Life StyleNEWS

കുളിയും നനയുമില്ലാതെ അര നൂറ്റാണ്ട്; ഒടുവില്‍ ലോകത്തിലെ ഏറ്റവും ‘വൃത്തി’കെട്ട മനുഷ്യന്‍ 94 ാം വയസില്‍ വിടവാങ്ങി

ടെഹ്‌റാന്‍: അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച മനുഷ്യന്‍ 94 ാം വയസില്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍’ എന്നാണു ലോകം വിശേഷിപ്പിച്ചിരുന്നത്. 50 ലേറെ വര്‍ഷമായി ഇയാള്‍ കുളിക്കാതെ ജീവിക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല.

Signature-ad

കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങള്‍ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014 ല്‍ ടെഹ്‌റാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നുണ്ട്! ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു.

ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വര്‍ഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.

 

Back to top button
error: