സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിലെ പുതിയ പാർട്ടി ഗാനം ട്രോൾ ടൈറ്റിൽ റിലീസായി.ദിൽ,അഖിൽ എം ബോസ് എന്നിവരുടെ വരികൾക്ക്അജിനേഷ് ലോക്‌നാഥ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച” എല്ലാം ട്രോളാ…”എന്ന പാർട്ടി ഗാനമാണ് റീലീസായത്.ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു.
മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയതിന് ശേഷം, ലഹരി യൂട്യൂബ് ചാനലിലൂടെ ട്രോൾ പാർട്ടി ഗാനം പുറത്തിറക്കി.ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ
നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.വൻ ജനക്കൂട്ടത്തോടൊപ്പം ബാങ്കോക്കിൽ ചിത്രീകരിച്ച ഈ ഗാനം യുവത്വവും വിനോദവും സമ്മാനിക്കുന്ന ഒരു യഥാർത്ഥ പാർട്ടി ഗാനമാണ്.
ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും.
നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി നിർവ്വഹിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്, ശബരി.