Movie
-
കുഞ്ചാക്കോ ബോബന്റെ ‘ഗർർർ…’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രഥ്വിരാജ് നായകനായി അഭിനയിച്ച ‘എസ്ര’ എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ‘ഗർർർ….All RiseThe king is here’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ്മ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്. ഷാജി നടേശനും ആര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും. കോ- പ്രൊഡക്ഷൻ: സിനിഹോളിക്സ്. കോ-റൈറ്റർ: പ്രവീൺ എസ്. ഛായാഗ്രഹണം: ജയേഷ് നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ.…
Read More » -
മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ്; ആദ്യ ഞായറാഴ്‍ച നേര് നേടിയത്…
അടുത്ത കാലത്ത് മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ പരാജയങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ മോഹൻലാല്‍ ഒരു വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്‍ച നേടിയതിന്റെ കണക്കുകള്‍ ലഭ്യായിരിക്കുകയാണ്. ഞായറാഴ്‍ച നേര് ആകെ 3.62 കോടി രൂപ കേരളത്തില്‍ നിന്ന് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതുവരെ നേര് ആകെ 11.91 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട്. തികച്ചും റിയലിസ്റ്റിക്കായിട്ടാണ് നേരിന്റെ കഥ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം വലിയ ഒരു അവസരം ആയിരിക്കുകയാണ് എന്ന് നേര് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. അധികം ഹൈപ്പില്ലാതെ എത്ത വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്‍പെൻസ് പ്രതീക്ഷിച്ച് നേര് കാണാൻ വരണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ജീത്തു…
Read More » -
കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
മലയാളി പ്രേക്ഷകർക്ക് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന പുതിയ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രേസ് ആന്റെണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിലെ നടിമാർ. ഒരു യുവാവിനൊപ്പം അഞ്ചു സുന്ദരിമാർ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുന്നു. പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ് ഈ പോസ്റ്റർ. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്? സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതുമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിലൂടെ…
Read More » -
എന്താണ് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട്?
ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രം ‘ഡങ്കി’ ഡിസംബര്‍ 21ന് ആണ് തീയേറ്ററില്‍ എത്തിയത്.നിയമവിരുദ്ധമായി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഡോങ്കി റൂട്ടിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കടക്കാൻ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഈ ഡോങ്കി റൂട്ട് ഏറെ സാഹസം നിറഞ്ഞതാണ്. സിനിമയില്‍ പറയുന്ന ഡോങ്കി റൂട്ടിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളാണ് വിദേശത്തേക്ക് കടക്കാൻ ഡങ്കി റൂട്ട് കൂടുതലായും തിരഞ്ഞെടുക്കുന്നത്. പുഴകള്‍ നീന്തിക്കടന്നും കാടുകള്‍ താണ്ടിയും ജീവൻ പണയം വച്ച് വേണം ഡങ്കി റൂട്ടിലൂടെ യാത്ര ചെയ്യാൻ. ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ചിലപ്പോള്‍ വഴിയില്‍ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കഴിയാതെ വീണുപോകുന്നവരും കൂടുതലാണ്. കഴുതയുടെ പ്രാദേശിക ഉച്ചാരണമായ ‘ഡങ്കി’ ഒരു പഞ്ചാബി ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, അതിനര്‍ത്ഥം ‘ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര’ എന്നാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും സാഹസികമായ ഇമിഗ്രേഷൻ റൂട്ട് എന്ന്…
Read More » -
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് ആര് ?
നേരിലൂടെ മലയാളത്തിന്റെ മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനി മലൈക്കോട്ടൈ വാലിബനിലാണ് പ്രതീക്ഷ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നതിനാൽ വൻ ഹൈപ്പാണ് ലഭിക്കുന്നതും. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് സംബന്ധിച്ചാണ് പുതിയ അപ്‍ഡേറ്റ്. മലൈക്കോട്ടൈ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യാനെറ്റാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ ആണെന്നുമാണ് ശ്രീധർ പിള്ളയുടെ റിപ്പോർട്ട്. ഒടിടി റിലീസ് എപ്പോഴായിരിക്കും എന്നതിൽ വ്യക്തതയില്ല. മലൈക്കോട്ടെ വാലിബൻ ജനുവരി 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നായകൻ മോഹൻലാലിന് മലൈക്കോട്ടൈ വാലിബൻ സിനിമയിൽ വലിയ പ്രതീക്ഷകളാണ്. മലൈക്കോട്ടൈ വാലിബൻ എന്ന തന്റെ സിനിമയുടെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്‍ചയാണ് സൃഷ്‍ടിച്ചിരിക്കുന്നത് എന്നായിരുന്നു ടീസർ റിലീസ് ചെയ്‍തപ്പോൾ മോഹൻലാൽ അഭിപ്രായപ്പെട്ടത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ…
Read More » -
സിനിമാ പ്രമോഷനിടെ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍
സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാറി നില്‍ക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലും കാണുന്നത്. എന്നാല്‍ നയന്‍താര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനില്‍ നിന്നും മാറി നില്‍ക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്നമാണ് ഇപ്പോള്‍ മലയാളത്തില്‍ ചര്‍ച്ചാവിഷയം. രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു. പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോല്‍, ‘മെയിന്‍ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് പറഞ്ഞു. അത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം…
Read More » -
‘ഒരു കട്ടിൽ ഒരു മുറി:’ രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നലെ വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തത്. ‘റോമാൻ്റിക് കോമഡി ത്രില്ലർ’ (റോം കോം) ജോണറിലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പൂർണ്ണിമാ ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സംഗീതം- ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം- എൽദോസ് നിരപ്പിൽ. എഡിറ്റിംഗ്- മനോജ് സി.എസ്. കലാ സംവിധാനം- അരുൺകട്ടപ്പന. സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന…
Read More » -
‘ആത്മ നാഥാ കരുണാമായാ …’ വർഷങ്ങൾക്കു ശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി ഗാനം തരംഗമായി
നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘ആത്മ നാഥാ കരുണാമായാ …’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശു ദാസ് ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ വൈറലായി മാറി, മുമ്പ് യേശുദാസ് പാടിയ നിരവധി ഭക്തിഗാനങ്ങൾ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. നദി എന്ന ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീമിൻ്റെ ‘നിത്യ വിശുദ്ധമാം കന്യാമറിയമേ… എന്ന ഗാനം ക്രൈസ്തവ ഭവനങ്ങളിലും, ആരാധനാലയങ്ങളിലും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒട്ടനവധി സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങളാണ് യേശുദാസിൻ്റെ അക്കൗണ്ടിലുള്ളത്. സിനിമയിൽ പാട്ടു തന്നെ പല രൂപത്തിലും ന്യൂജൻ അവതരണത്തിലും എത്തി നിൽക്കുമ്പോഴാണ് ഈ ഗാനത്തിന്റെ വരവ്- ഇതിൻ്റെ വിഷ്വലും ഈ ഗാനത്തിന് ഏറെ അനുയോജ്യമാകുന്ന തരത്തിലാണന്ന് വീഡിയോ കാണുമ്പോൾ പ്രേക്ഷകനു മനസ്സിലാക്കാനാവും. ശ്രയാ മോഷാൽ ആദ്യമായി…
Read More » -
ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം! നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി
നാളെ തിയറ്ററിൽ എത്താനിരിക്കുന്ന മോഹൻലാൽ ചിത്രം നേരിന് ആശംസയുമായി നടൻ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രിയപ്പെട്ട ലാലിന് മമ്മൂട്ടി ആശംസ അറിയിച്ചത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം മോഹൻലാലിന്റെ നേര് ലുക്കും അദ്ദേഹം പങ്കുവച്ചു. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കന്റെ ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിൻ്റെ ആഴം, ഇവരുടെ പേരിൽ തല്ലു പിടിക്കുന്ന ഫാൻസുകാർ എന്തുകൊണ്ട് ഇവരുടെ സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നില്ല, അവസാനം സിനിമയിൽ മോഹൻലാലിന് രക്ഷകനായി വരുന്നത് പോലെ റിയൽ ലൈഫിൽ വരെ ഇക്കയുടെ കരുതൽ പ്രമോഷനിലൂടെ, ലാലേട്ടന്റെ ഒരു ഒന്നൊന്നര വരവായിരിക്കും ഇത് ,ലാലേട്ടന്റെ ഇച്ചാക്ക തമ്മിൽ തല്ലുന്ന ഫാൻസ്‌കാർ കാണുന്നില്ലേ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡിസംബർ…
Read More » -
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം നെറ്റ്ഫ്ലിക്സിലും ആവേശമായി; ശേഷം മൈക്കില്‍ ഫാത്തിമ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍
ഒടിടിയുടെ വരവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്ന് മോളിവുഡ് ആണ്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് സ്വന്തം സംസ്ഥാനത്തിന് പുറത്ത് റിലീസ് സെന്‍ററുകള്‍ കുറവായ മലയാള ചിത്രങ്ങളെ സംബന്ധിച്ച് വലിയ റീച്ച് ആണ് ഒടിടി സമ്മാനിച്ചത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമ നേടിയത്. ഇപ്പോഴിതാ ആ നിരയില്‍ ഏറ്റവും ഒടുവിലത്തെ ചിത്രമായിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. നവംബര്‍ 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയാണ് നെറ്റ്ഫ്ലിക്സില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം ഒടിടിയില്‍ നേടിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ഇന്‍ ഇന്ത്യ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചിത്രം. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം കടന്നുവരുന്ന ചിത്രത്തില്‍ ഫാത്തിമയെന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന്…
Read More »