LIFEMovie

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

 

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

Back to top button
error: