Movie

  • മറ്റേ പെര്‍ഫോമന്‍സിന് ഞാനത്ര പോര, ചേട്ടന്റെ അമ്മേനേയോ പെങ്ങളെയോ വിളിക്ക്: നടി രശ്മി

    കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് നടി രശ്മി അനില്‍. കോമഡി പരിപാടികളിലൂടെയും ഹാസ്യ പരമ്ബരകരളിലൂടെയുമൊക്കെയാണ് രശ്മി താരമായി മാറുന്നത്.ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിട്ടൊരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് രശ്മി അനില്‍. ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. സിനിമയിലെത്തിയപ്പോള്‍ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രശ്മി അനില്‍. തുടക്ക സമയത്ത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ എന്നോട് പറഞ്ഞിരുന്നു. ഒരു വലിയ ആര്‍ട്ടിസ്റ്റിന് പറഞ്ഞ് വച്ചിരുന്ന റോളാണ്, രശ്മിയ്ക്ക് വന്ന് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. പക്ഷെ പ്രൊഡ്യൂസറുമായി ചെറിയ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം. എനിക്ക് കാര്യം മനസിലായി. ഞാന്‍ പറഞ്ഞു. ചേട്ടാ ഞാന്‍ നന്നായി അഭിനയിക്കുമെന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ഓക്കെ. പക്ഷെ മറ്റേ പെര്‍ഫോമന്‍സിന് ഞാന്‍ അത്ര പോരാ. അതിന് ചേട്ടന്റെ അമ്മയെയോ പെങ്ങളേയോ  കൊണ്ടു പോയിക്കോളൂ. പുള്ളി ഫോണ്‍ വെച്ച്‌…

    Read More »
  • കേരളത്തില്‍ മാത്രമല്ല, മോഹൻലാല്‍ നായകനായ നേരിന് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യത; ചെന്നൈയിൽ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡിനെയും മറകടന്നു, നേരിന് മുന്നില്‍ ഇനി ഒരു ചിത്രം

    കേരളത്തിൽ മാത്രമല്ല മോഹൻലാൽ നായകനായ ചിത്രം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ ആഗോളതലത്തിൽ ആകെ 50 കോടിയിൽ അധികം നേടിയ നേരിന് തമിഴ്‍നാട്ടിൽ നിന്നാണ് കേരളത്തിനു പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ചെന്നൈയിലെ മായാജാൽ മൾട്ടിപ്ലക്സിൽ മലയാള ചിത്രങ്ങളിൽ മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസം കൊണ്ട് 2023ലെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിൽ നന്ന് മായാജാൽ മൾട്ടിപ്ലക്സിലെ കളക്ഷനിൽ 2023ൽ ഒന്നാമത് എത്തിയത് മെയിൽ റിലീസായ 2018 ആണ്. അപ്പോഴാണ് ഡിസംബറിൽ റിലീസായ മോഹൻലാൽ ചിത്രം നേര് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നത് തമിഴ്‍നാട്ടിലെ വമ്പൻ സ്വീകാര്യത തെളിയിക്കുന്നു. എന്തായാലും തമിഴ്‍നാട്ടിൽ നേര് റെക്കോർഡ് കളക്ഷൻ നേടുമെന്നും വ്യക്തമാണ്. മൂന്നാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ചിത്രം കണ്ണൂർ സ്ക്വാഡാണ് ഇടംനേടിയിരിക്കുന്നത് എന്ന് ചെന്നൈ മായാജാൽ മൾട്ടിപ്ലക്സ് അധികൃതർ അറിയിക്കുന്നത്. ദുൽഖർ നായകനായി എത്തിയ അവസാന ചിത്രം കിംഗ് ഓഫ് കൊത്തയാണ് നാലാമത് എത്തിയിരിക്കുന്നത്.…

    Read More »
  • ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്: താര കല്യാൺ

    സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരമായ താര കല്യാൺ സോഷ്യല്‍ മീഡിയയിലും സജീവമാണ്.എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്ന താരയുടെ  വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.   വീഡിയോ വൈറലായതോടെ താരയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്.   ‘ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്.സത്യത്തിൽ ഞാൻ ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്. ഇങ്ങനെ പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്.ഇപ്പോൾ എനിക്കത് ലഭിക്കുന്നു.”താരം പറഞ്ഞു. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്‌, ‍‍ജീവിതം ഓടി തീര്‍ത്തു. ഇപ്പോള്‍ ഒരു ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ്…

    Read More »
  • പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ? തഗ്ഗ് മറുപടിയുമായി മീര ജാസ്മിന്‍

    ദിലീപിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മീര ജാസ്മിന്‍. തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം ആരാധകരെ നേടിയെടുത്ത മീര അഭിയിച്ച സിനിമകള്‍ എല്ലാം ശ്രദ്ധ നേടി. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു മീരയുടെ പ്രകടനങ്ങള്‍. അതിന്റെ തെളിവാണ് നടിയ്ക്ക് കിട്ടിയ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍. നീണ്ട ഇടവേള അവസാനിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. നരേന്‍ നായകനായി എത്തുന്ന ക്വീന്‍ എലിസബത്താണ് മീരയുടേതായി ഏറ്റവും പുതുതായി ഇറങ്ങാന്‍ പോകുന്ന മലയാളചിത്രം. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കോംബോ ആയി നരേനും മീരയും എത്തുന്നു, പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ മീര. ”നല്ലതായിരിക്കും വന്നാല്‍. ഇതേ ചോദ്യം പൃഥ്വിയോട് നിങ്ങള്‍ ചോദിക്കൂ” -എന്നായിരുന്നു മീരയുടെ മറുപടി. 2022 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന…

    Read More »
  • ബോക്സ് ഓഫീസില്‍ നേരി​ന്റെ തേരോട്ടം തുടരുന്നു; മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍നിന്ന് ഒരാഴ്ച കൊണ്ട് നേടിയത്

    ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ഭാഷാതീതമായി സ്വീകാര്യത നേടിയ കോമ്പിനേഷൻ ആണ് ജീത്തു ജോസഫ്- മോഹൻലാൽ. ആ വലിയ വിജയം പുതിയ ചിത്രങ്ങളുമായി എത്തുമ്പോൾ‌ അവരെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമാണ്. പ്രേക്ഷകർ ദൃശ്യവുമായി നടത്താനിടയുള്ള താരതമ്യമാണ് അത്. അതേതായാലും അവരുടെ പുതിയ ചിത്രം നേര് തിയറ്ററുകളിൽ ആളെ കൂട്ടുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രവർത്തിദിനങ്ങളിലും മികച്ച കളക്ഷനാണ് നേടുന്നത്. റിലീസ് ദിനമായ വ്യാഴാഴ്ച കേരളത്തിൽ നിന്ന് 3.04 കോടി നേടിയിരുന്ന ചിത്രത്തിൻറെ ഏറ്റവും മികച്ച കളക്ഷൻ ക്രിസ്മസ്‍ ദിനത്തിൽ ആയിരുന്നു. 4.05 കോടിയാണ് ചിത്രം അന്ന് കേരളത്തിൽ നിന്ന് നേടിയത്. ഇപ്പോഴിതാ ഏഴാം ദിനമായ ബുധനാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരുടെ കണക്കനുസരിച്ച് ചിത്രം ഇന്നലെ ഇവിടെനിന്ന് നേടിയിരിക്കുന്നത് 2.90 കോടിയാണ്. ഇതോടെ ചിത്രത്തിൻറെ ഒരാഴ്ചത്തെ കേരള ഗ്രോസും കണക്കാക്കാനാവും. 22.37 കോടിയാണ് കേരളത്തിൽ നിന്ന് ഏഴ് ദിവസം കൊണ്ട് നേര് സ്വന്തമാക്കിയിരിക്കുന്നത്.…

    Read More »
  • നടൻ ബാല കുമ്പസാരിക്കുന്നു: ‘അവൾ തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. പക്ഷേ ഇപ്പോള്‍ കൂടെയില്ല, എല്ലാം എന്റെ വിധി:’ അമൃത സുരേഷിനു പിന്നാലെ എലിസബത്തും ബാലയെ ഉപേക്ഷിച്ചോ …?

         ‘കളഭം‘ എന്ന ചിത്രത്തിലൂടെ 2006ലാണ് നടന്‍ ബാല മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ താരം വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം ‘ഷെഫീഖിന്റ സന്തോഷ’മാണ് ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. ‘ഷെഫീഖിന്റെ സന്തോഷം’ ഹിറ്റാകുകയും ചിത്രത്തിലെ  ബാലയുടെ കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ഗായിക അമൃത സുരേഷുമായുള്ള വിവാഹം ബന്ധം പിരിഞ്ഞതിന് ശേഷം  നടന്‍ ബാല വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്.  നടന്‍ ബാല അമൃത സുരേഷുമായുള്ള തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവങ്ങൾ ഈയിടെ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ബാല സിംഗിള്‍ ലൈഫ് നയിക്കുകയായിരുന്നു. അതിനുശേഷം രണ്ട് വര്‍ഷം മുന്‍പാണ് ഡോക്ടര്‍ എലിസബത്തിനെ ബാല ജീവിത പങ്കാളിയായി സ്വീകരിച്ചത്. ഇപ്പോഴിതാ, ഭാര്യ എലിസബത്തിനെ ബാലയ്‌ക്കൊപ്പം ഒരു വീഡിയോയിലും അടുത്തിടെ കാണാത്തതില്‍ ആരാധകര്‍ സംശയങ്ങൾ ഉന്നയിച്ചിരുന്നു. അതില്‍ മൗനം വെടിഞ്ഞ്, മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഗായിക അമൃതാ…

    Read More »
  • ‘കിംഗ് ഓഫ് കൊത്ത’യെ മലര്‍ത്തിയടിച്ച് മോഹന്‍ലാലി​ന്റെ നേര്, അതും വെറും ആറ് ദിവസംകൊണ്ട്! നേരിന് ഇനി മറികടക്കാനുള്ളത് 4 സിനിമകളെ

      ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാൽ ബോക്സ് ഓഫീസിൽ അതുണ്ടാക്കാറുള്ള കളക്ഷനെക്കുറിച്ച് തിയറ്റർ വ്യവസായത്തിന് ബോധ്യമുള്ളതാണ്. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ ഒരു മോഹൻലാൽ ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയത് ജീത്തു ജോസഫ് ചിത്രം നേരിലൂടെയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചതുപോലെ കളക്ഷനിൽ അത്ഭുതം കാട്ടുകയാണ്. വെറും 6 ദിനങ്ങൾ കൊണ്ടുതന്നെ മലയാളത്തിൽ ഈ വർഷത്തെ റിലീസുകളിൽ ഏറ്റവും മികച്ച അഞ്ച് വിജയങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ചുകഴിഞ്ഞു ഈ സിനിമ. 2023 ലെ മലയാളം സിനിമകളുടെ കേരളത്തിലെ കളക്ഷനിലാണ് നേര് നിലവിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ അഭിലാഷ് ജോഷി ചിത്രം കിം​ഗ് ഓഫ് കൊത്തയെ മറികടന്നാണ് ഈ നേട്ടം. ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 18.85 കോടിയാണെന്നാണ് പ്രമുഖ ട്രാക്കർമാർ അറിയിക്കുന്നത്. റിലീസ് ദിനമായിരുന്ന വ്യാഴാഴ്ച കേരളത്തിൽ നിന്ന് 2.75 കോടി നേടിയ ചിത്രത്തിൻറെ ഏറ്റവും…

    Read More »
  • ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ കങ്കണ റണൗട് നായികയായെത്തിയ ചിത്രം തേജസ് ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

    കങ്കണ റണൗട് നായികയായി ഒടുവിലെത്തിയ ചിത്രമാണ് തേജസ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ വിധിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കങ്കണ റണൗട്ടിന്റെ തേജസ് ഇനി ഒടിടിയില്‍ കാണാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കങ്കണയുടെ തേജസ് എത്തുക സി5ലായിരിക്കും. തേജസിന്റെ പ്രദര്‍ശനം ജനുവരിന് അഞ്ചിനാണ് തുടങ്ങുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന ‘എമര്‍ജൻസി’ എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്സുവോ ന​ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള ‘എമര്‍ജൻസി’ മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്’. നായികായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്…

    Read More »
  • ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന കുടുംബ ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

    കൊച്ചി: 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളർഫുൾ പോസ്റ്റർ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകൻ. വിന്റേഷും പ്രജിത്ത് രാജ് ഈകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങൾ ഒരുക്കിയത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. എൽദൊ ഐസകാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ലിജോ പോൾ നിർവ്വഹിക്കും. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. ‘ലാൽ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ:…

    Read More »
  • പൃഥ്വിരാജിന് 4 കോടി, നായിക ശ്രുതി ഹാസന്  8 കോടി: പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്;  അമ്പരന്ന് ആരാധകർ

        പൃഥ്വിരാജ്- പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷനിലും ഇപ്പോൾ മുൻപന്തിയിൽ എത്തിയിരിക്കുന്നു. 400 കോടിയിൽ അധികം രൂപയാണ് വേൾഡ് വൈഡായി സലാർ നേടിയത്. ഇപ്പോഴിതാ സലാറിലെ പൃഥ്വിരാജിന്റെയും മറ്റ്‌ താരങ്ങളുടെയും പ്രതിഫലം പുറത്തുവിട്ടിരിക്കുകയാണ് ചില മാധ്യമങ്ങൾ. സലാറിന് വേണ്ടി സംവിധായകൻ പ്രശാന്ത് നീൽ വാങ്ങിയത് 100 കോടി രൂപയാണ്. പൃഥ്വിരാജ്-ജഗപതി ബാബു എന്നിവർ 4 കോടി രൂപയും നായികയായ ശ്രുതി ഹാസൻ 8 കോടി രൂപയുമാണ് ചിത്രത്തിന് വേണ്ടി വാങ്ങിയിരിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പ്രശാന്ത് നീലിനോടൊപ്പം തന്നെ 100 കോടി രൂപയാണ് നടൻ പ്രഭാസിന്റെ ചിത്രത്തിലെ പ്രതിഫലം എന്നും ഈ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം, ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന് 4 കോടി മൂല്യം മാത്രമേ ഉള്ളോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ പൃഥ്വിയ്ക്ക് ഇത്ര കുറവ്…

    Read More »
Back to top button
error: