LIFE

  • വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്; ഒളിച്ചോട്ടവും ‘ലൗ ജിഹാദും’ തടയാനെന്നു വിശദീകരണം; ‘ഹാദിയ കേസ്’ വിധിക്ക് വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; പിന്നോട്ടില്ലെന്നു സര്‍ക്കാരും

    അഹമ്മദാബാദ്: സംസ്ഥാനത്തു നടക്കുന്ന ഏതൊരു വിവാഹത്തിനും മാതാപിതാക്കളുടെ അനുമതി വേണമെന്ന നിയമം നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷന്‍ നിയമങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ നടപ്പായാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹത്തെക്കുറിച്ച് തങ്ങള്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന് ദമ്പതികള്‍ വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കിടയില്‍ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടാകും. ഒളിച്ചോട്ടങ്ങള്‍, ‘ലൗ ജിഹാദ്’ എന്നിവ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. നിരപരാധികളായ പെണ്‍കുട്ടികള്‍ ചതിയില്‍പെടുന്നെന്നും ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ ചിതലുകള്‍പോലെ പടരുകയാണെന്നും നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹര്‍ഷ സംഘ്‌വി പറഞ്ഞു. എന്നാല്‍, നിയമം കോടതി കയറുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹ അവകാശം ഭരണഘടന മൗലികമായി നല്‍കിയിട്ടുള്ളതാണ്. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇതിനു പ്രധാന്യമുണ്ടെന്നും കോടതി ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഷഫിന്‍ ജഹാനെ വിവാഹം കഴിച്ച കേരളീയ വനിത അഖിലയുടെ (പിന്നീട് ഹാദിയ) കേസില്‍, പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുട്ടികളെ സംരക്ഷിക്കാനുള്ള…

    Read More »
  • എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും

    മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…

    Read More »
  • ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ

    ബംഗളുരു: ഗ്രൂപ്പ് ഘട്ടത്തിലുടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ കുതിപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടി സെമി ഫൈനല്‍ സ്വപ്‌നങ്ങളെ സമ്മര്‍ദത്തിലാക്കും. സൂപ്പര്‍ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്‌പെല്‍ വിറപ്പിച്ചു. 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറി. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തില്‍ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനം ദക്ഷിണാഫ്രിക്കയെ 187/7 എന്ന ശക്തമായ നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. പത്താം ഓവറില്‍ 51 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 15-ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ…

    Read More »
  • ലോകം തെരയുന്ന ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; ട്രംപ് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ച സിജെഎന്‍ജെ; അത്യാധുനിക ആയുധങ്ങള്‍, സൈനിക ശൈലിയില്‍ വാഹന വ്യൂഹം; മെക്‌സിക്കോയില്‍ വ്യാപക അക്രമം

    ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ സൈനിക നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകം തിരയുന്ന കൊടുംകുറ്റവാളിയും ഡ്രഗ് കാര്‍ട്ടല്‍ തലവനുമായ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതായി ഞായറാഴ്ചമെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (Nemesio Ruben Oseguera Cervantes) എന്നും അറിയപ്പെടുന്ന എല്‍ മെന്‍ചോയുടെ മരണത്തിനു പിന്നാലെ വന്‍ അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. ജാലിസ്‌കോ (Jalisco) ഉള്‍പ്പെടെ മെക്‌സിക്കോയിലെ അര ഡസനോളം സംസ്ഥാനങ്ങളില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നടന്ന സൈനിക റെയ്ഡിനിടെയാണ് എല്‍ മെന്‍ചോയ്ക്ക് മാരകമായി പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം മാറ്റുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ കുറ്റവാളി സംഘമായി വളര്‍ന്ന ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) തലവനായിരുന്നു ഇയാള്‍. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണികൂടിയായിരുന്നു ഈ സംഘം. മെക്‌സിക്കോയില്‍ വ്യാപക അക്രമം എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുടനീളം വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍…

    Read More »
  • നിങ്ങള്‍ എന്തിനാണു കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത്? മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; ‘പ്രതിപക്ഷമെന്ന് പറയാതെ കോണ്‍ഗ്രസ് എന്നുതന്നെ പറയൂ; ടിഎംസിയും ഡിഎംകെയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു; ‘സത്യത്തിനൊപ്പം നിന്നതിന് മറ്റു പാര്‍ട്ടികള്‍ക്ക് നന്ദി’

    ന്യൂഡല്‍ഹി: എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit) യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്കും എതിരെ കോണ്‍ഗ്രസിനുമേല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ വിമര്‍ശിക്കുകയും അവരുടെ രീതികളെ ചോദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹിയിലെ പ്രശസ്തമായ എഐ സമ്മിറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അര്‍ദ്ധനഗ്‌ന പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ‘ജനാധിപത്യത്തിന്റെ നഗ്‌നത’യെന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുമ്പോള്‍, ‘അച്ചടക്കമില്ലാത്ത’ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളാണെന്നും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രകടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അകലം പാലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ ലജ്ജാകരമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മറ്റ് പ്രതിപക്ഷ…

    Read More »
  • വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം: അനില്‍ അക്കര പറയുന്നത് അര്‍ധസത്യം; വാദങ്ങളും ഓരോന്നായി പൊളിയുന്നു; നിലവിലെ കരാറുകള്‍ റദ്ദാക്കാതെ സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല; സുപ്രീം കോടതിയില്‍ അടക്കം കേസുകള്‍; ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന്റെ പൂര്‍ണരൂപം പുറത്ത്

    തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണം സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വാദം പൊളിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ അഫിഡാവിറ്റ്. എന്നാല്‍, ഇതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അനില്‍ അക്കര. സര്‍ക്കാരിനുവേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട ടിങ്കു ബിസ്വാള്‍ ഐഎഎസ് ആണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റിയുമായും മറ്റു കരാറുകാരുമായിട്ടാണു കരാറുള്ളതെന്നും ഇവര്‍ സുപ്രീം കോടതിയില്‍ അടക്കം നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നിലവിലെ കരാറുകള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കെട്ടിടത്തിന് ഉറപ്പുണ്ടെന്ന് എഐടി കാലിക്കറ്റ് റിപ്പോര്‍ട്ട് നല്‍കിയാലും ആവശ്യമായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. കെട്ടിടത്തിനു ബലമുണ്ടായിട്ടും സര്‍ക്കാര്‍ നടപടി വൈകിക്കുന്നു എന്നാണ് അനില്‍ പറയുന്നത്. എന്നാല്‍, കെട്ടിടമല്ല, നിലവിലെ കരാറുകളാണ് പ്രതിസന്ധിയെന്നാണു സര്‍ക്കാര്‍ വാദം. വടക്കാഞ്ചേരിയില്‍ 2.17 ഏക്കര്‍ സ്ഥലത്ത് 500 ചതുരശ്രയടി വീതമുള്ള 140 ഫ്‌ളാറ്റുകള്‍…

    Read More »
  • ഇത്രയായിട്ടും ഇറാന്‍ കുലുങ്ങാത്തത് എന്ത്? വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടും അനുരഞ്ജനത്തിന് തയാറാകാത്തതില്‍ ട്രംപിന് അത്ഭുതമെന്ന് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്; ആണവ സമ്പുഷ്ടീകരണം 60 ശതമാനത്തില്‍ എത്തിയെന്ന് സംശയം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വന്‍ സൈനിക സന്നാഹങ്ങളൊരുക്കുമ്പോഴും ഇറാന്‍ ആണവ പദ്ധതികളില്‍നിന്നടക്കം പിന്നോട്ടു പോകാത്തതില്‍ അമ്പരന്ന് ട്രംപ്. ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തതില്‍ ട്രംപ് അത്ഭുതപ്പെടുന്നെന്ന് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ‘നിരാശ എന്ന വാക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ല, കാരണം തനിക്ക് മുന്നില്‍ ധാരാളം ബദല്‍ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് ഇതുവരെ ‘കീഴടങ്ങി’ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എങ്കിലും അവര്‍ എന്തുകൊണ്ടാണ് വഴങ്ങാത്തത് എന്ന് അദ്ദേഹം കൗതുകത്തോടെ നോക്കുന്നു’- എ്ന്നായിരുന്നു വിറ്റ്‌കോഫിന്റെ വാക്കുകള്‍. പ്രസിഡന്റിന്റെ മരുമകള്‍ ലാറ ട്രംപ് അവതരിപ്പിക്കുന്ന ഫോക്‌സ് ന്യൂസിന്റെ ‘മൈ വ്യൂ വിത്ത് ലാറ ട്രംപ്’ എന്ന പരിപാടിയിലാണ് വിറ്റ്‌കോഫിന്റെ പ്രതികരണം. ‘ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, അവിടെയുള്ള നാവിക-സൈനിക ശക്തിയുടെ സാന്നിധ്യത്തിലും, അവര്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ അടുത്ത് വന്ന് ‘ഞങ്ങള്‍ക്ക് ആയുധം വേണ്ടെന്നു വയ്ക്കാന്‍ കഴിയുമെന്നും ഉറപ്പു നല്‍കുന്നെന്നും പറയാത്തത്’ പറയാത്തത്? അവരെ ആ നിലപാടിലേക്ക് എത്തിക്കുന്നത് പ്രയാസകരമാണെന്നാണു കരുതുന്നതെ’ന്നും അദ്ദേഹം പറഞ്ഞു. മിഡില്‍…

    Read More »
  • ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസും ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    മീററ്റ്: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസ് മീററ്റ് മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ നമോ ഭാരത് ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സംവിധാനമായി മാറുന്നു. ഈ സംയോജിത സംവിധാനം ഡൽഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 55 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശതാബ്ദി നഗർ സ്റ്റേഷനിൽ നിന്നാണ് മീററ്റ് മെട്രോ, നമോ ഭാരത് ട്രെയിൻ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. 82.15 കിലോമീറ്റർ നീളമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ആണ്, ഇത് ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ഉത്തരപ്രദേശിലെ മോദിപുരം ഉപയോഗിക്കുന്നു. ഇതോടെ, ഡൽഹിക്കും മീററ്റിനും ഇടയിലുള്ള മുഴുവൻ ഇടനാഴിയും പ്രവർത്തനക്ഷമമായി. 23 കിലോമീറ്റർ നീളമുള്ള മീറ്റർ…

    Read More »
  • ‘മന്ത്രിയ്ക്ക് പകരം പാവം തന്ത്രി അകത്തായി; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്;കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും’- കെ സി വേണു​ഗോപാല്‍

    ദില്ലി: തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാല്‍ രംഗത്ത്.മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോൾ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്.സർക്കാരും, SIT യും മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോൾ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് . കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ഇപ്പോഴത്തെ SIT അന്വേഷണത്തിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാൽ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നിൽക്കുന്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കൽപിക്കൽ . എന്നാൽ പാര്‍ട്ടി…

    Read More »
  • രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം; അവളുടെ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം- അവയവ ദാനം നടത്തി ചരിത്രം സൃഷ്ടിച്ച ആലിനെ മൻകീ ബാത്തിൽ അനുസ്മരിച്ച് പ്രധാന മന്ത്രി

    ന്യൂഡൽഹി: അവയവദാന രം​ഗത്ത് ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിൻ്റെ അവയവദാനത്തിന് സന്നദ്ധരായ ആലിൻ്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽനിന്നുള്ള നിഷ്കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ-ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനില്ല. എന്നാലും ആ വേദനക്കിടയിലും ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാനും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ ആലിൻ്റെ അവയവദാനത്തിന് തയ്യാറായി. ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വവും എത്ര വിശാലമാണെന്ന് മോദി പറഞ്ഞു. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും…

    Read More »
Back to top button
error: