LIFEMovie

അജയ് ദേവ്‍ഗൺ നായകനായ ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്, ഇന്ത്യയിലെ കളക്ഷൻ റിപ്പോർട്ട്

ജയ് ദേവ്‍ഗൺ നായകനായ ചിത്രം ‘ദൃശ്യം 2’ വൻ ഹിറ്റിലേക്ക്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വാണ് ബോളിവുഡ് റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അജയ് ദേവ്‍ഗൺ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.

‘ദൃശ്യം 2’ എന്ന ചിത്രം ആദ്യ ആഴ്‍ച ഇന്ത്യയിൽ നിന്ന് മാത്രമായി 154.49 കോടി ഇതുവരെയായി നേടിയിരിക്കുകയാണ്. ‘വിജയ് സാൽഗോൻകറായി’ ചിത്രത്തിൽ അജയ് ദേവ്‍ഗൺ അഭിനയിക്കുമ്പോൾ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകൾ നിറവേറ്റിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

Signature-ad

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ൽ അന്തരിച്ചിരുന്നു. ഭുഷൻ കുമാർ, കുമാർ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. ഈ വർഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂൺ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗൺ നായകനായി ഇതിനു മുമ്പ് പ്രദർശനത്തിന് എത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’. അജയ് ദേവ്‍ഗൺ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാർഥ് മൽഹോത്രയും ചിത്രത്തിൽ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

Back to top button
error: