LIFE
-
ഇത്രയായിട്ടും ഇറാന്‍ കുലുങ്ങാത്തത് എന്ത്? വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടും അനുരഞ്ജനത്തിന് തയാറാകാത്തതില്‍ ട്രംപിന് അത്ഭുതമെന്ന് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്; ആണവ സമ്പുഷ്ടീകരണം 60 ശതമാനത്തില്‍ എത്തിയെന്ന് സംശയം
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹങ്ങളൊരുക്കുമ്പോഴും ഇറാന്‍ ആണവ പദ്ധതികളില്‍നിന്നടക്കം പിന്നോട്ടു പോകാത്തതില്‍ അമ്പരന്ന് ട്രംപ്. ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തതില്‍ ട്രംപ് അത്ഭുതപ്പെടുന്നെന്ന് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ‘നിരാശ എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ല, കാരണം തനിക്ക് മുന്നില്‍ ധാരാളം ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇതുവരെ ‘കീഴടങ്ങി’ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും അവര്‍ എന്തുകൊണ്ടാണ് വഴങ്ങാത്തത് എന്ന് അദ്ദേഹം കൗതുകത്തോടെ നോക്കുന്നു’- എ്ന്നായിരുന്നു വിറ്റ്‌കോഫിന്റെ വാക്കുകള്‍. പ്രസിഡന്റിന്റെ മരുമകള്‍ ലാറ ട്രംപ് അവതരിപ്പിക്കുന്ന ഫോക്‌സ് ന്യൂസിന്റെ ‘മൈ വ്യൂ വിത്ത് ലാറ ട്രംപ്’ എന്ന പരിപാടിയിലാണ് വിറ്റ്‌കോഫിന്റെ പ്രതികരണം. ‘ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, അവിടെയുള്ള നാവിക-സൈനിക ശക്തിയുടെ സാന്നിധ്യത്തിലും, അവര്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ അടുത്ത് വന്ന് ‘ഞങ്ങള്‍ക്ക് ആയുധം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമെന്നും ഉറപ്പു നല്‍കുന്നെന്നും പറയാത്തത്’ പറയാത്തത്? അവരെ ആ നിലപാടിലേക്ക് എത്തിക്കുന്നത് പ്രയാസകരമാണെന്നാണു കരുതുന്നതെ’ന്നും അദ്ദേഹം പറഞ്ഞു. മിഡില്‍…
Read More » -
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസും ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
മീററ്റ്: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസ് മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു. ഈ സംയോജിത സംവിധാനം ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശതാബ്ദി നഗർ സ്റ്റേഷനിൽ നിന്നാണ് മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. 82.15 കിലോമീറ്റർ നീളമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ്, ഇത് ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ഉത്തരപ്രദേശിലെ മോദിപുരം ഉപയോഗിക്കുന്നു. ഇതോടെ, ഡൽഹിക്കും മീററ്റിനും ഇടയിലുള്ള മുഴുവൻ ഇടനാഴിയും പ്രവർത്തനക്ഷമമായി. 23 കിലോമീറ്റർ നീളമുള്ള മീറ്റർ…
Read More » -
‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണുഗോപാല്‍
ദില്ലി: തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് . കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാൽ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നിൽക്കുന്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കൽപിക്കൽ . എന്നാൽ പാര്‍ട്ടി…
Read More » -
രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം; അവളുടെ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം- അവയവ ദാനം നടത്തി ചരിത്രം സൃഷ്ടിച്ച ആലിനെ മൻകീ ബാത്തിൽ അനുസ്മരിച്ച് പ്രധാന മന്ത്രി
ന്യൂഡൽഹി: അവയവദാന രംഗത്ത് ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിൻ്റെ അവയവദാനത്തിന് സന്നദ്ധരായ ആലിൻ്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനില്ല. എന്നാലും ആ വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ ആലിൻ്റെ അവയവദാനത്തിന് തയ്യാറായി. ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വവും എത്ര വിശാലമാണെന്ന് മോദി പറഞ്ഞു. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും…
Read More » -
തെരഞ്ഞെടുപ്പില്‍ 15 സീറ്റ് വേണം; ജനീഷിനും അബിന്‍ വര്‍ക്കിക്കും ബിനുവിനും ശ്രീലാലിനും ഉറപ്പായും നല്‍കണം: കത്ത് കൈമാറി യൂത്ത് കോണ്‍ഗ്രസ്; വയസന്‍ പടയ്‌ക്കെതിരേ അതൃപ്തി; പട്ടിക ചുരുക്കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 പേര്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറി യൂത്ത് കോണ്‍ഗ്രസ്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്കാണ് പട്ടിക കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും മല്‍സരിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ സെക്രട്ടറിമാരായ അബിന്‍ വര്‍ക്കിയെ ആറന്‍മുളയിലും ശ്രീലാല്‍ ശ്രീധറിനെ ചേലക്കരയിലും കെ.എം. അഭിജിത്തിനെ കൊയിലാണ്ടിയിലോ നാദാപുരത്തോ മല്‍സരിപ്പിക്കണം. പട്ടിക ചുരുക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വം ഔദ്യോഗികമായി ആദ്യഘട്ട പട്ടിക അടുത്താഴ്ച സ്‌ക്രീനിങ് കമ്മിറ്റിക്ക് നല്‍കും. തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപിക്കും. എന്നാല്‍, കോണ്‍ഗ്രസിലെ സ്ഥിരം ആളുകള്‍ മാറി പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവില്‍ 78 വയസുള്ളവര്‍ വരെ പട്ടികയിലുണ്ട്. വര്‍ഷങ്ങളായി സീറ്റ് കൈവശം വച്ചിട്ടുള്ളവര്‍ മാറണം. അടുത്ത തലമുറയ്ക്കു വളര്‍ന്നു വരാനുള്ള സാഹചര്യം ഒരുക്കണമെന്നും…
Read More » -
ഇറാന്‍ പരമോന്നത നേതാവിനെ വധിക്കാന്‍ നീക്കം: ഖൊമേനിയെയും മകനെയും ലക്ഷ്യമിട്ട് ട്രംപിന്റെ സൈനിക പദ്ധതികള്‍; ‘നിരസിക്കാന്‍ കഴിയാത്ത വാഗ്ദാനം’ മുന്നോട്ടു വയ്ക്കൂ എന്നു ട്രംപ്; സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നു
വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്ന മകന്‍ മൊജ്തബയെയും നേരിട്ട് വധിക്കാനുള്ള സൈനിക പദ്ധതികള്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ആക്‌സിയോസ് ആണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഭീഷണിയുടെ മുനയില്‍ ഇറാന്റെ നേതൃത്വം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് പുറമെ, ഭരണനേതൃത്വത്തെ തന്നെ ഇല്ലാതാക്കാനുള്ള (Decapitation Strike) വിവിധ ഓപ്ഷനുകള്‍ പെന്റഗണ്‍ ട്രംപിന് മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ലക്ഷ്യങ്ങള്‍: പരമോന്നത നേതാവ് അലി ഖൊമേനി, മകന്‍ മൊജ്തബ, മറ്റ് പ്രമുഖ മൗലവിമാര്‍ എന്നിവരെ നേരിട്ട് ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. ട്രംപിന്റെ നിലപാട്: വധശിക്ഷാ പദ്ധതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ട്രംപിന് മുന്നിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ആക്രമണം വേണോ വേണ്ടയോ എന്നതില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടിയന്തര നീക്കം: ഈ വാരാന്ത്യത്തില്‍…
Read More » -
യോഗി ആദിത്യനാഥിനോട് ഇടഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദിനും ശിഷ്യനുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്; മാഘമേളയില്‍ വിലക്കിയതു മുതല്‍ ഉടക്ക്; കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിക്കാനിരിക്കേ അപ്രതീക്ഷിത തിരിച്ചടി
ന്യൂഡല്‍ഹി: ലൈംഗിക ചൂഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ ഗിരിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാഗ്രാജിലെ പ്രത്യേക പോക്‌സോ കോടതി ശനിയാഴ്ച പോലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജെ (പോക്സോ ആക്ട്) വിനോദ് കുമാര്‍ ചൗരസ്യയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടത്. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജുന്‍സി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ശന നടപടി ആവശ്യപ്പെട്ട് ശാകുംഭരി പീഠാധീശ്വര അശുതോഷ് ബ്രഹ്‌മചാരി മഹാരാജ് സമര്‍പ്പിച്ച സെക്ഷന്‍ 173(4) പ്രകാരമുള്ള അപേക്ഷയിലാണ് ഈ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ മാസം പ്രയാഗ്രാജിലെ മാഘമേളയില്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 11 ദിവസത്തെ ധര്‍ണ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സംസ്ഥാനത്ത് നിന്നുള്ള ബീഫ് കയറ്റുമതി നിര്‍ത്തലാക്കണമെന്നും…
Read More » -
താരിഫ് വിധിയില്‍ സമനില തെറ്റി ട്രംപ്; ചക്രവര്‍ത്തിയെപ്പോലെ നടന്ന പ്രസിഡന്റിന്റെ അധികാരത്തിന് ഏറ്റ അടിയെന്ന് വിദഗ്ധര്‍; എല്ലാക്കാര്യത്തിനും ആയുധമാക്കിയ ‘നിഘണ്ടുവിലെ പ്രിയപ്പെട്ട വാക്ക്’ ട്രംപിനെ എത്തിച്ചത് നിയമത്തിന്റെ വരുതിയില്‍
ന്യൂഡല്‍ഹി: കോടതിയില്‍നിന്ന് താരിഫ് വിഷയത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ ട്രംപിന്റെ സമനില തെറ്റിയെന്നു റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ ഒരു വര്‍ഷത്തിലേറെയായി, അധികാരവും ഭീഷണിയും തന്നിഷ്ടവുമനുസരിച്ച് ഒറ്റയാനെപ്പോലെയാണു പെരുമാറിയത്. സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയെപ്പോലെ നീങ്ങിയ ട്രംപിനെ ഒറ്റ വിധിയിലൂടെ നിയമത്തിന്റെ വരുതിയിലെത്തിച്ചിരിക്കുകയാണു സുപ്രീം കോടതി. സുപ്രധാന സാമ്പത്തിക നയത്തെ അസാധുവാക്കിയതിലൂടെ, പ്രബലനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ അധികാരം എത്രമാത്രമെന്നു ബോധ്യപ്പെടുത്തുക കൂടിയാണു കോടതി ചെയ്തിരിക്കുന്നത്. ട്രംപിന്റെ പ്രതികരണം പെട്ടെന്നുള്ളതും വൈകാരികവുമായിരുന്നു. വിധി അറിഞ്ഞയുടന്‍, വൈറ്റ് ഹൗസില്‍ ഒത്തുകൂടിയ ഗവര്‍ണര്‍മാരോട് താന്‍ ‘അങ്ങേയറ്റം പ്രകോപിതനാണെന്നും’ (seething) കോടതികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞതായി ആ മുറിയിലുണ്ടായിരുന്ന ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മേയര്‍ പറഞ്ഞു. വാര്‍ത്താ ലേഖകര്‍ക്കു മുന്നില്‍വച്ചും ട്രംപ് ജഡ്ജിമാര്‍ക്കെതിരേ ആഞ്ഞടിച്ചു. ട്രംപ് നാമനിര്‍ദേശം ചെയ്ത രണ്ടു ജഡ്ജിമാര്‍കൂടി ഇക്കൂട്ടത്തിലുണ്ട് എന്നതാണു കൗതുകം. ‘അവര്‍ ദുര്‍ബലരാണെന്നും, അപമാനമാണെന്നും, അവരുടെ ‘കുടുംബങ്ങള്‍ക്ക് തന്നെ നാണക്കേടാണെന്നു’മായിരുന്നു പ്രതികരണം. ‘ഒരിക്കലും തോല്‍വി സമ്മതിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്’ എന്നായിരുന്നു…
Read More »

