LIFE

  • ബുദ്ധിക്കും ശക്തിക്കും കടമുട്ട, പോഷക സമൃദ്ധം; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: കാടമുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

    വലുപ്പത്തില്‍ ക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമത്രേ. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമൃദ്ധമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് (ovomucoid) എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക്…

    Read More »
  • ആക്ഷൻ ഹീറോയിൽനിന്ന് കുടുംബ നായകനിലേക്ക്… പെപ്പെയുടെ ‘ഓ മേരി ലൈല’ ക്രിസ്മസ് റിലീസ്; തിയതി പ്ര​ഖ്യാപിച്ചു

    ആൻറണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ആന്റണി വർ​ഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ…

    Read More »
  • മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു

    മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് എന്നിവയുടെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആർആർആർ എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയാണ്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ്  അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒരു സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. പി.ആർ.ഒ ആതിര ദിൽജിത്ത്. രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ ആണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം…

    Read More »
  • ഹിഗ്വിറ്റ എന്ന ടൈറ്റിലിൽ സിനിമ; തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരം: എൻ.എസ്. മാധവൻ

    സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അവസരത്തിൽ സിനിമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നാണ് എൻ.എസ് മാധവൻറെ ട്വീറ്റ്. Malayalam cinema has always loved and…

    Read More »
  • ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയ ‘റോഷാക്ക്’ മേക്കിം​ഗ് വീഡിയോ പുറത്ത്

    മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് നടന്റെ കരി‌യറിലെ മറ്റൊരു നാഴിക കല്ലായി മാറി. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന റോഷാക്കിൽ അഭിനയിക്കുകയും ഒപ്പം നിർമ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി കമ്പനിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അമേരിക്കൻ സിനിമാ സംവിധായകൻ മാർട്ടിൻ സ്കോർസെസിന്റെ വരികൾ ഉദ്ധരിച്ച് കൊണ്ടാണ് മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മുഴുനീളെ വീഡിയോയിൽ കാണാൻ സാധിക്കുക. വൈറ്റ് റൂം ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഓഡിയൻസിനെ എൻഗേജ് ചെയ്യിക്കുന്നത് ഭയങ്കര സംഭവമാണെന്നും നടൻ പറയുന്നുണ്ട്. ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ലൂക്ക്…

    Read More »
  • പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ സൂര്യയുടെ ഹിറ്റ് ചിത്രം ‘ജയ് ഭീമി’ന് രണ്ടാം ഭാഗം വരുന്നൂ

    സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുര്യ തന്നെയാണ് ചിത്രം 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ‘ജയ് ഭീം’ നിര്‍മിച്ചത്. ‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടങ്ങിയെന്നുമാണ് നിര്‍മാണ പങ്കാളിയായ രാജശേഖര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജശേഖര്‍. ത സെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ‘ജയ് ഭീം’ ചലച്ചിത്ര മേളയില്‍ ഇന്ത്യൻ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേല്‍ പറഞ്ഞു. മലയാളി താരങ്ങളായ ലിജോമോള്‍ ജോസും രജിഷ വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ‘ജയ് ഭീം’…

    Read More »
  • ‘സണ്ട വീരച്ചി…’ ഐശ്വര്യ ലക്ഷ്‍മി ചിത്രം ‘ഗാട്ട കുസ്‍തി’, ഗാനം പുറത്ത്

    വിഷ്‍ണു വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുക. വിഷ്‍ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആർ’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത്. അശ്വത്…

    Read More »
  • നേതാവും ഗൺമാനുമായി സുരാജും ധ്യാനും: ‘ഹിഗ്വിറ്റ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’. ഹേമന്ത് ജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും ഹേമന്ത് ജി നായരാണ്. ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.ആലപ്പുഴയിലെ ഫുട്ബോൾ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്പോർട്‍സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും രസാകരവും ഒപ്പം സമകാലീനമായ സംഭവങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ബോബി തര്യൻ – സജിത് അമ്മ എന്നിവര്‍ സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട് സിസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ ഗൺമാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു. ഫാസിൽ നാസർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത്…

    Read More »
  • മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്

    വിഷ്‍ണു വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്‍തി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗാട്ട കുസ്‍തി’യെന്ന ചിത്രത്തിന്റെ ഒടിടി പാർടണറെ പ്രഖ്യാപിച്ചു. തെലുങ്കിൽ ‘മട്ടി കുസ്‍തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്‍തി’ തിയറ്റർ റിലീസിന് ശേഷം നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാർഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ രണ്ടിനാണ് തിയറ്ററുകളിലെത്തുക. https://twitter.com/rameshlaus/status/1596875457932431361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1596875457932431361%7Ctwgr%5E94212362f4bcd2ca895affdce11f3caa8fac8d17%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1596875457932431361%3Fref_src%3Dtwsrc5Etfw വിഷ്‍ണു വിശാൽ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം ‘എഫ്ഐആർ’ ആണ്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. മലയാളി താരം മഞ്‍ജിമ മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം…

    Read More »
  • ഫെയ്സ്ബുക്കിൽ തരം​ഗമായി ജഗതിയുടെ പാട്ട്…. മകൾ പാർവതിക്കൊപ്പം പാട്ട് പാടുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകർ

    മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മകൾക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. ജഗതിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടിൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം മകൾ പാർവതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് പാർവതിയും ജഗതി ശ്രീകുമാർ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാർവതിയും മകൾക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയിൽ കാണുന്നത്. ജഗതിയുടെ ശബ്‍ദം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങൾ കാരണം ജഗതിക്ക് വർഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ചില സിനിമകളിൽ ജഗതി അഭിനയിച്ചുതുടങ്ങി. സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ‘സിബിഐ’ പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും…

    Read More »
Back to top button
error: