Movie
-
തിയറ്ററിൽ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ഒടിടിയിലേക്ക്; കാത്തിരുന്ന ആ പ്രഖ്യാപനമെത്തി, റിലീസ് ഹോട്ട്സ്റ്റാറിൽ
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. റിലീസ് ഏറെക്കാലം നീണ്ടുപോയ, എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 50-ാം ദിനം ആഘോഷിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള്‍ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്. രോമാഞ്ചം ഉടൻ വരുന്നു.…
Read More » -
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘കായ്‍പ്പോള’ ട്രെയിലര്‍ പുറത്ത്
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘കായ്‍പ്പോള’ റിലീസിന് തയ്യാറായിരിക്കുകയാണ്. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ…
Read More » -
‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗവും ‘ഗോകുല’ത്തിന്, ട്രെയിലർ മാർച്ച് 29 ന്
സി.കെ അജയ് കുമാർ, പി.ആർ.ഒ തമിഴ് സിനിമയിലെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു ‘പൊന്നിയിൻ സെൽവൻ’ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന മക്കൾ തിലകം എം.ജി.ആർ മുതൽ കമലഹാസൻ അടക്കമുള്ളവർ ഇത് സിനിമയാക്കാൻ തീവ്രമായി പരിശ്രമിച്ചിരുന്നു. ഇതിനിടെ ഒന്നര പതിറ്റാണ്ട് മുമ്പ് തമിഴിലെ എറ്റവും വലിയ ഒരു ടിവി ചാനൽ നടൻ റഹ്മാനെ വെച്ച് ‘പൊന്നിയിൻ സെൽവൻ’ ബ്രഹ്മാണ്ഡ മെഗാ പരമ്പര നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നൂ. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഇങ്ങനെ സിനിമയിലെ ജാംബവാൻമാർക്ക് കഴിയാതെ പോയത് വർഷങ്ങളുടെ അശ്രാന്ത പരിശ്രമത്തിലൂടെ പ്രാവർത്തികമാക്കി ചരിത്രം സൃ്ടിച്ചിരിക്കുകയാണ് സംവിധായകൻ മണിരത്നം. അതും വൻ താര നിരയെ അണനിരത്തി രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ചു കൊണ്ട്. ആദ്യ ഭാഗം നിരൂപക പ്രശംസ പിടിച്ചു പറ്റി ബോക്സ് ഓഫീസിൽ വിജയത്തിൻ്റെ ചരിത്രം സൃഷ്ട്ടിച്ചു. ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗം (പിഎസ് 2) ഏപ്രിൽ 28 – ന് ലോകമെമ്പാടും…
Read More » -
കാനം ഇ.ജെ തിരക്കഥ എഴുതി ജേസി സംവിധാനം ചെയ്ത ‘അവൾ വിശ്വസ്‌തയായിരുന്നു’ റിലീസ് ചെയ്തിട്ട് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കാനം ഇ.ജെ-ജേസി കൂട്ടുകെട്ടിലെ ‘അവൾ വിശ്വസ്‌തയായിരുന്നു’ പ്രദർശനശാലകളിലെത്തിയിട്ട് 45 വർഷം. ‘തിരയും തീരവും ചുംബിച്ചുറങ്ങി’ എന്ന പാട്ട് കൊണ്ട് ഇന്നും സ്മരണീയമായ ഈ ചിത്രം റിലീസ് ചെയ്‌തത് 1978 മാർച്ച് 25 ന്. ആകസ്മികമായി കണ്ടുമുട്ടുന്ന പഴയ സുഹൃത്ത് മുൻകാമുകിയുടെ ഭർത്താവാണെന്നറിയുന്ന ഒരാളുടെ പിരിമുറുക്കമാണ് കഥ. മനോരാജ്യം വാരികയുടെ എഡിറ്ററായിരുന്ന ഇലവുങ്കൽ ജോസഫ് ഫിലിപ്പ് എന്ന കാനം ഇ ജെ മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച നോവലാണ് സിനിമയായത്. കാനം തിരക്കഥയും ഗാനങ്ങളും എഴുതി. നിർമ്മാണം ജെ.ജെ കുറ്റിക്കാട്. സഹസംവിധായകർ പി ചന്ദ്രകുമാർ, സത്യൻ അന്തിക്കാട്. വീട്ടിൽ നിന്നും പിണങ്ങിപ്പോയ സോമൻ പഴയ സുഹൃത്ത് വിൻസെന്റിനെ അവിചാരിതമായി കണ്ടുമുട്ടി. വീട്ടിൽ താമസിക്കാമെന്നായി വിൻസെന്റ്. അവിടെ ചെന്നപ്പോൾ വീട്ടുകാരി സോമൻ പണ്ട് പ്രണയിച്ചിരുന്ന ജയഭാരതി. സുഹൃത്തിന്റെ കാമുകിയെ വേറെ ആരോ കല്യാണം കഴിച്ചു എന്ന് മാത്രമേ വിൻസെന്റിന് അറിയുമായിരുന്നുള്ളു. സോമനും ജയഭാരതിയും പണ്ട് തിരയും തീരവും (വാണിജയറാം…
Read More » -
തിയറ്ററുകളില്‍ 50-ാം ദിവസവും നിറഞ്ഞാടി രോമാഞ്ചം; ഇതുവരെ നേടിയത്…
മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ തിയറ്ററുകളിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏതാനും ചില സ്ക്രീനുകളിൽ മാത്രമല്ല ഈ ഘട്ടത്തിലും ചിത്രം പ്രദർശിപ്പിക്കുന്നത് എന്നതാണ് കൗതുകം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിൻറെ 50-ാം ദിവസം ആഘോഷിക്കുന്നത് ഇന്നാണ്. നിർമ്മാതാക്കൾ അറിയിക്കുന്നത് പ്രകാരം കേരളത്തിൽ മാത്രം 107 സ്ക്രീനുകളിൽ ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്. കളക്ഷൻ പരിശോധിച്ചാൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൻറെ ഇതുവരെയുള്ള ആഗോള…
Read More » -
‘ജയിലർ’ ചിത്രീകരണത്തിനായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കേരളത്തിലെത്തി, ആരാധകർ ആവേശത്തിൽ
കൊച്ചി: നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലര്‍’ ചിത്രീകരണത്തിനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് കേരളത്തിലെത്തി. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിമാനത്താവളത്തിലൂടെയുള്ള സ്‌റ്റൈല്‍ മന്നന്റെ മാസ് നടത്തവും ആരാധകരെ കൈവിശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. താമസസ്ഥലത്തെ ജീവനക്കാര്‍ താരത്തെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചാലക്കുടിയിലാകും ചിത്രീകരിക്കുക എന്നാണ് റിപോര്‍ട്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം മോഹന്‍ലാല്‍ വിനായകന്‍,…
Read More » -
ടി.എസ്.സുരേഷ് ബാബു- ഏ.കെ. സന്തോഷ് ടീമിന്റെ ‘ഡി.എൻ.എ’ ചിത്രീകരണം ആരംഭിച്ചു
വാഴൂർ ജോസ്. ‘കോട്ടയം കുഞ്ഞച്ചൻ’ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡി.എൻ.എ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമിക്കുന്നത്. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിംഗിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കെ.പി.സി.സി എക്സിക്കുട്ടീവ് മെംബർ അഡ്വ.കെ.പി ഹരിദാസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് അഷ്ക്കർ സൗദാൻ, പന്മരാജ് രതീഷ് ,സുധീർ, കോട്ടയം നസീർ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. സ്വാസ്വികയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണ്ണമായും ക്രൈം ഇൻവെസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നല്ലൊരു ഇടവേളയ്ക്കു ശേഷം ലഷ്മി റായ് സുപ്രധാനമായ വേഷത്തിൽ എത്തുന്നു. കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് അവതരിപ്പിക്കുന്നത്. അപ് കമിംഗ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ ബാബു ആന്റണി, അജു വർഗ്ഗീസ്, സൈജുക്കുറുപ്പ്, ഇർഷാദ്,…
Read More » -
പാപ്പനംകോട് ലക്ഷ്‌മണൻ-ശശികുമാർ കൂട്ടുകെട്ടിൽ പ്രേം നസീർ ജയഭാരതി ടീം അഭിനയിച്ച’മുദ്രമോതിരം’ എത്തിയിട്ട് 45 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പാപ്പനംകോട് ലക്ഷ്‌മണൻ- ശശികുമാർ കൂട്ടുകെട്ടിലെ ‘മുദ്രമോതിര’ത്തിന് 45 വർഷത്തെ പഴക്കം. 1978 മാർച്ച് 24 നാണ് ജൂലി എന്ന നായ്ക്കുട്ടിയും പ്രധാനറോളിലെത്തിയ ഈ ചിത്രം റിലീസ് ചെയ്‌തത്. നിർമ്മാണം ഇ.കെ ത്യാഗരാജൻ. ഡയറി ഫാമിലെ കാമ്പൗണ്ടിലേയ്ക്ക് കൊച്ചുമുതലാളിയെ (നസീർ) കയറ്റാതെ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് നേതൃത്വം കൊടുക്കുന്നത് ജയഭാരതിയാണ്. ‘കമ്പനിയുടെ വാതിൽ അടച്ചുപൂട്ടാനേ സാറിന് കഴിയൂ, തൊഴിലാളികളുടെ മനസിന്റെ വാതിൽ അടച്ചു പൂട്ടാനാവില്ല’ എന്ന അവളുടെ വാക്ക് കേട്ട് അയാൾ തരളിതനായി. മുതലാളിയായ അമ്മാവന്റെ മകളെ അവഗണിച്ച് നസീർ-ജയഭാരതിമാർ ‘മഴമുകിൽ ചിത്രവേല’ പാടി. അവൾ ഗർഭിണിയായി. മുതലാളിയമ്മാവൻ വെറുതെയിരിക്കുമോ…? ഫാമിലെ യന്ത്രത്തിന്റെ ഷാഫ്റ്റ് ഊരി പ്രവർത്തനരഹിതമാക്കി. നസീറിന് ഇനി സ്വിറ്റ്സർലണ്ടിൽ പോയി യന്ത്രസാമഗ്രി വാങ്ങുകയേ നിവൃത്തിയുള്ളൂ. പോകുന്നതിന് മുൻപ് ജയഭാരതിയെ മുദ്രമോതിരമണിയിച്ചു. ദുഷ്ടൻ അമ്മാവൻ അവളെ തല്ലിച്ചതച്ച് മരിച്ചെന്ന് വിചാരിച്ച് റെയിൽപ്പാളത്തിൽ കൊണ്ടിട്ടു. ജയഭാരതിയെ രക്ഷിച്ച സിഗ്നൽമാൻ ബീരാന്റെ വീട്ടിൽ അവൾ ഒരു…
Read More » -
ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു… സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞു… സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ചിമ്പു
ഇടക്കാലത്ത് സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു. തന്റെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും ചിമ്പു പറഞ്ഞു. താൻ അഭിനയിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാട്, വെന്ത് തനിന്തത് കാട് എന്നീ സിനിമകൾ ചെയ്തപ്പോൾ വേദികളിൽ സംസാരിക്കുമ്പോൾ വാക്കുകളിലുണ്ടായിരുന്ന ഊർജ്ജം എവിടെപോയെന്നും പലരും ചോദിച്ചിരുന്നുവെന്ന് ചിമ്പു പറഞ്ഞു. അതിന് കാരണമായി അദ്ദേഹം വ്യക്തമാക്കി. ‘മുമ്പെല്ലാം സംസാരിക്കുമ്പോൾ നല്ല ഊർജ്ജസ്വലനായാണ് സംസാരിച്ചിരുന്നത്. അതെല്ലാവരും കേട്ടിട്ടുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവർ കരുതും ഈ പയ്യന് എന്താണ് പറ്റിയതെന്നും എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നുമൊക്കെ. സത്യത്തിൽ വളരെ കഷ്ടത്തിലായിരുന്നു ആ സമയത്തെന്ന്’ ചിന്തു പറഞ്ഞു. ‘ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ…
Read More » -
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’, റിലീസ് പ്രഖ്യാപിച്ചു; സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്
സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. എന്തായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസാകുന്നുവെന്ന വാർത്ത പുറത്തുവന്ന സന്തോഷത്തിലാണ് ആരാധകർ. https://twitter.com/rameshlaus/status/1638839800429182976?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638839800429182976%7Ctwgr%5Ecd8e9ebe784423288f4563f9ee9c8316d95aeaa9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1638839800429182976%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി…
Read More »