Movie
-
ഷീല, ശാരദ, സോമൻ തുടങ്ങിയ വൻ താരനിരയുമായി വന്ന ‘പാൽക്കടൽ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സി രാധാകൃഷ്ണന്റെ രചനയിൽ ടി.കെ പ്രസാദ് സംവിധാനം ചെയ്‌ത ‘പാൽക്കടൽ’ റിലീസ് ചെയ്‌തിട്ട് 47 വർഷം. 1976 ജനുവരി 30 നായിരുന്നു ഷീല, ശാരദ, സോമൻ, മോഹൻ ശർമ്മ, രാഘവൻ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. ‘ജീവിതം ഒരു പാലാഴിമഥനമാണ്. മനസ്സെന്ന പാൽക്കടലിൽ നിന്ന് അമൃതും വിഷവും കിട്ടും’ എന്ന ‘സന്ദേശം’ ചിത്രത്തിന്റെ തുടക്കത്തിലേ ഉണ്ട്. ദുർമാർഗം എങ്ങനെ നന്മയെ കളങ്കപ്പെടുത്തുവെന്നും തെറ്റ് ഒടുവിൽ ശിക്ഷാർഹമാണെന്നും ചിത്രം പറയുന്നു. സഹോദരിയുടെ കൂട്ടുകാരിയെ ബലാൽക്കാരം ചെയ്യുന്ന സമ്പന്ന യുവാവായി സോമൻ വേഷമിടുന്നു. അച്ഛന്റെ കമ്പനിയിൽ സാമ്പത്തിക തിരിമറി നടത്തിയ വില്ലനും കൂടിയാണ് ആ കഥാപാത്രം. മകന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അവനെ പടിക്ക് പുറത്താക്കുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നു. കുറ്റം മറ്റൊരാളുടെ മേൽ കെട്ടി വയ്ക്കുന്നു. പക്ഷെ എല്ലാത്തിനും സാക്ഷിയായ സഹോദരി സത്യം പറയുന്നതോടെ യഥാർത്ഥ കുറ്റവാളി പോലീസ് പിടിയിലാവുന്നു. ബലാൽക്കാരത്തിന് ഇരയായ സ്ത്രീക്ക് എന്ത് സംഭവിച്ചു…? സിനിമ…
Read More » -
ബോളിവുഡിന് ഉണർവേകി കിങ് ഖാൻ ചിത്രം, നാല് ദിവസംകൊണ്ട് 400 കോടി കടന്ന് പഠാൻ; മന്നത്തിന് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. തുടർ പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ നേട്ടം തന്നെയാണ് പഠാൻ കൊണ്ടുവന്നത്. ഇപ്പോഴിതാ നാല് ദിവസം പിന്നിടുമ്പോൾ 400 കോടി പഠാൻ പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ലോകമെമ്പാടുമായി 429 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വീക്കൻഡ് ആകുമ്പോഴേക്കും 700 കോടിവരെ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടിയാണ്. ഈ കാലയളവില്‍ ആകെ ചിത്രത്തിന്‍റെ നേട്ടം 313 കോടി ആയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം. അതേസമയം, ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് ഖാൻ മന്നത്തിന് മുന്നിൽ…
Read More » -
മലയാളികളുടെ മനം കവർന്ന ‘റാമിന്റെ സീത’ ‘നടിപ്പിൻ നായക’നൊപ്പം തമിഴിലേക്ക്; ‘സൂര്യ 42’ൽ താരമാകാൻ മൃണാൾ താക്കൂർ എത്തുന്നു
ദുൽഖർ നയകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായ താരമാണ് മൃണാൾ താക്കൂർ. പ്രിൻസസ് നൂർജഹാൻ എന്ന കഥാപാത്രമായി ബിഗ് സ്ക്രീനിൽ എത്തിയ മൃണാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവം ആയിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ കോളിവുഡ് അരങ്ങേറ്റത്തിന് മൃണാൾ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സൂര്യ 42വിലൂടെ ആണ് മൃണാൾ താക്കൂർ തമിഴിലേക്ക് എത്തുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത പ്രധാന ഷെഡ്യൂളിൽ മൃണാൾ താക്കൂർ പങ്കുചേരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ട സീതയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ചിത്രമാണ് സൂര്യ 42 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമ. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. ത്രീഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇത്. 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.…
Read More » -
അഭ്യൂഹങ്ങൾക്ക് വ്യക്തതവരുത്തി റിഷഭ് ഷെട്ടി; പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, പക്ഷേ…
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി. ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വിശദീകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു ചർച്ചകൾ. കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിംഗ്…
Read More » -
‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി;’ ആശംസകൾ നേർന്ന് മിത്ര കുര്യൻ; നിന്റെ ഭര്‍ത്താവ് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് വില്ല്യം
വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധ നേടി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം അമ്മ മകള്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് തിരിച്ചു വന്നത്. നിലവില്‍ ഇന്റസ്ട്രിയില്‍നിന്നും മാറി നില്‍ക്കുകയാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട പോസ്റ്റ് ആണ് മിത്ര ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. View this post on Instagram A post shared by Mithra William (@mithra_kurian) ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. ലവ് യു സോ മച്ച്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഹബ്ബി’ എന്ന് പറഞ്ഞുകൊണ്ടാണ് മിത്രയുടെ പോസ്റ്റ്. മിത്രയുടെ പോസ്റ്റിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അതിന് താഴെ വന്ന ഭർത്താവ് വില്ല്യമിന്റെ കമന്റാണ്. ‘ഓ ആയിക്കോട്ടെ ആയിക്കോട്ടെ’ എന്നായിരുന്നു വില്ല്യമിന്റെ പ്രതികരണം. വിവാഹ…
Read More » -
ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിൻ്റെ ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ വരുന്നു: ഒപ്പം ‘തഗ്സ്’, ‘ഇരട്ട’, ‘മഹേഷും മാരുതിയും’, ‘റാണി’, ‘പത്ത് തല’
എം.എസ് ധോണിയുടെ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് തമിഴിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, അലീന ഷാജി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. അതേസമയം ധോണി നായകനാകുന്ന ഗ്രാഫിക് നോവല്‍ ഒരുങ്ങുകയാണ്. ‘അഥര്‍വ’ എന്ന നോവലിന്റെ മോഷന്‍ പോസ്റ്റര്‍ ധോണി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗ്രാഫിക് നോവലില്‍ സൂപ്പര്‍ഹീറോയും പോരാളിയുമായാണ് ധോണി എത്തുന്നത്. രമേശ് തമിഴ് മണിയാണ് നോവലിന്റെ രചന. ശിവ ചന്ദ്രികയുടേതാണ് തിരക്കഥ. തമിഴിലും തെലുങ്കിലും ഹിറ്റുകൾ സൃഷ്ടിച്ച ഫഹദ് ഫാസില്‍ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്…
Read More » -
കഴിഞ്ഞ വർഷം ജനപ്രീതിയിൽ മുന്നിലെത്തിയ 10 മലയാള സിനിമകൾ; ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ്
കൊവിഡ് കാലത്തിനു ശേഷം സിനിമാ വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2022. ബോളിവുഡ് ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടാതിരുന്ന സമയത്ത് ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തിയത് തെന്നിന്ത്യന്‍ ചിത്രങ്ങളായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസുകളായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ തിയറ്ററുകളിലെത്തുന്ന ട്രെന്‍ഡിന് വലിയ തുടര്‍ച്ചയുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. മലയാള സിനിമകളെ സംബന്ധിച്ചും മികച്ച വര്‍ഷമായിരുന്നു 2022. മൊഴിമാറിയെത്തിയ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ 10 മലയാളം സിനിമകളുടെ ലിസ്റ്റ് ആണിത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണിത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ മലയാളം മൊഴിമാറ്റ പതിപ്പുകളും അവര്‍ പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ആദ്യ സ്ഥാനത്ത് അക്കൂട്ടത്തില്‍ പെട്ട ഒരു ചിത്രമാണ് എന്നതും കൌതുകം. ആറ് ഒറിജിനല്‍ മലയാളം ചിത്രങ്ങള്‍ക്കൊപ്പം നാല് ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പുകളും ലിസ്റ്റില്‍ ഉണ്ട്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ്…
Read More » -
ജഗദീഷ് തിരക്കഥ രചിച്ച് കെ.മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് 34 വർഷം
സിനിമ ഓർമ്മ നടൻ ജഗദീഷ് രചിച്ച തിരക്കഥയിൽ പിറന്ന മോഹൻലാൽ ചിത്രം ‘അധിപൻ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം. 1989 ജനുവരി 29നായിരുന്നു കെ.മധു സംവിധാനം ചെയ്‌ത ചിത്രം പ്രദർശനം ആരംഭിച്ചത്. ചുനക്കര രാമൻകുട്ടി രചിച്ച് ശ്യം സംഗീതം പകർന്ന് ചിത്ര പാടിയ ‘ശ്യാമമേഘമേ നീ’ എന്ന ഗാനം ഏറെ പ്രശസ്‌തം. എം.ജി ശ്രീകുമാർ പാടിയ മറ്റൊരു ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല. സഹോദരീതുല്യയായ യുവതിയെ (മോനിഷ) പീഡിപ്പിക്കുകയും പിന്നെ കൊല ചെയ്ത് കെട്ടിത്തൂക്കുകയും ചെയ്‌ത ഘാതകനോട് (ദേവൻ) പകരം ചോദിക്കുന്ന വക്കീൽ വേഷമായിരുന്നു മോഹൻലാലിന്. വാദിച്ച് ജയിക്കാൻ കഴിയാത്തവരോട് നിയമം കൈയിലെടുക്കുന്ന വക്കീൽ. തിരക്കഥാകൃത്ത് ജഗദീഷും ചിത്രത്തിൽ അഭിനയിച്ചു. ജഗദീഷ് കഥയെഴുതിയ ചിത്രങ്ങളിൽ ‘മുത്താരംകുന്നു് പി. ഒ.’, ‘അക്കരെ നിന്നൊരു മാരന്‍’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘നന്ദി വീണ്ടും വരിക’ എന്നിവയും ഉൾപ്പെടുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ’ എന്ന ഫാസിൽ ചിത്രത്തിന് സംഭാഷണവും എഴുതി. അമ്പിളിയുടെ ‘ഗാനമേള’യുടെയും, ആലപ്പി…
Read More » -
ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായിക ആറുമാസം മുമ്പ് പ്രസവം കഴിഞ്ഞ നടി; സിനിമയ്ക്ക് പിന്നാലെ പോയി കുട്ടിയെ മറക്കരുത് എന്ന് പ്രേക്ഷകര്‍
തെലുങ്ക് സിനിമാ ഇതിഹാസം എന്‍.ടി.ആറിന്‍െ്‌റ മകനും ടോളിവുഡിലെ മെഗാതാരവുമാണ് നന്ദമൂരി താരക ബാലകൃഷ്ണ എന്ന ബാലയ്യ. രാഷ്ട്രീയത്തിലും സനിമയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന ബാലകൃഷ്ണ മലയാളികള്‍ക്കും സുപരിചിതനാണ്. ട്രോളുകള്‍ വഴിയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കേരളത്തിലെ വലിയ ഒരു ട്രോള്‍ മെറ്റീരിയല്‍ ആണ് ബാലകൃഷ്ണ. എന്നാല്‍, സോഷ്യല്‍ മീഡിയ എന്തു പറഞ്ഞാലും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്‍െ്‌റ ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ബാലയ്യയുടെ കഴിഞ്ഞ രണ്ട് സിനിമകള്‍ വലിയ രീതിയില്‍ ഹിറ്റ് ആയിരുന്നു. ‘അഖണ്ഡ’ എന്ന സിനിമ ഗംഭീര വിജയമായിരുന്നു നേടിയത്. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു. കേരളത്തിലും ഈ സിനിമ വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ അടുത്ത സിനിമ കഴിഞ്ഞ പൊങ്കല്‍ സീസണില്‍ റിലീസ് ചെയ്തത്. ‘വീരസിംഹ റെഡി’ എന്നാണ് സിനിമയുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ് ആണ് സിനിമയിലെ ഒരു നായികയായി എത്തിയത് എന്നതാണ് മലയാളികളെ ഈ സിനിമയുമായി അടുപ്പിച്ചു നിര്‍ത്തുന്നത്.…
Read More » -
”സല്ലാപം സെറ്റില്‍ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത്; അതും പ്രൊഡക്ഷന്‍ മാനേജരോടൊപ്പം!”
മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു മുമ്പുള്ള താരത്തിന്റെ അവസാന ചിത്രം ‘കണ്ണെഴുതി പൊട്ടും തൊട്ട്’ ആയിരുന്നു. 2013 ജൂലൈയില്‍ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ‘സല്ലാപം’ എന്ന പേരില്‍ ഒരു പുസ്തകവും താരം പ്രസിദ്ധീകരിച്ചു. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂര്‍ണമായും മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്.…
Read More »