LIFE

  • പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് വെള്ളി മുതൽ

    മലയാള സിനിമാ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണം നാളെ മുതൽ പ്രേക്ഷകനെ തിയേറ്ററിൽ ത്രസിപ്പിക്കുമെന്നുറപ്പാണ്. ഭീഷ്മപർവ്വം, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു തുടങ്ങിയ ചിത്രങ്ങളിൽ നടനവിസ്മയം സൃഷ്‌ടിച്ച മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിലെ ASI ജോർജിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ…

    Read More »
  • നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ ഒക്ടോബർ 6ന് തീയേറ്ററുകളിൽ

    മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം “കോപം “ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു. കൂടാതെ ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം – ഗോപികണ്ണാ…

    Read More »
  • ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ തെന്നിന്ത്യന്‍ താരം; ഷാരൂഖിനെയും പ്രഭാസിനെയും മറികടന്ന് ആ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?

    വാണിജ്യപരതയുടേതായ നോട്ടത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാൽ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങൾ ഇന്ന് തെന്നിന്ത്യൻ സിനിമകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് സിനിമകൾ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലെത്താറുണ്ട് തെന്നിന്ത്യൻ താരങ്ങൾ. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാൻ. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ 10…

    Read More »
  • അതിഥിക്ക് അന്തിക്കൂട്ടായി ഭാര്യയെ വിട്ടുകൊടുക്കും! ഇത് ഹിംബകളുടെ സ്വര്‍ഗരാജ്യം

    ചന്ദ്രനിലേക്കും സൂര്യനിലേക്കും ബഹിരാകാശ പേടകങ്ങള്‍ അയക്കുന്ന തിരക്കിലാണ് ലോകം. എന്നാല്‍, ഇതേ ലോകത്തിന്‍െ്‌റ മറ്റൊരു േകാണില്‍ വിചിത്രമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കുകയാണ് നമ്മുടെ സഹജീവികള്‍. ഇതിനൊരുദാഹരണാണ് നമീബിയയില്‍ നിന്നുള്ള ഹിംബ ഗോത്രം. അസാധാരണമായ ആചാരങ്ങള്‍ക്ക് പേരു കേട്ട ഹിംബകള്‍ എണ്ണത്തില്‍ 50,000 പേരുണ്ട്്. നമീബിയയുടെ വടക്കന്‍ പ്രദേശമായ കുനെന്‍ മേഖലയിലാണ് ഇവരുടെ വാസം. പശു വളര്‍ത്തലാണ് ഹിംബകളുടെ കുലത്തൊഴില്‍. സ്വന്തമായി ഭക്ഷണവും വിഭവങ്ങളും ശേഖരിക്കുന്ന ഇവര്‍ സ്വന്തമായി വീടുകളും നിര്‍മ്മിക്കുന്നു. മുകുരു എന്ന ദൈവമാണ് ഇവരുടെ പ്രധാന ദേവത. ഗോത്രത്തിലെ മരിച്ചുപോയ ആളുകള്‍ മരണാനന്തരം ദൈവത്തിന്റെ സന്ദേശവാഹകരായി മാറുകയും ജീവിച്ചിരിക്കുന്നവരും ദൈവവും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന കണ്ണികളുമയി മാറുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു. ഗോത്രത്തിലെ സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതത്തോടെ അതിഥികളുമായി അന്തിയുറങ്ങത് ഇവര്‍ക്കിടയിലെ ഒരാചാരമാണ്. ആളുകള്‍ക്കിടയില്‍ അസൂയ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഹിംബ പുരുഷന്‍ അതിഥികള്‍ക്ക് ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ നല്‍കി തന്റെ നന്ദി പ്രകടിപ്പിക്കുന്നു. ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ എന്നാല്‍…

    Read More »
  • നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്; പതിനൊന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

    കോഴിക്കോട്: നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധപ്രവ‍ർത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകും. കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയാകും. നിലവിലെ നിയന്ത്രണങ്ങൾ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിർദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന…

    Read More »
  • രുചികരമായ സ്ട്രോബെറി കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്കുകൾ.കേക്കുകൾ പലവിധമുണ്ട്.ഇതാ സ്ട്രോബെറി കേക്ക് ഉണ്ടാക്കുന്ന വിധം. ചേരുവകൾ മൈദ                                                2 കപ്പ് ബട്ടർ                                               150 ഗ്രാം ബേക്കിംഗ്  പൗഡർ                     1 1/2 ടീസ്പൂൺ സ്ട്രോബെറി പൾപ്പ്                   അര കപ്പ് പഞ്ചസാര                     …

    Read More »
  • പച്ചമുളക് നിറയെ കായകൾ ഉണ്ടാവാൻ ചാരവും മഞ്ഞള്‍പ്പൊടിയും മതി;മുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്

    ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ ചാരം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി ഇളക്കുക. വെള്ളത്തില്‍ രണ്ടും നന്നായി അലിഞ്ഞ ശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേയറില്‍ നിറയ്ക്കുക. കൃത്യമായി അരിച്ചെടുത്ത് വേണം ലായനി നിറയ്ക്കാന്‍, ഇല്ലെങ്കില്‍ ചാരത്തിലെ അവശിഷ്ടങ്ങള്‍ സ്‌പ്രേയറില്‍ കുടുങ്ങി  അതിൻറെ ഹോൾസ് അടയാൻ കാരണമാകും പച്ചമുളക് ചെടിയുടെ അടി മുതല്‍ മുടി വരെ ഈ ലായനില്‍ കുളിപ്പിക്കണം. ഇലകളിലും തടത്തിലും തണ്ടിലുമെല്ലാം ലായനി സ്േ്രപ ചെയ്യുക. മഴയുള്ള സമയത്തും നല്ല വെയിലത്തും പ്രയോഗിക്കരുത്. രാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ…

    Read More »
  • രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇഞ്ചി വെള്ളം ഉത്തമം; പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം. രണ്ട്… ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാൻ‌ സഹായിക്കും.ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും. മൂന്ന്… ഇഞ്ചി വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും. നാല്… ഓക്കാനം ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച…

    Read More »
  • നയൻസ് കട്ടകലിപ്പിൽ! അറ്റ്‍ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് മാനനഷ്‍ടമുണ്ടാക്കി, മാധ്യമങ്ങള്‍ക്കെതിരെ കേസ് നല്‍കാൻ നയൻതാര

    തെന്നിന്ത്യയുടെ പ്രിയ നായിക ബോളിവുഡിലെ തുടക്കം മികച്ചതാക്കിയിരുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ ആദ്യമായി നായികയായപ്പോൾ വിസ്‍മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടേയും പേരിലായത്. എന്നാൽ അറ്റ്‍ലിയുമായി നയൻതാര തർക്കത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇതിൽ നടി നയൻതാര മാനനഷ്‍ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ടോളിവുഡ‍് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. ജവാനിൽ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങൾ കുറവാണെന്ന് പരാതി ഉയരുകയും നടി അതിൽ പരിഭവിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകിയാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാർത്തകളുണ്ടായി. ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനിൽ നയൻതാര ചെയ്‍ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അമ്മയായ നർമദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി.…

    Read More »
  • ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇന്ന് സെപ്തംബർ 25, ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവർക്കും ശ്വാസകോശരോഗങ്ങൾ പ്രതിരോധിക്കുന്നതിനും രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിർത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിൻറെ സന്ദേശം. എന്തായാലും ഈ ദിനത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും ജീവിതരീതികളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ തീർച്ചയായും നിങ്ങളുടെ മനസിൽ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിർത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാർബുദം (ക്യാൻസർ), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്. രണ്ട്… പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങൾ ചെറുക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം പതിവാകുമ്പോൾ അത് ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൂന്ന്… വ്യക്തി…

    Read More »
Back to top button
error: