LIFE
-
ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു; ലോകകപ്പ് ഇന്ത്യന്‍ കൗമാരപ്പടയുടെ കൈയില്‍; അഭിനന്ദന പ്രവാഹവുമായി രാജ്യം; സ്ഥിരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളമെന്ന് ബിസിസിഐ
ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തി. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം. Team India be like: Top karne ki aadat ho gayeli hai apun ko The 6th trophy for Team India in the ICC Men’s #U19WorldCup Watch the highlights https://t.co/nXMmxDoivS pic.twitter.com/VDeA2PH3Gh — Star Sports (@StarSportsIndia) February 6, 2026 പതിനാലുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്‌സിന്റെ…
Read More » -
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. 2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്‍കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി…
Read More » -
സമ്മര്‍ദമോ? പോയി പണി നോക്ക്; ഫൈനലില്‍ വൈഭവ് ഇറങ്ങിയത് കരുതിക്കൂട്ടി തന്നെ; റെക്കോഡുകള്‍ വരിവരിയായി പോക്കറ്റില്‍; ഫൈനലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍
ന്യൂഡല്‍ഹി: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലായി. ഓസ്‌ട്രേലിയയുടെ വില്‍ മലജ്‌സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്റെ കൂട്ട്‌കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ. ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും നൂറിലെത്തിക്കാന്‍ വൈഭവിനു കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം ഫൈനലില്‍ തീര്‍ത്തു. ഫൈനലില്‍ 80…
Read More » -
കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ
ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ…
Read More » -
ഷുക്കൂര്‍ വക്കീലിന് സ്‌ട്രോക്ക്; ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍; പൊറുത്തു കൊടുത്തു പ്രാര്‍ഥിക്കണമെന്ന് സഹോദരന്‍
നടനും അഭിഭാഷകനുമായ സി. ഷുക്കൂർ സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഷുക്കൂറിന്‍റെ സഹോദരൻ മുനീർ അൽവഫയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്‍റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുനീർ വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ. സഹോദരന്‍റെ കുറിപ്പ് ‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്‍റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്, സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്‍റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഒരുപക്ഷേ അദ്ദേഹത്തിന്‍റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ…
Read More » -
‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്‍; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍
ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്‌കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന്‍ തരൂര്‍. ‘ന്യൂസ്‌റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന്‍ കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്‌സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന്‍ ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…
Read More » -
മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ ചൈനീസ് രഹസ്യ നിക്ഷേപം? ഗുരുതര ആരോപണവുമായി സെനറ്റര്‍മാര്‍; അന്വേഷിക്കാന്‍ പെന്റഗണിനു നിര്‍ദേശം; അമേരിക്കയുടെ സൈനിക- രഹസ്യ അന്വേഷണ രംഗത്തും ആശങ്ക; നിക്ഷേപം എത്തിയത് വളഞ്ഞ വഴിയിലൂടെ
ന്യൂയോര്‍ക്ക്: ചൈനീസ് നിക്ഷേപകര്‍ രഹസ്യമായി ഓഹരികള്‍ കൈക്കലാക്കിയെന്ന ആരോപണങ്ങള്‍ക്കിടയില്‍, സ്പേസ് എക്സിനെക്കുറിച്ച് (space x) അടിയന്തര അന്വേഷണം നടത്താന്‍ രണ്ട് ഡെമോക്രാറ്റിക് യുഎസ് സെനറ്റര്‍മാര്‍ വ്യാഴാഴ്ച പെന്റഗണിനോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണു കത്തുനല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്പേസ് എക്സിലെ ചൈനീസ് നിക്ഷേപം ‘ദേശീയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പ്രധാനപ്പെട്ട സൈനിക, രഹസ്യാന്വേഷണ, സിവിലിയന്‍ നിര്‍മിതികളെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെനറ്റര്‍മാരായ എലിസബത്ത് വാറനും ആന്‍ഡി കിമ്മുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തെഴുതിയത്. ചൈനയുമായി ബന്ധമുള്ള നിക്ഷേപകര്‍ സ്പേസ് എക്സ് ഓഹരികള്‍ വാങ്ങുന്നത് മറച്ചുവയ്ക്കാന്‍ കേമാന്‍ ഐലന്‍ഡ്സ് (Cayman Islands), ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍വഴി പണം എത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും കോടതി മൊഴികളും ഉദ്ധരിച്ച് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് എക്‌സ്, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. യുക്രൈന്‍ പ്രതിരോധത്തെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ലിങ്ക് എന്ന…
Read More » -
ചരിത്ര നേട്ടവുമായി ആര്‍സിബി; ഡല്‍ഹിയെ വീഴ്ത്തി രണ്ടാമതും കിരീടം; ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വിടാതെ വെടിക്കെട്ട്
വനിതാ പ്രീമിയർ ലീഗ് 2026 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വീണ്ടും ചാംപ്യന്മാരായി. ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറായ 203 റൺസ് അടിച്ചുകൂട്ടിയിട്ടും ഡൽഹിക്ക് വിജയിക്കാനായില്ല. സ്മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ ബാറ്റിംഗാണ് ബെംഗളൂരുവിന് ഐതിഹാസിക ജയം സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് വേണ്ടി ഓപ്പണർമാർ വിസ്മയകരമായ തുടക്കമാണ് നൽകിയത്. വെറും 41 പന്തിൽ നിന്ന് 87 റൺസ് അടിച്ചുകൂട്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന മുന്നിൽ നിന്ന് നയിച്ചു. 79 റൺസുമായി ജോർജിയ വോൾ ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 165 റൺസ് കിരീടത്തിലേക്കുള്ള പാത സുഗമമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പരാജയപ്പെടുന്നത്. 2023, 2024, 2025 വർഷങ്ങളിലെ തോൽവിക്ക് പിന്നാലെ 2026-ലും റണ്ണേഴ്സ് അപ്പായി ഒതുങ്ങാനായിരുന്നു ഡൽഹിയുടെ വിധി. നേരത്തെ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ജെമീമ…
Read More »

