LIFE
-
കോഴിക്കച്ചവടം അത്ര നിസാരമല്ല; വർഷം 75 ലക്ഷം രൂപ വരെ ലാഭം! മനീഷ് കുമാർ തന്റെ വീജയകഥ പറയുന്നു
കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ വിജയം സുനിശ്ചയമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള യുവ കർഷകനായ മനീഷ് കുമാർ. കോഴികച്ചവടത്തിലൂടെ ലക്ഷങ്ങളാണ് ഈ വ്യവസായി നേടുന്നത്. ബിഹാറിലെ ഹാജിപൂർ സ്വദേശിയായ മനീഷ് കുമാർ നിരവധി പേർക്ക് പ്രചോദനമാണ്. കോഴിമുട്ട വ്യവസായത്തിലേക്ക് ഇറങ്ങിയ മനീഷ് എട്ട് വർഷമായി വിജയകരമായി കച്ചവടം നടത്തുന്നു. 20,000 മുട്ട കോഴകളെയാണ് വളർത്തുന്നത്. എന്നാൽ അശ്രദ്ധ പലപ്പോഴും നഷ്ടം ഉണ്ടാകുമെന്നും മനീഷ് പറയുന്നു. ശരിയായ രീതിയിൽ നടത്തുന്ന ഫാമിന് വലിയ ലാഭം ലഭിക്കുമെന്നും മനീഷ് കുമാർ ഓർമ്മപ്പെടുത്തുന്നു. ബീഹാറിലെ പല ജില്ലകളിലും ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്. കോഴിക്കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ നാല് മാസങ്ങൾ പ്രധാനമാണെന്നും നാല് മാസം കഴിഞ്ഞാൽ അവ മുട്ട നല്കാൻ തുടങ്ങുകയുള്ളു എന്നും ഇദ്ദേഹം പറയുന്നു. കോഴിയെ കൊണ്ടുവന്നതിന് ശേഷം 20 മാസത്തേക്ക് ഈ ബിസിനസ്സ് പ്രവർത്തിക്കുന്നു. കോഴി മുട്ട ഉൽപ്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ ഇവ വിൽക്കും. കോഴിയെ നന്നായി പരിപാലിക്കേണ്ടത് നിർണായകമാണ്. ശുചിത്വം പ്രധാനമാണ്. ഇല്ലെങ്കിൽ…
Read More » -
നിങ്ങളുടെ മുഖം കണ്ടാൽ പ്രായം പറയാതിരിക്കണോ ? എങ്കിൽ പതിവായി ഈ ഭക്ഷണങ്ങൾ കഴിക്കൂ…
ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… തൈരാണ് ആദ്യാമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. രണ്ട്… ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും അതുപോലെ ബീറ്റാകരോട്ടിനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ പാടുകളെ തടയാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. മൂന്ന്… ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് ബദാം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. നാല്… ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി,…
Read More » -
സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്
തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്. സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വെടിവെച്ചാൻകോവിൽ താന്നിവിള ചാത്തലംപാട്ട് കിഴക്കിൻകര പുത്തൻവീട്ടിൽ ശ്രീമതി (90), മകൻ ശ്രീകുമാർ (45) എന്നിവർക്കാണ് ജനമൈത്രി പൊലീസ് തണലായത്. ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും ബാലരാമപുരത്ത് ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ് കിടന്നിരുന്നത്. മാനസിക വൈകല്യം നേരിടുന്ന ഇരുവരും നാട്ടുകാരും വ്യാപാരികളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മുൻപ് പല തവണ നാട്ടുകാരും വ്യാപാരികളും ഇടപെട്ട് ഇരുവരെയും മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പോകാൻ തയ്യാറായില്ല. വ്യാഴാഴ്ച രാവിലെ ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറും സംഘവും സ്ഥലത്ത് എത്തി ശ്രീമതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് സിസിലിപുരത്തെ പുനർജനി പുനരധിവാസ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. ചെയർമാൻ ഷാ സോമസുന്ദരവും ചീഫ് കോ ഓർഡിനേറ്റർ…
Read More » -
‘ചിന്താവിഷ്ടയായ ശ്യാമള’ ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക്… ‘ചാവേറി’ലെ ദേവിയായി തിരിച്ചുവരവ്
കൊച്ചി: മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ തീരാനഷ്ടമായിരുന്നു. ഇപ്പോഴിതാ നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് ‘ചാവേർ’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻറെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലർ. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകർച്ചയും ട്രെയിലറിൽ കാണാനാവും. കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ…
Read More » -
അർജുൻ സർജയെ നായകനായെത്തുന്ന ബിഗ് ബജറ്റ് മലയാളം ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിരുന്നിന്റെ ടീസര്‍ പുറത്ത്
അർജുൻ സർജയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻറെ ടീസർ പുറത്തെത്തി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ എൻറർടെയ്നർ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാർത്തയായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്,…
Read More » -
കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം; ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…
കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിൻറെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞടുത്ത് കഴിക്കാം. അത്തരത്തിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആൻറിഓക്സിഡൻറുകൾ, ധാതുക്കൾ, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനർജി ബൂസ്റ്റർ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേൻ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി…
Read More » -
അനൂപ് മേനോൻ നായകനാകുന്ന ഒരു ശ്രീലങ്കൻ സുന്ദരി ടീസര്‍ പുറത്തു; ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും
അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ഒരു ശ്രീലങ്കൻ സുന്ദരി. സംവിധാനം കൃഷ്‍ണ പ്രിയദർശനാണ്. തിരക്കഥയും കൃഷ്‍ണ പ്രിയദർശനാണ് എഴുതുന്നത്. ‘ഒരു ശ്രീലങ്കൻ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്. ഒരു ശ്രീലങ്കൻ സുന്ദരി ഒക്ടോബർ അവസാനം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്. അനൂപ് മേനോനൊപ്പം പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് (ടോപ് സിംഗർ ഫെയിം), തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യിൽ വേഷമിടുന്നത്. വിനീത് ശ്രീനിവാസനും മധു ബാലകൃഷ്‍ണനുമൊപ്പം ചിത്രത്തിനായി കൃഷ്‍ണദിയ, വൈഷ്‍ണവി, ഹരിണി, മേഘ്ന സുമേഷ് എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു. ഛായാഗ്രാഹണം രജീഷ് രാമൻ. ഒരു ശ്രീലങ്കൻ സുന്ദരിയുടെ സംഗീത സംവിധാനം രഞ്ജിനി സുധീരനും സുരേഷ് എരുമേലിയുമാണ്. ചിത്രം മൻഹർ സിനിമാസിന്റെ ബാനറിലാണ്. ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ…
Read More » -
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ…
ഗർഭനിരോധന ഗുളികകൾ ഇന്ന് കഴിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗർഭനിരോധന മാർഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാർശ്വഫലങ്ങൾ) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകൾക്ക് ഇത്തരത്തിൽ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തിൽ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോർട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും പുറത്തിറക്കി. പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ കഴിച്ചുതുടങ്ങുന്ന ആദ്യവർഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടർമാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിർദേശിക്കുന്നു. വർഷങ്ങൾ മുന്നോട്ട്…
Read More » -
‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന ആരോപണവുമായി നടന്‍ വിശാല്‍; രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങൾ പങ്കുവച്ചു
ചെന്നൈ: സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകേണ്ടി വന്നെന്ന ആരോപണവുമായി നടൻ വിശാൽ. പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതായാണ് വിശാലിന്റെ വെളിപ്പെടുത്തൽ. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം. രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാൽ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടു. തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിർമാതാക്കൾക്ക് കൂടിയാണെന്നും വിശാൽ പറഞ്ഞു. #Corruption being shown on silver screen is fine. But not in real life. Cant digest. Especially…
Read More » -
ഇന്ന് ലോക ഹൃദയദിനം; കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ന് സെപ്തംബർ 29- ലോക ഹൃദയദിനമാണ് ( World Heart Day 2023). മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. പലപ്പോഴും കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം… ഒന്ന്… അമിതവണ്ണമാണ് കൊളസ്ട്രോളിലേയ്ക്ക്…
Read More »