LIFE
-
ആ തെറ്റിദ്ധാരണ കാരണം അവസാന നിമിഷം സുരേഷ് ഗോപി പിന്മാറി; ഫ്രണ്ട്സിലേക്ക് ജയറാം എത്തിയതിങ്ങനെ
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ സുരേഷ് ഗോപി ഇന്ന് സിനിമയേക്കാളും രാഷ്ട്രീയത്തിലേക്കാണ് ശ്രദ്ധ നല്‍കുന്നത്. സുരേഷ് ഗോപിയുടെ കരിയര്‍ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം താരമൂല്യമുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ പലപ്പോഴും കരിയറില്‍ ചില വീഴ്ചകള്‍ ഇദ്ദേഹത്തിന് സംഭവിച്ചു. പൊലീസ് വേഷങ്ങളില്‍ സുരേഷ് ഗോപി തളയ്ക്കപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ വലിയ ഇടവേളയും കരിയറില്‍ വന്നു. പല ഹിറ്റ് സിനിമകളും സുരേഷ് ഗോപിക്ക് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നാണ് സിദ്ദിഖ്-ലാല്‍ ചിത്രം ഫ്രണ്ട്സ്. ജയറാം ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എന്നാല്‍ നടന് ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ല. ആദ്യം സമ്മതം പറഞ്ഞെങ്കിലും പിന്നീട് താരം പിന്മാറുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്തരിച്ച സംവിധായകന് സിദ്ദിഖ് മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമ വിഷുവിന് റിലീസ് ചെയ്യുമെന്ന് കാര്‍ഡ് അടിക്കണം. മുകേഷും ശ്രീനിവാസനും സുരേഷ് ഗോപിയും കൂടെ ഫോട്ടോ എടുക്കണം. സുരേഷ്…
Read More » -
ഓരോ ചോദ്യത്തിനും താന്‍ പ്രതീക്ഷിക്കുന്നതാണ് ശരിയുത്തരം എന്ന് ശഠിക്കരുത്, ഉത്തരങ്ങൾ വ്യക്തിയുടെ അറിവിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും
വെളിച്ചം അന്ന് ക്ലാസ്സില്‍ കണക്ക് ടീച്ചര്‍ ഒരു വിദ്യാർത്ഥിയോടു ചോദിച്ചു: “ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ തന്നു. പിന്നെ ഒരു ആപ്പിളും വീണ്ടും ഒരു ആപ്പിളും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്?” അവന് പറഞ്ഞു: “നാല്…” ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു: “ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്…?” കുട്ടി ഉത്തരം പറഞ്ഞു: “മൂന്ന്…” തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: “ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍ കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്…?” അവന് ഉത്തരം പറഞ്ഞു: “നാല്…” ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. “അതെങ്ങിനെ നാലാകും…?” ടീച്ചര്‍ ചോദിച്ചു. അവന്…
Read More » -
മമ്മൂക്ക ഇല്ലായിരുന്നുവെങ്കില്‍ ആടുജീവിതം ഉണ്ടാകുമായിരുന്നില്ല; മനസുതുറന്ന് സംവിധായകന് ബ്ലെസി
ഇക്കൊല്ലം തിയേറ്ററുകളിലെത്തിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചവയുടെ പട്ടികയില്‍ മുന്നിലുള്ള ചിത്രമാണ് ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും ഗംഭീര പ്രകടനമായി വിലയിരുത്തപ്പെടുന്ന ചിത്രം മാര്‍ച്ച് 28നാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ്ഓഫീസില്‍ 160 കോടിയിലേറെ സിനിമ കളക്ഷന്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ നടന് മമ്മൂട്ടിയില്ലായിരുന്നുവെങ്കില്‍ ആടുജീവിതം സംഭവിക്കില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ളെസി. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന് മനസുതുറന്നത്. ‘മമ്മൂക്ക ഇല്ലെങ്കില്‍ ആടുജീവിതം ഉണ്ടാവുമായിരുന്നില്ല. കാരണം ആടുജീവിതം എനിക്ക് എഴുതാന്‍ പറ്റണമല്ലോ. തന്മാത്രയും ഭ്രമരവും എഴുതാന്‍ കഴിയണമല്ലോ? കാഴ്ച എഴുതാന്‍ മമ്മൂട്ടി തന്ന ധൈര്യമാണ് പിന്നീട് തന്മാത്രയും ഭ്രമരവും എഴുതാന്‍ ആത്മവിശ്വാസമായത്. നിനക്ക് എഴുതാന്‍ പറ്റുമെന്ന് ഒരു സ്റ്റാര്‍ പറയുകയും അദ്ദേഹം അതിനായി വഴങ്ങിത്തരികയും ചെയ്തു. ഒരു അഞ്ച് ദിവസം കൊണ്ട് ഫസ്റ്ര് ഹാഫ് എഴുതുകയും അത് വായിച്ചുനോക്കാതെ തന്നെ ബാക്കിയെഴുതാന്‍ പറയുകയും ചെയ്തു. അദ്ദേഹം വായിച്ചില്ലെന്നാണ് പിന്നീട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മൂന്നോ സീന്‍ വായിച്ചപ്പോള്‍ തന്നെ പുള്ളി…
Read More » -
നെഞ്ചിലെ അസ്വസ്ഥതയും ക്ഷീണവും ഹൃദയാഘാത ലക്ഷണങ്ങളാകാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്രായമായവര്‍ മുതല്‍ ചെറുപ്പകാര്‍ക്കിടയില്‍ വരെ വലിയ രീതിയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെറു പ്രായത്തില്‍ തന്നെ ഹൃദയാഘാതം മൂലം പലരും മരിക്കുന്നത് ഏറെ ഞെട്ടിപ്പിക്കുന്നുണ്ട്. ഹൃദയാഘാതത്തെ പേടിക്കുന്നത് പലപ്പോഴും മരണത്തിനിടയാക്കുന്നത്. ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കാത്തതും ഒരു പരിധി വരെ ജീവിന് അപകടത്തിലാക്കാറുണ്ട്. ഇതില്‍ പലതും കൃത്യമായി തിരിച്ചറിയാത്തതും അടിയന്തര സഹായം നല്‍കാത്തതും മൂലമുണ്ടാകുന്ന മരണങ്ങളാണ്. ശരീരം നല്കുന്ന ചില ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കിയാല്‍ ജീവന് അപകടത്തിലാകാതെ സംരക്ഷിക്കാം. നെഞ്ചിലെ അസ്വസ്ഥത ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചിലെ വേദനയും അസ്വസ്ഥതയുമൊക്കെ. നെഞ്ചിന്റെ നടുഭാ?ഗത്തോ അല്ലെങ്കില്‍ ഇടത് വശത്തോ വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. നെഞ്ചിലൊരു ആന കയറിയിരിക്കുന്ന പോലെയുള്ള ഭാരം അനുഭവപ്പെടാം. അതും അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും എന്തെങ്കിലും ഉപയോഗിച്ച് വരിഞ്ഞ് മുറുകിയത് പോലെ തോന്നാം. ഹൃദയത്തിലെ പേശികള്‍ക്ക് കൃത്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. ഇത് കുറച്ച് സമയം നീണ്ടു നില്‍ക്കുകയോ അല്ലെങ്കില്‍ ഇടവേളകളില്‍ വരുകയോ ചെയ്താല്‍ ശ്രദ്ധിക്കുക. ശ്വാസം എടുക്കാന്‍…
Read More » -
കാവ്യനീതി കഥയല്ല സത്യമാണ്: സ്വന്തം പ്രവർത്തിയുടെ അതേ ഫലം തന്നെ ഭാവിയിൽ നമ്മെ തേടി എത്തും
വെളിച്ചം കര്‍ണ്ണന്റെ രഥചക്രം നിലത്ത് കുടുങ്ങിയപ്പോള്‍ അദ്ദേഹം രഥത്തില്‍ നിന്ന് ഇറങ്ങി അത് ശരിയാക്കാന്‍ തുടങ്ങി. അദ്ദേഹം നിരായുധനായിരുന്ന ആ സമയത്ത് ഭഗവാന് കൃഷ്ണന് അര്‍ജ്ജുനനോട് കര്‍ണനെ അസ്ത്രം കൊണ്ട് വധിക്കാന്‍ ആജ്ഞാപിച്ചു. അര്ജ്ജുനന് ഭഗവാന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് കര്‍ണ്ണനെ ലക്ഷ്യമാക്കി അമ്പുകള്‍ എയ്തു. കര്ണന് നിലത്തുവീണു. മരണത്തിന് മുമ്പ് കര്ണ്ണന് ശ്രീകൃഷ്ണനോട് ചോദിച്ചു: ”ഇതാണോ ഈശ്വരന്? നീ ദയയുള്ളവനാണോ? ഇതാണോ നിന്റെ ന്യായമായ തീരുമാനം! നിരായുധനായ ഒരാളെ കൊല്ലാനുള്ള ഉത്തരവ്…?” ഭഗവാന് ശ്രീകൃഷ്ണന് പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു: ”അര്‍ജ്ജുനന്റെ പുത്രന് അഭിമന്യുവും ചക്രവ്യൂഹത്തില്‍ നിരായുധനായിരുന്നു, എല്ലാവരും ചേര്‍ന്ന് അവനെ ക്രൂരമായി കൊന്നപ്പോള്‍, നീ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ എവിടെയായിരുന്നു കര്‍ണ്ണാ നിന്റെ അറിവ്? ഇത് നിന്റെ കര്‍മ്മഫലമാണ്. ഇതാണ് എന്റെ നീതി.” ഇന്ന് നമ്മള് ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍, ആരുടെയെങ്കിലും ബലഹീനതകള്‍ മുതലെടുക്കുകയാണെങ്കില്‍ ഭാവിയില്‍ അതേ കര്‍മ്മം നമുക്കായി കാത്തിരിക്കും. അതാണ് കാവ്യനീതി… ചെയ്യുന്ന കര്‍മ്മങ്ങള്‍ നന്മയുടേതാണെങ്കില്‍ അതെ നന്മ…
Read More » -
‘കല്‍ക്കി’ കലക്കി, കിടുക്കി, തിമിര്‍ത്തു! ഔദ്യോഗിക കളക്ഷന്‍ പുറത്ത്
പ്രേക്ഷകപ്രീതിയും പ്രശംസയും ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിന് പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ഔദ്യോ?ഗിക കളക്ഷന്‍ പുറത്തുവിട്ടു. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്. 1000 കോടി ക്ലബ്ബ് എന്ന മാന്ത്രിക സംഖ്യ ചിത്രം പിന്നിട്ടുകഴിഞ്ഞു. ആ?ഗോളതലത്തില്‍ ചിത്രം ഇതുവരെ 1100 കോടിരൂപ സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന് നായകനായെത്തിയ ജവാന്, പഠാന് എന്നീ ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. അധികം വൈകാതെ ഷാരൂഖ് ചിത്രം ജവാനെ കളക്ഷനില്‍ കല്‍ക്കി പിന്നിടുമെന്നാണ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1148 കോടി രൂപയാണ് അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാന്’ സ്വന്തമാക്കിയത്. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ അമീര്‍ ഖാന് നായകനായെത്തിയ ‘ദംഗല്‍’ ആണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം ചൈനയിലെ റിലീസിന് പിന്നാലെ ആ?ഗോളതലത്തില്‍…
Read More » -
ഏറ്റവും അപകടകാരിയാണ് ഈ ഓയില്‍…
എണ്ണ നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് തീരെ ഗുണകരമല്ല, മിക്കവാറും ഓയിലുകള്‍. ഇവ നാം ഉപയോഗിയ്ക്കുന്ന രീതിയും ദോഷമേറെ വരുത്തും. ആരോഗ്യകരമായ അപൂര്‍വം എണ്ണകള്‍ ഇല്ലെന്നല്ല, എന്നാല്‍ ഇവ നാം അധികം ഉപയോഗിയ്ക്കാറില്ലെന്ന് മാത്രമല്ല, ചിലത് ആരോഗ്യകരമാണെങ്കിലും അത് ഉപയോഗിയ്ക്കുന്ന രീതിയിലൂടെ അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍ നാം പൊതുവേ വാങ്ങുന്ന എണ്ണകളില്‍ റിഫൈന്‍ഡ് ഓയില്‍ എന്ന് കാണാറുണ്ട്. എന്നാല്‍ ഇത് നല്ലതാണ്, അഴുക്കില്ലാത്തതാണ് എന്നാണ് നാം കരുതാറ്. അതായത് നല്ലതാണെന്ന് കരുതിയാണ് നാം ഇവ വാങ്ങി ഉപയോഗിയ്ക്കാറ്. അല്ലെങ്കില്‍ ഇവയുടെ ലേബലില്‍ ഉള്ള റിഫൈന്‍ഡ് എന്നതില്‍ നാം കാര്യമായ ശ്രദ്ധ വയ്ക്കാറുമില്ല. എന്നാല്‍ ഈ ഓയില്‍, അതായത് റിഫൈന്‍ഡ് ഓയില്‍ ആരോഗ്യത്തിന് ദോഷകരമാണ് എന്നതാണ് വാസ്തവം. ഇത്തരം ഓയിലുകള്‍ നാം വാങ്ങി ഉപയോഗിയ്ക്കരുതെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. നിര്‍മാണവേളയില്‍ നിര്‍മാണവേളയില്‍ ഈ ഓയിലിനെ ഉയര്‍ന്ന തീയില്‍ ചൂടാക്കും. ഇതിലൂടെ ഇതിലുള്ള സകല പോഷകങ്ങളും നശിയ്ക്കുന്നു.…
Read More » -
ഇന്ന് തിയറ്ററുകളിൽ: എസ്.എൻ സ്വാമിയുടെ ‘സീക്രട്ട്,’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻ ലാലിൻ്റെ ‘ദേവദൂതൻ’
ത്രില്ലർ- ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലെത്തിച്ച തിരക്കഥാകൃത്താണ് എസ്.എൻ സ്വാമി. താരസമ്പന്നമായ നിരവധി സിനിമകൾക്കു രചന നിർവ്വഹിച്ച എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ‘സീക്രട്ട്’ ഇന്ന് പ്രദർശനത്തിനെത്തുന്നു. ഒപ്പം മോഹൻലാലിൻ്റെ ‘ദേവദൂതൻ’ 24 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫോർ കെ വെർഷനോടെ ഇന്ന് തിയറ്ററുകളിൽ എത്തുന്നു. കാൽ നൂറ്റാണ്ടിനു ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിട്ടുണ്ട്. ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ‘സീക്രട്ട്’ നിർമ്മിക്കുന്നത്. വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവും കൈകോർക്കുന്ന ഈ ചിത്രം പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരിപ്പിക്കുന്നത്. ഒരു യുവാവിൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങുന്ന സങ്കീർണമായ ഒരു പ്രശ്നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ‘സീക്രട്ട്’ അനാവരണം ചെയ്യുന്നത്. യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കൾ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണു നായിക. ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രൺജി പണിക്കർ, കലേഷ്…
Read More » -
”നിരഞ്ജന കല്യാണം കഴിച്ചാല്‍ ഒരുത്തനെ കൂടി കൊണ്ടുവന്ന് നോക്കണ്ടേ, എന്റെ വികാരങ്ങള്‍ക്ക് വേണ്ടി ഉപദ്രവിച്ചിരുന്നു”
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. എട്ട് വര്‍ഷം മുമ്പ് സിനിമയില്‍ അരങ്ങേറിയ നിരഞ്ജന മുന്‍നിരതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച് കഴിഞ്ഞു. അതും ശ്രദ്ധേയമായ വേഷങ്ങളില്‍. സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. നൃത്തത്തിന്റെ ലോകത്ത് നിന്നുമാണ് നിരഞ്ജന സിനിമയിലേക്ക് എത്തിയത്. ലോഹം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ അരങ്ങേറ്റം. മുല്ലശേരി രാജഗോപാലിന്റെ കൊച്ചുമകള്‍ കൂടിയാണ് നിരഞ്ജന. ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ മംഗലശേരി നീലകണ്ഠന് എന്ന കേന്ദ്രകഥാപാത്രത്തിന് ആധാരമായത് രാജഗോപാലിന്റെ ജീവിതമായിരുന്നു. നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. ഇരുവരും ചേര്‍ന്ന് നിരവധി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. നിരഞ്ജനയെപ്പോലെ തന്നെ അമ്മ നാരായണിക്കും സിനിമയിലേക്ക് ചെറുപ്പത്തില്‍ ക്ഷണം ലഭിച്ചതാണ്. എന്നാല്‍ നൃത്തലോകത്തേക്ക് ഒതുങ്ങി. സിനിമയോട് നോ പറയുകയായിരുന്നു നാരായണി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയോഗം പോലെ മകള്‍ നിരഞ്ജന സിനിമയിലെത്തുകയും ചെയ്തു. നിരഞ്ജനയുടെ ഏറ്റവും പുതിയ റിലീസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച മലയാളം വെബ്സീരിസ് നഗേന്ദ്രന്‍സ് ഹണിമൂണാണ്. മികച്ച പ്രതികരണമാണ് നിരഞ്ജനയുടെ പ്രകടനത്തിന് ലഭിക്കുന്നത്.…
Read More » -
വെറുംവയറ്റില്‍ മുളപ്പിച്ച ഉലുവ പ്രമേഹപരിഹാരം….
ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള അടുക്കളക്കൂട്ടുകള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇത് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഉലുവ പല രീതിയിലും ഉപയോഗി്ക്കാം. ഉലുവ മുളപ്പിച്ചും ഉപയോഗിയ്ക്കാം. ഇത് കുതിര്‍ത്തി ഊറ്റി അധികം കട്ടിയില്ലാത്ത, നനവുള്ള തുണിയില്‍ കെട്ടി വച്ചാല്‍ മുളച്ചു വരും. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉലുവാ ഉപയോഗിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഇതെന്ന് വേണം, പറയുവാന്‍. ഉലുവ ഉലുവ, പ്രത്യേകിച്ചും മുളപ്പിച്ച ഉലുവാ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിന്‍ ബി 6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഉലുവ. ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍ സമ്പുഷ്ടമാണ് ഇവ. ഇവയിലെ ആല്‍ക്കലോയ്ഡുകള്‍…
Read More »