിനായിരുന്നു സംവിധായകന്റെ മറുപടി. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണ് എന്ന് അംഗീകരിച്ച് അടുത്ത ചിത്രം എടുക്കൂവെന്ന് പറഞ്ഞ ആരാധകനോടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സ് എഴുതിയ മറുപടിയും ട്രോള്‍ ആയി മാറിയിരിക്കുകയാണ്. ‘​ഗോൾഡ്’ ഒരു മോശം സിനിമയാണ്, അത് അം​ഗീകരിച്ച് അടുത്ത പടം ഇറക്ക്, സീൻ മാറും എന്നായിരുന്നു അല്‍ഫോണ്സ് പുത്രൻ പങ്കുവെച്ച കുറിപ്പിന് ഒരാള്‍ കമന്റ് എഴുതിയത്. ഇത് തെറ്റാണ് ബ്രോ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് മറുപടിയുമായി എത്തി. സിനിമ നിങ്ങൾക്ക് ഇഷ്‍ടമായില്ലെന്ന് പറയാം എന്നാല്‍ എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടില്ല എന്ന് തറപ്പിച്ച്…

    Read More »
  • ലുക്കും ഗ്ലാമറും ഇല്ലെന്നു പറഞ്ഞ് നായികയാക്കിയില്ല, പാടി ​വെറുപ്പിച്ചു… ഒടുവിൽ കിട്ടിയത് കാരക്ടർ വേഷം; ആദ്യ ഓഡീഷന്റെ അ‌നുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

    പുതിയകാല നായികമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഹാപ്പി​ വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് അ‌ഭിനയരംഗത്തേക്കു വന്നത്. ഹാപ്പി വെഡ്ഡിങ്ങിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും കുമ്പളങ്ങി ​നൈറ്റ്സിലൂടെയാണ് ഗ്രേസിന്റെ സമയം തെളിഞ്ഞത്. ​കൈവച്ച വേഷങ്ങളൊക്കെയും ഒന്നിനൊന്നു മികച്ചതാക്കി അ‌വർ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ, ആദ്യത്തെ ഓഡിഷന് പോയ അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വലിയ ഹാളിൽ നടന്ന ഓഡിഷനിൽ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോൾ താൻ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. നായികക്കായി നടന്ന ഓഡിഷനിൽനിന്നും തന്നെ തെരഞ്ഞെടുത്തെങ്കിലും ക്യാരക്ടർ റോളിലേക്കാണ് വിളിച്ചതെന്നും ഒരു അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞു. ‘വലിയൊരു ഹാളിലായിരുന്നു ഓഡിഷൻ. അമ്പതോളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും പേരന്റ്‌സിനൊപ്പമാണ് വന്നിരിക്കുന്നത്. ചെയ്തുകാണിക്കേണ്ട രംഗത്തിന്റെ സ്‌ക്രിപ്റ്റ് തന്നു. പാട്ട് പാടി അഭിനയിക്കണം. എല്ലാവരും നന്നായി പാടാൻ ശ്രമിക്കുകയാണ്. അവിടെ പോയി നന്നായി പാടി കഴിഞ്ഞാൽ ശരിയാവില്ല എന്ന് എനിക്ക് മനസിലായി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ആ ചെറിയ പ്രായത്തിൽ…

    Read More »
  • ജോഷി- മമ്മൂട്ടി- ഡെന്നീസ് ജോസഫ് ടീമിന്റെ ‘ശ്യാമ’ തീയേറ്ററുകളിലെത്തിയത് 1986 ജനുവരി 23 ന്

    സിനിമ ഓർമ്മ ജോഷി- ഡെന്നീസ് ജോസഫ്- മമ്മൂട്ടി ടീമിന്റെ ‘ശ്യാമ’യ്ക്ക് 37 വയസ്സ്. 1986 ജനുവരി 23 ന് റിലീസ് ചെയ്‌ത ചിത്രത്തിൽ നാദിയ മൊയ്‌തുവാണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്. ജിതേന്ദ്ര- ഹേമമാലിനി എന്നിവർ അഭിനയിച്ച, ഗുൽസാർ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘കിനാര’ എന്ന ഹിന്ദി ചിത്രമായിരുന്നു ‘ശ്യാമ’യ്ക്ക് പ്രചോദനം. ജോഷിയുടെ ആ രാത്രി, സന്ദർഭം, നിറക്കൂട്ട് തുടങ്ങിയ ഹിറ്റുകൾ നിർമ്മിച്ച ജൂബിലി ജോയ് തോമസ് ആണ് നിർമ്മാണം. ‘ശ്യാമ’യ്ക്ക് ശേഷം വന്ന ഈ ടീമിന്റെ ‘ന്യൂഡൽഹി’ സർവകാല ഹിറ്റാണ്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രണ്ടര ദിവസം കൊണ്ട് എഴുതിയ രചന എന്ന നിലയിൽ ‘ശ്യാമ’ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ‘ശ്യാമ’ റിലീസ് ചെയ്‌ത 1986 ൽ ഡെന്നീസിന്റെതായി 7 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കാമുകൻ ആക്സിഡന്റിൽ പെട്ട് മരിച്ചതിന്റെ ഉത്തരവാദിയായ പുരുഷനുമായി പിന്നീട് പ്രണയത്തിലാവുന്ന പെൺകുട്ടിയാണ് ശ്യാമ. ജോഷിയുടെ ‘ധീര ‘എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും പ്രശസ്‌ത സംഗീത സംവിധായകനുമായിരുന്ന രഘുകുമാർ…

    Read More »
  • ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’നായി ‘ജയിലര്‍’ വഴിമാറിയേക്കും, റിലീസ് ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ

    മോഹൻലാല്‍ അടക്കം വിവിധ ഭാഷകളിലെ താരങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. ‘ജയിലറു’ടെ റിലീസ് മാറ്റിയേക്കുമെന്നാണ് പുതിയ വാര്‍ത്തയായി പുറത്തുവരുന്നത്. ‘ജയിലര്‍’ ഏപ്രില്‍ 14ന് റിലീസ് എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’ ഏപ്രില്‍ 28ന് എത്തും എന്നതിനാലും വിവിധ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ ചിത്രീകരണം നീണ്ടുപോയേക്കും എന്നതിനാലും ജയിലറുടെ റിലീസ് ഓഗസ്റ്റ് 11ലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രമ്യാ കൃഷ്‍ണനും ജയിലറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. Trade Buzz – #SuperstarRajinikanth’s #Jailer release pushed to Aug 11, as earlier date of April 14 falls during #Ramzan fasting period, when traditionally b-o is at a low. Also on April 28, #PS2 is to…

    Read More »
  • ബഹിഷ്കരണാഹ്വാനങ്ങൾ ഏൽക്കില്ല; ആദ്യ ദിനം ‘പഠാന്‍’ നേടുക റെക്കോര്‍ഡ് കളക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകള്‍

    കൊവിഡിനു ശേഷം പഴയ രീതിയിലുള്ള സാമ്പത്തിക വിജയങ്ങള്‍ ബോളിവുഡില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. പ്രതീക്ഷയോടെയെത്തിയ സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും പരാജയം രുചിച്ചപ്പോള്‍ ഭൂല്‍ ഭുലയ്യ 2, കശ്മീര്‍ ഫയല്‍സ് പോലെയുള്ള ചില സര്‍പ്രൈസ് ഹിറ്റുകള്‍ ഉണ്ടാവുകയും ചെയ്തു. അതേസമയം ബോളിവുഡിന് സമീപവര്‍ഷങ്ങളില്‍ തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ദിവസങ്ങള്‍ക്കപ്പുറം തിയറ്ററുകളില്‍ എത്തുകയാണ്. ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍ ആണ് ചിത്രം. #Pathaan BOX OFFICE PREDICTION Opening Day – ₹ 40-45 cr NettThursday- ₹ 50-52 cr Nett 5 Days Extended Weekend ₹ 180-200 cr Nett ( with Positive Talks ) Has a very good chance of hitting ₹ 100 cr nett in FIRST TWO DAYS ( India Biz ) #ShahRukhKhan pic.twitter.com/H5kG2meH69 — Sumit Kadel (@SumitkadeI) January 21, 2023…

    Read More »
  • നിങ്ങളിലെ അഭിനേതാവിനെ കണ്ടെത്താം… കോട്ടയത്ത് സിനിമ അഭിനയ കളരി 26നും 27നും: സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും

    കോട്ടയം: നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാ നടനോ നടിയോ ഉണ്ടോ ? ആ അഭിനയ വാസന കണ്ടെത്താനും അഭിനയ പാടവം തേച്ച് മിനുക്കിയെടുക്കാനും കോട്ടയത്ത് അവസരം ഒരുങ്ങുന്നു. കോട്ടയം പബ്ളിക്ക് ലൈബ്രറിയിലെ സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആട്സി (സാമാ) ന്റെ നേതൃത്വത്തിൽ ജനുവരി 26 നും 27 നുമായാണ് സിനിമ അഭിനയ കളരി നടക്കുക. സിനിമ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ കളരിയിൽ സംവിധായകർ അടക്കം പരിശീലിപ്പിക്കും. ക്ലാസുകൾ സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധാനത്തിന്റെ ദ്രോണാചാര്യനായ പ്രഫ.കവിയൂർ ശിവപ്രസാദും , എൻ.ജ്യോതിർമയിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ – 9847743325, 7012624480.

    Read More »
  • ‘തല്ലുമാല’ ശേഷം ഫാമിലി കോമഡി എൻറർടെയ്നറുമായി സൗബിൻ; ‘അയൽവാശി’ ഉടൻ തിയറ്ററുകളിലേക്ക്

    സൗബിൻ ഷാഹിർ, ബിനുപപ്പു, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽവാശി എന്ന…

    Read More »
  • സെറ്റ് സാരിയുടുത്ത് ട്രെഡീഷണല്‍ ലുക്കില്‍ ജാന്‍വി കപൂര്‍; അപ്‌സരസിനെ പോലെയുണ്ടെന്ന് ആരാധകര്‍

    ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. 2018 ലായിരുന്നു ജാന്‍വിയുടെ സിനിമ അരങ്ങേറ്റം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും ഫാഷന്‍ ഷോകളിലുമെല്ലാം ജാന്‍വി വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും. മോഡേണ്‍ ഔട്ട്ഫിറ്റും നാടന്‍ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ജാന്‍വി. എപ്പോഴും സിംപിളായി നടക്കാനേറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോള്‍ ജാന്‍വി പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ഇത്തവണ ജാന്‍വിയെത്തിയിരിക്കുന്നത് കേരള സാരിയിലാണെന്നതാണ് ഹൈലൈറ്റ്. അപ്‌സരസിനെ പോലെയുണ്ടെന്നാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. കുളത്തിന്റെ പശ്ചാത്തലത്തിലാണ് ജാന്‍വിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മാല മാത്രമാണ് താരം ആഭരണമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഐമേക്കപ്പിനാണ് പ്രധാന്യം കൊടുത്തിരിക്കുന്നതും. എന്തായാലും ജാന്‍വിയുടെ നാടന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഇതുവരെ താരം നടത്തിയ ഫോട്ടോഷൂട്ടുകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തവുമാണ് പുത്തന്‍ ചിത്രങ്ങള്‍. എന്നാല്‍, ഫോട്ടോഷൂട്ടാണോ അതോ…

    Read More »
Back to top button
error: