LIFE

  • സബ്സ്‌ക്രിപ്ഷന്‍ നേട്ടവുമായി ഇമുദ്ര ലിമിറ്റഡ് ഐപിഒ

    രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സബ്സ്‌ക്രൈബ് ചെയ്തത് 2.72 തവണ. 412.79 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1,13,64,784 ഓഹരികള്‍ക്കെതിരേ 3,09,02,516 അപേക്ഷകളാണ് നേടിയത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 2.61 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടിയപ്പോള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 1.28 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 4.05 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. മെയ് 20 മുതല്‍ 24 വരെയാണ് ഇമുദ്രയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. 243-256 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒയില്‍ (ശുീ) 58 ഓഹരികളുടെ ഒരു ലോട്ടായും അതിന്റെ ഗുണിതങ്ങളുമായാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അതേസമയം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനവും ബാക്കി 35 ശതമാനം ഓഹരികള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് അനുവദിച്ചിട്ടുള്ളത്. ഓഹരികളുടെ അലോട്ട്‌മെന്റ് മെയ് 30നും ലിസ്റ്റിംഗ് ജൂണ്‍ ഒന്നിനും നടത്താനാണ്…

    Read More »
  • കാച്ചിൽ ഔഷധഗുണങ്ങളാൽ സമ്പുഷ്ടം, പ്രമേഹം മുതൽ കാൻസർ വരെ പ്രതിരോധിക്കുന്നു; സ്വാദിഷ്ടമായ ഒരു കാച്ചിൽ തോരൻ്റെ റസിപ്പിയും കൂടെ

       പഴമക്കാരുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങൾ കുറവായിരുന്നു. ആരോഗ്യദായകവും ഔഷധസമ്പുഷ്ടവുമായ ഒരു കിഴങ്ങാണ് കാച്ചിൽ. ഏറെ പോഷക ഗുണമുള്ള കാച്ചിൽ ചേമ്പിനെപ്പോലെ അരിസസ്സ് , ഗ്യാസ് എന്നിവ ഉണ്ടാക്കാറില്ല. രക്തസമ്മർദ്ദം കുറയ്ക്കുന്നു ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ബി.പി കുറയ്ക്കാൻ മരുന്നു പോലെ തന്നെ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ പൊട്ടാസ്യം ധാരാളമടങ്ങിയതിനാൽ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. പോഷക സമൃദ്ധം ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പ്രമേഹ നിയന്ത്രണത്തിന് കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ്…

    Read More »
  • വിക്രം ആഘോഷങ്ങൾക്ക് കേരളത്തിൽ തുടക്കമിടാൻ കമൽഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

      തെന്നിത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളിൽ ആണ് പരിപാടി നടക്കുന്നത്. ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങൾ പങ്കുവയ്ക്കാനും കമൽഹാസൻ എത്തുമ്പോൾ, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്, മറ്റു താരങ്ങൾ, അണിയറപ്രവർത്തകർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയിൽ സൂര്യയുടെ സാന്നിദ്ധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങൾ ഉള്ള ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ തന്നെ മാസ്സ് എന്റെർറ്റൈനെർ എന്നുള്ള വിലയിരുത്തൽ പ്രേക്ഷകരുടെ…

    Read More »
  • സ്പേസ് ക്യാമ്പിന്റെ മനം കവർന്ന് ‍സെറിബ്രൽ പാൾസിയെ തോല്പിച്ച ആര്യ രാജ്

    തിരുവനന്തപുരം: അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്റ്റ്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ‍ പാൾ‍സി എന്ന ഗുരുതരശാരീരികാലാവസ്ഥ യെ വെല്ലുവിളിച്ചു മുന്നേറുന്ന ആര്യ രാജ് ആവേശവും പ്രചോദനവുമായി യുഎൽ‍ സ്‌പേസ് ക്യാമ്പിൽ. ആദ്യമായി ഐസർ‍ (ഇൻ‍ഡ്യൻ‍ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻ‍സ് എജ്യൂക്കേഷൻ‍ ആൻ‍ഡ് റിസർ‍ച്ച്) പ്രവേശനം നേടിയ സെറിബ്രൽ‍ പാൾ‍സി ബാധിച്ച വിദ്യാർ‍ത്ഥിനിയാണ് ആര്യ. കോവളത്തെ കേരള ആർ‍ട്‌സ് ആൻ‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ യുഎൽ സ്പേസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ത്രിദിനക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിത്ഥിയായി പങ്കെടുത്ത ഐ.ഐ.എസ്.റ്റി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ‍. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസിനെ സന്തോഷക്കണ്ണീർ അണിയിച്ചു. ആര്യയെ നേരിട്ടു കാണാനാണു താൻ മുഖ്യമായും എത്തിയതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. “അന്യഗ്രഹജീവന്റെ സാദ്ധ്യതകളെ പറ്റി യുഎൽ സ്പേസ് ക്ലബ്ബ് നടത്തിയ വെബിനാറിൽ‍ ആര്യ അവതരിപ്പിച്ച അവതരണം ഞാൻ കേട്ടിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി.” അദ്ദേഹം പറഞ്ഞു. സ്ഥിരോത്സാഹംകൊണ്ടു പരിമിതികളെ മറികടക്കുന്ന ആര്യ വിദ്യാർത്ഥിസമൂഹത്തിനാകെ പ്രചോദനമാണെന്നു പറഞ്ഞ കൃഷ്ണമൂർത്തി, ആര്യ…

    Read More »
  • കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി

    അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനവും നിർവ്വഹിക്കുന്ന “ആദിയും അമ്മുവും ” പൂർത്തിയായി. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു. ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്,…

    Read More »
  • ” കാളച്ചേകോന്‍ ” മെയ് 27-ന്

      ഫുട്ബാൾ കളിപ്പോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന “കാളച്ചേകോൻ ” മെയ് 27-ന് തിയ്യേറ്ററിലെത്തുന്നു. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് നായികയാവുന്നു. ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ, ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു. ജയചന്ദ്രൻ, സിത്താര, ഡോകടർ ഗിരീഷ് ജ്ഞാനദാസ് എന്നിവര്‍ക്കു പുറമേ നടന്‍ ഭീമൻ രഘു ഒരു പാട്ട് പാടി ആദ്യമായി അഭിനയിക്കുന്നു. ശാന്തി മാതാ ക്രിയേഷന്റെ ബാനറിൽ ഡോക്ടര്‍ ജ്ഞാന ദാസ് നിര്‍മ്മിക്കുന്ന “കാളച്ചേകോന്‍ “എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടി…

    Read More »
  • ദശംമൂലം 2 ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും

    ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2009-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചലച്ചിത്രമാണ് ചട്ടമ്പിനാട്.   ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ട്രോളുകളിലും ഇന്ന് ദശമൂലം ദാമു ഒരു തരംഗമാണ്. ചട്ടമ്പിനാട് എന്ന സിനിമയില്‍ തനിക്ക് ആദ്യം കഥാപാത്രം ഒന്നുമില്ലായിരുന്നുവെന്നും എന്നാല്‍ താന്‍ ആ സിനിമയില്‍ അവസരം ചോദിച്ചതിനെ തുടര്‍ന്ന് പിന്നീട് സംവിധായകനും തിരക്കഥാകൃത്തും കൂട്ടിച്ചേര്‍ത്ത കഥാപാത്രമാണ് ദശമൂലം ദാമു എന്ന് സുരാജ് ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു. ട്രോളന്‍മാരാണ് ഈ കഥാപാത്രത്തിന് ഹൈപ്പ് ഉണ്ടാക്കി കൊടുത്തതെന്നും ദശമൂലംദാമുവിനെ ഇത്രയധികം ആഘോഷിച്ച…

    Read More »
  • അമ്പതാം വർഷത്തിൽ നൂതന സംരഭങ്ങളുമായി ഭാരത് കോഫി

    അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ BHARATH HIMA MIST -ന്റെ പുതിയ സംരഭങ്ങളായ ഗോതമ്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഔപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA യും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു. സി. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി, ശ്രീ. മുകേഷ് കെ. മണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴൂർ), ശ്രീ. സി.വി തോമസ്കുട്ടി (പഞ്ചായത്ത് മെമ്പർ , കങ്ങഴ), ശ്രീ. രാജേന്ദ്രൻ നായർ (പ്രസിഡൻറ്, മെർച്ചന്റ് അസ്സോസിയേഷൻ കറുകച്ചാൽ), ശ്രീ. ജിൽസ് വർഗീസ് (JCI കറുകച്ചാൽ ടൗൺ പ്രസിഡന്റ്), ശ്രീ. അനിൽ കുമാർ, ശ്രീ. പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 30 വർഷത്തോളം സേവനം ചെയ്ത ശ്രീ. അഗസ്റ്റിനെ കമ്പനി ആദരിച്ചു.

    Read More »
  • നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

    കൊച്ചി — സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപ എന്ന പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കുന്നതാണ്.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.8111998171 , 8111998143

    Read More »
  • ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിന കൊണ്ടുള്ള ചായ

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പോഷകാഹാര വിദഗ്ധൻ മുൻമുൻ ഗനേരിവാൾ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനായി പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണെന്നും ഗനേരിവാൾ പറഞ്ഞു. പുതിന ചായ (MINT TEA) തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം… വേണ്ട ചേരുവകൾ… തേലിയ പൊടി                           1 ടീസ്പൂൺ പുതിനയില                          …

    Read More »
Back to top button
error: