LIFE
-
ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ
ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…
Read More » -
മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്‍ട്രോള്‍ വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി
ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പുതുവത്സര സന്ദേശം നല്‍കുമോയെന്നറിയാന്‍ സിഐഎ, മൊസാദ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെള്ളിയാഴ്ച കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍, അവധിക്കാലം കഴിഞ്ഞിട്ടും മോജ്തബയുടെ ഭാഗത്തുനിന്ന് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം വന്നതോടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ഇറാന്റെ യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചുമുള്ള നിഗൂഢത വര്‍ധിച്ചു. അദ്ദേഹം റഷ്യയിലാണെന്നും വിദഗ്ധ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിതാവ് അലി ഖമേനി കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തിന് ശേഷം മോജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ തകര്‍ച്ച മറച്ചുവെക്കാന്‍ ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്‍കൂട്ടി തയാറാക്കിയ ഓഡിയോ സന്ദേശങ്ങളും ഉപയോഗിക്കുന്നെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ മറവിലൂടെയുള്ള ഭരണം ഇറാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലുകളിലും മാധ്യമങ്ങളിലും മോജ്തബ ഖമേനിയുടേതായി വരുന്ന സന്ദേശങ്ങള്‍ ആധുനിക…
Read More » -
ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; കോണ്‍ഗ്രസ് നേതൃത്വം മൗനത്തില്‍; തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി സിപിഎം
തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയത് നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടും പ്രതികരിക്കാതെ കോണ്‍ഗ്രസ്. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലമാണ് ഗുരുവായൂര്‍. എന്നാല്‍, ഇതുവരെ ഗോപാലകൃഷ്ണനെ അപലപിച്ചു പ്രസ്താവന ഇറക്കാനോ തള്ളിപ്പറയാനോ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. വന്യജീവി ആക്രമണങ്ങളിലും സര്‍ക്കാരിനെതിരേയും രംഗത്തുവന്നിട്ടുള്ള ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെ.എസ്.യു. രംഗത്തു വന്നിട്ടുമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍തന്നെ സിപിഎം മണ്ഡലം കമ്മിറ്റിയും പിന്നാലെ ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിതായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി…
Read More » -
പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ
ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…
Read More » -
ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പ് രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം…
Read More » -
ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്; വളഞ്ഞ വഴിയില്‍ സമാധാന ശ്രമത്തിന് ഇസ്രയേല്‍, അമേരിക്ക നീക്കം; ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി
ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര…
Read More » -
യഥാര്‍ഥ ഡീല്‍ എവിടെ? കോണ്‍ഗ്രസ് നേതാക്കളെവച്ച് ബിജെപി പിടിച്ചത് ഉത്തരേന്ത്യ മുഴുവന്‍! ഹിമന്തയിലൂടെ അസമില്‍ മത്സരിക്കുന്നത് 11 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും; അരുണാചലും മണിപ്പൂരും പിന്നാലെ
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ഡീല്‍ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ കണ്‍മുന്നില്‍ കാണുന്ന കഥ മറ്റൊന്ന്. അസമിലെ തീപ്പൊരി കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വശര്‍മയെ ബിജെപിയില്‍ എത്തിച്ചതിനു പിന്നാലെ കാവി പുതച്ചത് ഉത്തരേന്ത്യ മുഴുവന്‍. എല്ലാത്തിനും നേതൃത്വം നല്‍കിയത് ബിജെപിയില്‍ എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളും. 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍…
Read More » -
നിയമ സഭയില്‍ എത്താതെ എംഎല്‍എമാര്‍; ട്രാന്‍സ്ഫര്‍ റാക്കറ്റ് വിവാദം; നികത്താതെ 2 ലക്ഷം ഒഴിവുകള്‍; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് യുവാക്കള്‍; മകന്റെ പിന്‍സീറ്റ് ഡ്രൈവിംഗ്; കരാറുകള്‍ക്ക് കമ്മീഷന്‍; സര്‍ക്കാര്‍ വീട് ലഭിക്കാന്‍ കൈക്കൂലി; കര്‍ണാടകയെ തച്ചുടയ്ക്കുമോ കോണ്‍ഗ്രസ് ഭരണം?
ബെംഗളൂരു: ബിജെപിയില്‍നിന്നു ഭരണം പിടിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ഭരണം താറുമാറാകുന്നെന്നു റിപ്പോര്‍ട്ട്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് (unstarred questions) മറുപടി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ സഭ നിര്‍ത്തിവച്ചു! ആകെ 245 ചോദ്യങ്ങളില്‍ വെറും 90 എണ്ണത്തിന് മാത്രമാണ് മറുപടി നല്‍കിയത്. എംഎല്‍എമാരും മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പലവഴിക്കായതോടെ ഭരണം കുത്തഴിഞ്ഞു. ‘കോറം തികയാതെ സഭ നടത്താനാവില്ല, എന്നാല്‍ മന്ത്രിമാര്‍ കൃത്യസമയത്ത് എത്തുന്നില്ല. നാല് തവണ ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി, പക്ഷേ ഒരു പുരോഗതിയും കാണുന്നില്ല’ ഖാദര്‍ പറഞ്ഞു. ‘ഇത് സര്‍ക്കാരിനെ ഗുരുതരമായി നാണംകെടുത്തുക മാത്രമല്ല, നിയമസഭാംഗങ്ങളുടെ അവകാശങ്ങളെയും സഭയുടെ അന്തസിനെയും ഹനിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഈ പരാമര്‍ശം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. തന്റെ മന്ത്രിസഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്ന രീതിയില്‍, നക്ഷത്രചിഹ്നമിടാത്ത എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ സിദ്ധരാമയ്യ…
Read More »

